For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേണെങ്കില്‍ വന്ന് അഭിനയിക്ക് എന്നു പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല, എനിക്കൊരു വിലയുണ്ട്; ഐശ്വര്യ ലക്ഷ്മി പറയുന്നു

  |

  മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഐശ്വര്യ ചെയ്ത സിനിമകളും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകരുടെ ശ്രദ്ധ നേടിയതായിരുന്നു. ഓണ്‍ സ്‌ക്രീനില്‍ വേറിട്ടതും, ശക്തവുമായ കഥാപാത്രങ്ങളെയായിരുന്നു ഐശ്വര്യ അഭിനയിച്ചത്.

  Also Read: നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാ​ഹിതനായി, താരനിബിഢമായി ചടങ്ങ്, സൗഹൃദം പങ്കുവെച്ച് ലാലും ശ്രീനിവാസനും!

  തമിഴില്‍ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലിയായി കയ്യടി നേടിയതിന് പിന്നാലെ ഇപ്പോഴിതാ കുമാരിയായി എത്തി മലയാള സിനിമയിലും കയ്യടി നേടുകയാണ് ഐശ്വര്യ. ഇതിനിടെ ഇപ്പോഴിതാ സിനിമയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നല്‍കുന്ന പ്രതിഫലത്തിലെ അസമത്വത്തെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഐശ്വര്യ. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  പ്രതിഫലത്തിന്റെ കാര്യതതില്‍ തീര്‍ച്ചയായും അസമത്വം ഉണ്ടെന്നാണ് ഐശ്വര്യ അഭിപ്രായപ്പെടുന്നത്. ''പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്കു പ്രതിഫലം വളരെ കുറവാണ്. അതില്‍ പ്രായത്തിലുള്ള സീനിയോറിറ്റി വലിയൊരു ഘടകമാണ്. എന്റെ സുഹൃത്തുക്കളും സിനിമയെക്കുറിച്ച് അറിവുള്ളവരുമൊക്കെ പറഞ്ഞു തന്നിരിക്കുന്നത്, നിങ്ങള്‍ക്കു തരുന്നതിന്റെ നാലിരട്ടി പണം നിങ്ങളിലൂടെ നിര്‍മാതാവിനു ലഭിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ ആ പ്രതിഫലം വാങ്ങിക്കോളൂ എന്നാണ്. അതിനനുസരിച്ചുള്ള പ്രതിഫലത്തുകയേ ഞാന്‍ വാങ്ങാറുള്ളൂ'' എന്നാണ് താരം പറയുന്നത്.

  Also Read: ഇറോട്ടിക് രംഗങ്ങളുണ്ട്, കമന്റുകൾ താങ്ങാൻ പറ്റുന്ന നടി വേണമായിരുന്നു; ചതുരത്തിൽ സ്വാസിക നായികയായത് ഇങ്ങനെ!

  അതേസമയം താന്‍ അധിക തുക ആവശ്യപ്പെടാറില്ലെന്നും അതുപോലെതന്നെ ഒരുപാട് വിലപേശി കുറയ്ക്കാനും സമ്മതിക്കില്ലെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കുന്നു. എനിക്കൊരു വിലയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ആവശ്യപ്പെടുന്നതിന്റെ പകുതിയുടെ പകുതി പണം തരും, വേണെങ്കില്‍ വന്ന് അഭിനയിക്ക് എന്നു പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ലെന്നാണ് ഐശ്വര്യ ഉറിപ്പിച്ചു പറയുന്നത്. എനിക്കൊരു വിലയുണ്ടെന്ന് എനിക്കറിയാം. അതില്‍ ഞാന്‍ തീര്‍ച്ചയായും ഉറച്ചു നില്‍ക്കുക തന്നെ ചെയ്യുമെന്നും താരം വ്യക്തമാക്കുന്നു.

  പ്രതിഫലത്തിന്റെ കാര്യത്തിലുള്ള അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ ഒരുപാട് ചര്‍ച്ചകള്‍ നടത്താറുണ്ട്. അതൊക്കെ പക്ഷേ എന്റെ സേഫ് സ്‌പേസില്‍ നിന്നു മാത്രം നടക്കുന്ന കാര്യങ്ങളാണ്. അല്ലാതെ എനിക്ക് മുന്‍നിരയില്‍ നിന്ന് ഈ വിവേചനത്തിനെതിരെ സംസാരിക്കാന്‍ സാധിക്കുമോയെന്ന് അറിയില്ലെന്നും താരം പറയുന്നുണ്ട്. അതേസമയം, തന്റെ കരിയറിലൂടെ, തന്റെ ജീവിതത്തിലൂടെ എന്തു മാറ്റം കൊണ്ടുവരാന്‍ പറ്റുമെന്നു താന്‍ ആലോചിക്കാറുണ്ടെന്നും അതിനുവേണ്ടി ശ്രമിക്കാറുമുണ്ടെന്നും താരം പറയുന്നു. അത്രമാത്രമേ തനിക്കു പറ്റൂവെന്നാണ് ഐശ്വര്യ പറയുന്നത്.

  ക്യാമറയുടെ മുന്നില്‍ നിന്ന് അഭിനയിച്ചുകൊണ്ടു തന്നെ എനിക്ക് ഈ കീഴ്വഴക്കത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ പറ്റുമോയെന്നാണ് താന്‍ ആലോചിക്കുന്നതെന്നാണ് താരം പറയുന്നത്. തന്നെ സംബന്ധിച്ച് പണമല്ല, അഭിനയമാണ് പ്രധാനമെന്നും എനിക്ക് അത്യാഗ്രഹമില്ലെന്നും തനിക്ക് പണം അത്ര പ്രധാനമല്ലെന്നും ഐശ്വര്യ പറയുന്നു. എന്റെ അഭിനയ ജീവിതത്തിനു വിലങ്ങുതടിയാകുന്ന കാര്യം ഞാന്‍ അധികം ശ്രദ്ധിക്കാറില്ല. പണം ഉണ്ടാക്കുന്നതില്‍ അത്ര ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. ഞാന്‍ ചെയ്യുന്ന ജോലിക്ക് അര്‍ഹമായ പ്രതിഫലം എനിക്കു കിട്ടുന്നുണ്ടെന്നും താരം പറയുന്നു.

  എനിക്ക് സിനിമ തരുന്നതു കാരണം എന്റെ നിര്‍മാതാവ് വലിയൊരു സാമ്പത്തിക നഷ്ടത്തിലേക്കു പോകുന്നില്ല എന്ന് ഉറപ്പുവരുത്താറുണ്ട്. അദ്ദേഹത്തിനു നഷ്ടം വരുത്താതെ നോക്കണം. അതില്‍ കുറഞ്ഞ പ്രതിഫലം മതി എനിക്ക്. ഇതാണ് തന്റെ ചിന്തയെന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം, ഇത് ശരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ലെന്നും ഐശ്വര്യ പറയുന്നു

  Read more about: aishwarya lakshmi
  English summary
  Aishwarya Lakshmi About Pay Disparity In Malayalam Cinema And How She Deals It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X