'അടുത്ത തവണ ഫുള്‍ ഡ്രസില്‍ വരാം, പോരേ?'; വിദ്വേഷ കമന്റിന് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്തിട്ടുണ്ട് ഐശ്വര്യ ലക്ഷ്മി. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വത്തിലൂടേയും ഐശ്വര്യ ലക്ഷ്മി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും മറയില്ലാതെ തുറന്ന് പറയുന്നതാണ് ഐശ്വര്യയെ വ്യത്യസ്തയാക്കുന്നത്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് ഐശ്വര്യ ലക്ഷ്മി. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മി പങ്കുവച്ച പുതിയ ചിത്രങ്ങളും വൈറലായി മാറിയിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ധാരം ധരിച്ചിരിക്കുന്നത്. ബോള്‍ഡ് ലുക്കിലുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

മോയ്‌സ്റ്ററൈസ്ഡ് ആയിരിക്കുക, സ്വന്തം കാര്യം നോക്കുക എന്ന ക്യാപ്ഷനോടെയാണ് ഐശ്വര്യ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയിലെ ചിലര്‍ ഐശ്വര്യയുടെ വസ്ത്രധാരണം കണ്ട് അസ്വസ്ഥരായിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ വിമര്‍ശിച്ചും അധിക്ഷേപിച്ചും കമന്റുമായി എത്തിയിരിക്കുന്നത്. ഐശ്വര്യയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും പെണ്ണ് വെടക്കായി എന്നുമൊക്കെയാണ് ചിലരുടെ കമന്റുകള്‍. ചില വിമര്‍ശനങ്ങള്‍ക്ക് ഐശ്വര്യ തന്നെ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.
'മാം പറയുന്നതില്‍ ക്ഷമിക്കണം. ഈ വസ്ത്രത്തില്‍ നിങ്ങളെ കാണാന്‍ ഭംഗിയില്ല. ഫുള്‍ വസ്ത്രത്തിലാണ് നിങ്ങളെ കാണാന്‍ ഭംഗി.' എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഐശ്വര്യ മറുപടിയുമായി എത്തുകയായിരുന്നു. 'ക്ഷമിക്കണം സഹോദരാ. അടുത്ത തവണ ഫുള്‍ ഡ്രസ് ഇട്ട് വരാം. ഓക്കെ?' എന്നായിരുന്നു ഐശ്വര്യയുടെ മറുപടി. 'എന്റെ ഐഷു ഇങ്ങനെ ഇല്ല. ഇത് എന്റെ ഐഷു അല്ല.' എന്നായിരുന്നു മറ്റൊരു കമന്റ്. 'അത് പിന്നെ ഞാന്‍. ഞാന്‍ പിന്നെ അത്. പിന്നെ അത് ഞാന്‍.' എന്നാണ് അയാള്‍ക്ക് ഐശ്വര്യ നല്‍കിയ മറുപടി.
ഐശ്വര്യയുടെ പോസ്റ്റുകളും കമന്റുകളും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. നടിമാരുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമ്പോഴാണ് മൈന്റ് യുവര്‍ ബിസിനസ് എന്നു പറഞ്ഞു കൊണ്ട് ഐശ്വര്യ ലക്ഷ്മി ബോള്‍ഡ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പന്നാലെ പുറത്തിറങ്ങിയ മായാനദിയിലൂടെ ഐശ്വര്യ താരമായി മാറുകയായിരുന്നു. തുടര്‍ന്ന് വന്ന വിജയ് സൂപ്പറും പൗര്‍ണമിയും കൂടെ വിജയമായതോടെ ഐശ്വര്യ മുന്‍നിര നായികയായി മാറി. ആക്ഷന്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറുന്നത്. കാണെക്കാണെ, ബ്രദേഴ്‌സ് ഡേ, അര്‍ച്ചന 31 നോട്ടൗട്ട്, ഗാര്‍ഗി, ക്യാപ്റ്റന്‍, പൊന്നിയിന്‍ സെല്‍വന്‍, അമ്മു, കുമാരി, ഗാട്ടാ ഗുസ്തി, ക്രിസ്റ്റഫര്‍ തുടങ്ങിയ സിനിമകള്‍ മലയാളത്തിലും തമിഴിലുമൊക്കെയായി അഭിനയിച്ചിട്ടുണ്ട്.
ഹലോ മമ്മി ആണ് ഐശ്വര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. കമല്‍ഹാസന്‍ നായകനായ തഗ്ഗ് ലൈഫ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനുള്ള പുതിയ സിനിമ. മാമന്‍ ആണ് പ്രഖ്യാപിക്കാനുള്ള മറ്റൊരു സിനിമ.


Click it and Unblock the Notifications











