ഞാന്‍ മൈന്‍ഡ് ഓഫായി നിന്നു, പക്ഷെ ടൊവിനോ മുഖത്ത് നോക്കി മറുപടി നല്‍കി; ആ സംഭവത്തെക്കുറിച്ച് ഐശ്വര്യ
മലയാള സിനിമയിലെ മിന്നും താരമാണ് ഐശ്വര്യ ലക്ഷ്മി. ഓരോ സിനിമ പിന്നിടുന്തോറും തന്നിലെ അഭിനേത്രിയേയും താരത്തേയും മെച്ചപ്പെടുത്തുകയാണ് ഐശ്വര്യ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഈയ്യടുത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വനിലെ ഐശ്വര്യയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ഇതിനിടെ ഇപ്പോഴിതാ നടന്‍ ടൊവിനോ തോമസിനെക്കുറിച്ചുള്ള ഐശ്വര്യയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഐശ്വര്യയുടെ കരിയറിലെ നിര്‍ണായക സിനിമകളില്‍ നായകനായിരുന്നു ടൊവിനോ തോമസ്. ഈയ്യടുത്തൊരു അവാര്‍ഡ് വേദിയില്‍ വച്ച് ഐശ്വര്യയ്ക്ക് അവാര്‍ഡ് ലഭിച്ചിരുന്നു. ഈ സമയത്ത് സദസിലിരുന്ന ടൊവിനോയെ വേദിയിലേക്ക് ക്ഷണിക്കുകയും ഐശ്വര്യയ്ക്കായി ഡാന്‍സ് പഠിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ഈ സംഭവത്തില്‍ ടൊവിനോ നല്‍കിയ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിച്ചിരുന്നു. ഇതേക്കുറിച്ചാണ് ഇപ്പോള്‍ ഐശ്വര്യ ലക്ഷ്മി മനസ് തുറന്നിരിക്കുന്നത്. ടൊവിനോ മുഖത്ത് നോക്കി കാര്യം പറയുന്നയാളാണെന്നാണ് ഐശ്വര്യ പറയുന്നത്. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ടൊവിനോ മുഖത്ത് നോക്കി കാര്യം പറയുന്ന ആളാണെന്നാണ് ഐശ്വര്യ പറയുന്നത്. പിന്നാലെയാണ് താരം അവാര്‍ഡ് വേദിയിലെ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നത്.

''എനിക്ക് ഒരു അവാര്‍ഡ് കിട്ടിയിട്ട് അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിച്ചിരുന്നു. ഒന്നാമത് എനിക്ക് ഭയങ്കര സ്ട്രെസ് ഉള്ള സമയമായിരുന്നു. പൊന്നിയിന്‍ സെല്‍വന്റെ പ്രൊമോഷനും കുമാരിയുടെ ഷൂട്ട് ഒക്കെ ആയി ഞാന്‍ ഭയങ്കര ക്ഷീണത്തിലായിരുന്നു. ഞാന്‍ സ്റ്റേജില്‍ കേറി ഫുള്‍ നന്ദി ഒക്കെ പറഞ്ഞു. ഞാന്‍ അദ്ദേഹത്തിനും നന്ദി പറഞ്ഞിരുന്നു. സ്റ്റേജിലേക്ക് അദ്ദേഹത്തെ വിളിച്ചപ്പോള്‍ എന്റെ കൂടെ അഭിനയിച്ച സിനിമക്ക് ഐശ്വര്യക്ക് അവാര്‍ഡ് കിട്ടിയതിന് എനിക്ക് നന്ദിയുണ്ട് എന്നൊക്കെ പറഞ്ഞു. അതിന് ശേഷം അദ്ദേഹത്തിന്റെ കൂടെ ഡാന്‍സ് കളിക്കാന്‍ വേണ്ടി പറഞ്ഞു. പെട്ടെന്ന് അദ്ദേഹം ഓപ്പണ്‍ ആയി ചോദിച്ചു ഐശ്വര്യക്ക് അവാര്‍ഡ് കിട്ടിയതിന് ഞാന്‍ എന്തിനാണ് ഡാന്‍സ് കളിക്കുന്നതെന്ന്. ഞാന്‍ എന്നിട്ടും ഔട്ട് ഓഫ് മൈന്‍ഡ് ആയത് കൊണ്ട് ചുമ്മാ ചിരിച്ച് കൊണ്ട് നില്‍ക്കുകയാണ്'' എന്നാണ് ഐശ്വര്യ പറയുന്നത്.

ആദിലും പേളിയുമായിരുന്നു അവതാരകര്‍. എന്നാല്‍ ചോദ്യം അവരുടെ പ്രശ്നം കൊണ്ടല്ല. രണ്ട് പേരെ കൊണ്ടും ചോദിപ്പിച്ചതാണെന്നും ഐശ്വര്യ പറയുന്നു. പക്ഷേ അദ്ദേഹം അവിടെ നിന്ന് തന്നെ വളരെ ഓപ്പണായി അവര്‍ക്ക് മറുപടി കൊടുത്തുവെന്ന് ഐശ്വര്യ ചൂണ്ടിക്കാണിക്കുന്നു. കാണെക്കാണെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മലയാള സിനിമയിലെ മികച്ച നടിക്കുള്ള പുരസ്‌കാരമായിരുന്നു ഐശ്വര്യക്ക് ലഭിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഐശ്വര്യ നന്ദി പറയുകയും ചെയ്തു. പിന്നാലെ പേളിയും ആദിലും ചേര്‍ന്ന് ടൊവിനോയെ വേദിയിലേക്ക് വിളിക്കുകയായിരുന്നു.

തല്ലുമാലയുടെ ഹിറ്റിന്റെ സന്തോഷത്തിലുള്ള ടൊവിനോയെ വിളിച്ച് മണവാളന്‍ വസീമിന്റെ പാട്ട് പാടാനും ഡാന്‍സ് ചെയ്യാനുമൊക്കെ പേളിയും ആദിലും ആവശ്യപ്പെടുകയായിരുന്നു. ഐശ്വര്യയെ ഡാന്‍സ് പഠിപ്പിക്കാനും അവതാരകന്‍ ടൊവിനോയോട് ആവശ്യപ്പെട്ടു. എന്നാല്‍ താരം ഇതിന് തയ്യാറായില്ല.
എന്നാല്‍ ക്യാമറക്ക് മുന്നില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും പുറത്തിറങ്ങി ചെയ്യാന്‍ പറ്റാത്ത ആളാണ് താനെന്നായിരുന്നു ടൊവിനോയുടെ മറുപടി. സംഭവം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഐശ്വര്യയുടെ നേട്ടത്തെ കൊച്ചാക്കുന്നതായിരുന്നു അവതാരകരുടെ പെരുമാറ്റമെന്നും ടൊവിനോയുടെ മറുപടി നന്നായെന്നും സോഷ്യല്‍ മീഡിയ പ്രതികരിച്ചു.
ടൊവിനോയ്ക്കാണ് അവാര്‍ഡ് ലഭിച്ചതെങ്കില്‍ കരിയറിലെ പ്രധാനപ്പെട്ട ആളെന്ന് പറഞ്ഞ് ഐശ്വര്യയെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റുമോയെന്നും സോഷ്യല്‍ മീഡിയ ചോദിച്ചിരുന്നു.


Click it and Unblock the Notifications











