മഞ്ഞയോട് ഭീതിയും വെറുപ്പും, ആദ്യമായി മോശം സ്പര്‍ശം നേരിടേണ്ടി വന്നതിന്റെ ട്രോമ; വെളിപ്പെടുത്തി ഐശ്വര്യ

മലയാള സിനിമയിലെ മിന്നും താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളവും കടന്ന് തെലുങ്കിലും തമിഴിലുമെല്ലം ഇന്ന് സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട് ഐശ്വര്യ ലക്ഷ്മി. മായാനദിയിലൂടെയാണ് ഐശ്വര്യ താരമായി മാറുന്നത്. പിന്നീട് വരത്തന്‍, കുമാരി, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങി നിരവധി ഹിറ്റുകളുടെ ഭാഗമായി മാറാനും ഐശ്വര്യയ്ക്ക് സാധിച്ചു.

ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും ഐശ്വര്യ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ സാരിയോടുള്ള തന്റെ പ്രിയത്തെക്കുറിച്ചും കുട്ടിക്കാലത്തുണ്ടായ ദുരനുഭവത്തെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് ഐശ്വര്യ ലക്ഷ്മി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസ് തുറന്നത്.

Aishwarya Lakshmi

മായാനദി കഴിഞ്ഞ് വരത്തന്‍ എന്ന സിനിമ വന്നു. ആ ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യമായി മികച്ച നടിക്കുള്ള ഒരു അവാര്‍ഡ് കിട്ടുന്നത്. അന്നു കണ്‍കട്ടാല ബ്രാന്‍ഡ് ഉടമകളുടെ ഒരു സമ്മാനം തേടി വന്നു. ഇളം മഞ്ഞ നിറമുള്ള ഓര്‍ഗന്‍സ സാരിയില്‍ സില്‍വര്‍ എംബ്രോയ്ഡറി ഉള്ളത്. സത്യത്തില്‍ മഞ്ഞനിറമുള്ള ഉടുപ്പുകള്‍ അണിയാറേയില്ലായിരുന്നു. മഞ്ഞോട് ഭീതിയും വെറുപ്പുമായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്.

ചെറുപ്പത്തില്‍ മഞ്ഞയില്‍ സ്ട്രോബറി ചിത്രങ്ങളുള്ള സ്‌കര്‍ട്ട് ഉണ്ടായിരുന്നു എനിക്ക്. ആ ഉടുപ്പണിഞ്ഞു സന്തോഷത്തോടെ പുറത്ത് പോയ ഒരു ദിവസമായിരുന്നു എനിക്ക് ആദ്യമായി മോശം സ്പര്‍ശനം നേരിടേണ്ടി വന്നത്. ആ ട്രോമയില്‍ നിന്നും മനസിനെ മോചിപ്പിക്കാനാണ് ഏറെ ദൂരത്തു നിന്ന് ആ മഞ്ഞസാരി തേടി വന്നതെന്നു ഞാന്‍ ഇന്നും വിശ്വസിക്കുന്നു. ആ സാരിയുടുത് അവാര്‍ഡ് വാങ്ങിയ ശേഷം സ്പീച്ചിന് ക്ഷണിച്ചപ്പോള്‍ സ്റ്റേജില്‍ നിന്ന് ഒറ്റക്കരച്ചിലായിരുന്നു. എന്നോ കടന്നു പിടിച്ച അപമാനവും ഭീതിയും ആ അഭിമാന നിമിഷത്തില്‍ അഴിഞ്ഞു വീണു പോയിട്ടുണ്ടാകും. പിന്നെ മഞ്ഞ ഉടുപ്പുകളോട് ഭയം തോന്നിയിട്ടേയില്ല എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

അമ്മ തിരുവനന്തപുരത്ത് ചീഫ് പിഎംജി ഓഫീസില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. രാവിലെ അമ്മ വീട്ടില്‍ തിരക്കിട്ട് ഓടി നടക്കും. ഭക്ഷണം ഉണ്ടാക്കണം, സ്‌കൂളില്‍ പോകാന്‍ എന്നെ ഒരുക്കണം, അവസാനം രണ്ട് മിനുറ്റു കൊണ്ടാണ് സാരി ചുറ്റുക. അതൊരു ഗംഭീര ആര്‍ട് ആണ്. ഞാന്‍ കണ്ണിമയ്ക്കാതെ നോക്കി നില്‍ക്കും. എത്ര കുറഞ്ഞ സമയം കൊണ്ട് എത്ര ഭംഗിയായാണ് അമ്മ സാരി ഉടുത്തിരുന്നത്. അതു കണ്ടു കൊണ്ടാകണം ഞാനും വേഗത്തില്‍ സാരിയുടുക്കാന്‍ പഠിച്ചതെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്.

Aishwarya Lakshmi

'' പ്ലസ് ടു കാലത്ത് എന്റെ എന്‍ട്രന്‍്സ് കോച്ചിങ്ങിനായി അച്ഛനും അമ്മയും തിരുവനന്തപുരത്തു നിന്നും ട്രാന്‍സ്ഫര്‍ വാങ്ങി തൃശ്ശൂരില്‍ വന്നു. സേക്രട്ട് ഹാര്‍ട് സ്‌കൂളിലെ പ്ലസ് ടു ആനുവല്‍ ഡേയ്ക്കാണ് ജീവിതത്തില്‍ ആദ്യമായി സാരി അണിഞ്ഞത്. അമ്മയായിരുന്നു സ്‌റ്റൈലിസ്റ്റ്. ബോര്‍ഡറില്‍ രണ്ടു കസവു വരയുള്ള കേരളസാരി ഒപ്പം സ്വര്‍ണ വളയും കുപ്പിവളയും മിക്സ് ചെയ്തിടണമെന്ന് ഞാനും. വേണ്ട രണ്ടിലൊന്ന് മതിയെന്ന് അമ്മയും'' ഐശ്വര്യ ലക്ഷ്മി പറയുന്നു.

പക്ഷെ അന്നത്തെ ആ സന്തോഷത്തിന്റെ ഒരു ഫോട്ടോ പോലും കയ്യിലുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം കുമാരിയുടെ ഷൂട്ടിനിടയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജിഷ്ണു ഒരു ഫോട്ടോഗ്രാഫറുടെ കളക്ഷനില്‍ നിന്ന് എന്നെ തിരിച്ചറിഞ്ഞ് ആ ചിത്രം വാങ്ങിത്തന്നു എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്.

More from Filmibeat

Read more about: aishwarya lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X