എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്? എന്റെ അമ്മയോട് ഞാന്‍ ചോദിച്ചിട്ടുണ്ട്; മനസ് തുറന്ന് ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയിലെ മുന്‍നിര നായികയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ വന്ന മായാനദി എന്ന ചിത്രത്തിലൂടെ ബ്രേക്ക് ഔട്ട് സ്റ്റാര്‍ ആയി മാറുകയായിരുന്നു ഐശ്വര്യ. തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച് അതിവേഗമാണ് ഐശ്വര്യ മലയാള സിനിമയിലെ മുന്‍നിര നായികയായി മാറിയത്.

ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ഹിറ്റുകള്‍ സമ്മാനിച്ച നായികയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയത്തിലൂടേ മാത്രമല്ല തന്റെ വ്യക്തി ജീവിതത്തിലൂടേയും ആരാധകരെ നേടിയിട്ടുണ്ട് ഐശ്വര്യ. താരത്തിന്റെ നിലപാടുകളും കാഴ്ചപ്പാടുകളുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. നേരത്തെ വിവാഹത്തെക്കുറിച്ചുള്ള ഐശ്വര്യയുടെ കാഴ്ചപ്പാട് ചര്‍ച്ചയായി മാറിയിരുന്നു.

Aishwarya Lakshmi

താന്‍ വിവാഹം കഴിക്കുന്നില്ലെന്നായിരുന്നു ഐശ്വര്യ ലക്ഷ്മി പറഞ്ഞത്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ തീരുമാനത്തിന് പിന്നിലെ കാരണവും കാഴ്ചപ്പാടുമെല്ലാം വിശദമാക്കുകയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഒരാളെ സ്‌നേഹിക്കുമ്പോള്‍ ആ ബന്ധത്തില്‍ നടത്തുന്ന ആദ്യ നിക്ഷേപം എന്നെതന്നെയാണ്. ഞാന്‍ പോലും അറിയാതെ എന്റെ മുന്‍ഗണനകള്‍ മാറുകയും പ്രതീക്ഷകള്‍ കൂടുകയും ചെയ്യും. അത് ഒപ്പം ജീവിക്കുന്ന ആള്‍ക്ക് ബുദ്ധിമുട്ടാകും. ഞാന്‍ കാരണം മറ്റൊരാള്‍ ബുദ്ധിമുട്ടണ്ടല്ലോ. എന്റെ സന്തോഷത്തിനും സമാധാനത്തിനും ഞാന്‍ സിംഗിളായി ഇരിക്കുന്നത് തന്നെയല്ലേ നല്ലത്? സ്വയം മനസിലാക്കിയിടത്തോളം പ്രണയവും കല്യാണവും എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. ഇനി അങ്ങനെയൊരാള്‍ വന്നാല്‍ എന്ന ചോദ്യം ചോദിക്കല്ലേ, അപ്പോഴും ഞാന്‍ മാറുന്നില്ലല്ലോ. പക്ഷെ മറ്റുള്ളവരുടെ കല്യാണം കൂടാന്‍ വലിയ ഇഷ്ടമാണ്.'' എന്നാണ് താരം പറയുന്നത്.

വിവാഹം കരിയറിനെ ബാധിക്കുമെന്നും താരം പറയുന്നുണ്ട്. നമ്മുടെ സമൂഹം എപ്പോഴും പെണ്‍കുട്ടികളോടാണ് അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നതെന്നും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതു വിവാഹത്തിനായാലും ഒരാളുടെ വളര്‍ച്ച നിശബ്ദമായെങ്കിലും ബാധിക്കപ്പെടുന്നുണ്ടെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. പത്തു ശതമാനം ആണുങ്ങള്‍ പങ്കാൡയുടെ വളര്‍ച്ചയ്‌ക്കൊപ്പം നിര്‍ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തേക്കാം. പക്ഷെ വിവാഹം അഡ്ജസ്റ്റ്‌മെന്റാണെന്ന് എല്ലാവരും പറഞ്ഞു പഠിപ്പിക്കുന്നത് പെണ്‍കുട്ടികളേയാണെന്നാണ് താരം പറയുന്നത്.

Aishwarya Lakshmi

എന്നോട് റിലേറ്റ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് ഒരുപാട് പെണ്‍കുട്ടികള്‍ പറയുന്നു. ഒറ്റയ്ക്കല്ല എന്നൊരു ഫീലാണ് അപ്പോള്‍ കിട്ടുന്നത്. ഒറ്റയ്ക്കാകുമ്പോഴാണല്ലോ ഇതൊരു ഭാരമാവുക. എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്? എന്ന് അമ്മമാരോട് ഒരിക്കലെങ്കിലും ചോദിച്ചിട്ടില്ലാത്ത പെണ്‍മക്കള്‍ കുറവായിരിക്കില്ലേ? എന്നും താരം ചോദിക്കുന്നു. എന്റെ അമ്മയോട് ഞാന്‍ ചോദിച്ചിട്ടുണ്ട്. ഇതൊക്കെ മനസിലാക്കുന്ന നമ്മളെന്തിനാണ് പറ്റാത്ത ഭാരമെടുത്തു തോളില്‍ വെക്കുന്നത്? ഇതൊക്കെ അനുഭവിച്ച അമ്മമാരെന്തിനാണ് പെണ്‍മക്കളോട് കല്യാണം കഴിക്കൂ എന്ന് പറയുന്നത്? എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

അതേസമയം ഹലോ മമ്മിയാണ് ഐശ്വര്യയുടേതായി പോയ വര്‍ഷം പുറത്തിറങ്ങിയ മലയാളം സിനിമ. കമല്‍ഹാസന്‍ നായകനായി എത്തുന്ന മണിരത്‌നം സിനിമ തഗ്ഗ് ലൈഫ് ആണ് ഐശ്വര്യയുടെ പുതിയ സിനിമ. പിന്നാലെ തെലുങ്കിലും ഐശ്വര്യയുടെ സിനിമയൊരുങ്ങുന്നുണ്ട്.

More from Filmibeat

Read more about: aishwarya lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X