For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധകരേ ശാന്തരാകുവിന്‍! ഇന്നലെ മുതല്‍ മെസേജ് അയക്കുകയാണ്; പ്രണയത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

  |

  താരങ്ങളെ സംബന്ധിച്ച് ഒരിക്കലും ഓടിയൊളിക്കാന്‍ സാധിക്കാത്ത ഒന്നാണ് ഗോസിപ്പുകള്‍. ബോളിവുഡിലാണെങ്കിലും മലയാളത്തില്‍ ആണെങ്കിലും താരങ്ങളുടെ പിന്നാലെ തന്നെ ഗോസിപ്പുകളും ഉണ്ടാകും. പലപ്പോഴും താരങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഒരു ചിത്രമോ വീഡിയോയോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന എന്തെങ്കിലുമൊരു ഇന്ററാക്ഷനുമെക്കെ വലിയ കഥയായി മാറുന്നതാണ് നമ്മള്‍ കണ്ടിട്ടുള്ളത്.

  Also Read: 'എന്നോടൊപ്പം എന്റെ കുഞ്ഞിനും ഈ ഭാ​ഗ്യം ലഭിച്ചു, എന്റെ കണ്ണുകൾ നിറയുന്നു'; വയറ്റിലുള്ള കുഞ്ഞിനെ കുറിച്ച് ഉപാസന

  ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന് നടി ഐശ്വര്യ ലക്ഷ്മിയുടെ പ്രണയമാണ്. മലയാള സിനിമയിലൂടെ താരമായി മാറി ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാം സജീവ സാന്നിധ്യമായി തുടരുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. സിനിമയില്‍ വേരുകളൊന്നുമില്ലാതെ കടന്നു വരികയും വളരെ ചുരങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടുകയും ചെയ്ത താരമാണ് ഐശ്വര്യ ലക്ഷ്മി.

  ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ സിനിമ. പിന്നാലെ വന്ന മായാനദി സൂപ്പര്‍ ഹിറ്റായി മാറിയതോടെ ഐശ്വര്യ ലക്ഷ്മി താരമായി മാറുകയായിരുന്നു. മായാനദിയിലൂടെ അപ്പുവായി മലയാളികളുടെ മനസില്‍ എന്നെന്നും ഇടം നേടിയെടുക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.പിന്നാലെ വന്ന വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രങ്ങളും വിജയിച്ചതോടെ ഐശ്വര്യ തന്റെ സ്ഥാനം അതിവേഗം ഉറപ്പിച്ചു.

  Also Read: 'കുഞ്ഞിന്റെ മൂവ്മെന്റ് അറിഞ്ഞു തുടങ്ങിയത് അപ്പോഴാണ്; വിജയ് ഫാൻ ആണെന്ന് തോന്നുന്നു!'; ദേവിക പറയുന്നു, വീഡിയോ

  മലയാളത്തില്‍ ആരാധകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമെല്ലാം ഗ്യാരണ്ടിയുള്ള നടിയായി മാറിയ ഐശ്വര്യ ലക്ഷ്മി അധികം വൈകാതെ തന്നെ തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിക്കുകയായിരുന്നു. അഭിനയത്തിന് പുറമെ ഇപ്പോഴിതാ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. കരിയറില്‍ മികച്ച സമയത്തിലൂടെ കടന്നു പോകുന്നതിനിടെ ഐശ്വര്യയുടെ പ്രണയ വര്‍ത്തയും സജീവമായി മാറുന്നത്.

  കഴിഞ്ഞ ദിവസം തമിഴ് നടന്‍ അര്‍ജുന്‍ ദാസുമൊത്തുള്ളൊരു ചിത്രം ഐശ്വര്യ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരുന്നു. ചിത്രത്തിന് ക്യാപ്ഷനായി ഒരു ലവ് ഇമോജി മാത്രമാണ് ഐശ്വര്യ പങ്കുവച്ചത്. ഇരുവരും ചേര്‍ന്നിരിക്കുന്ന ചിത്രം കണ്ടതും സോഷ്യല്‍ മീഡിയ ഐശ്വര്യയും അര്‍ജുനും പ്രണയത്തിലാണോ എന്ന ചോദ്യവുമായി എത്തി. ചിലരൊക്കെ പ്രണയത്തിലാണെന്ന് ഉറപ്പിക്കുകയും ചെയ്തു.

  തന്റെ ശബ്ദം കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള നടനാണ് അര്‍ജുന്‍ ദാസ്. കൈതി, മാസ്റ്റര്‍ തുടങ്ങിയ സിനിമകളിലെ അര്‍ജുന്റെ പ്രകടനവും കയ്യടി നേടിയിരുന്നു. നായകനായുള്ള സിനിമയും എത്തിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയ വാര്‍ത്തകളോട് പ്രതികരിച്ചു കൊണ്ട് ഐശ്വര്യ ലക്ഷ്മി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഐശ്വര്യയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ഗായ്‌സ്, ഇന്നലത്തെ എന്റെ പോസ്റ്റിനെക്കുറിച്ചാണ്. ഇതിങ്ങനൊരു വലിയ സംഭവമാകുമെന്ന് കരുതിയില്ല. ഞങ്ങള്‍ കണ്ടുമുട്ടി. ഒരു ഫോട്ടോയെടുത്തു. ഞാനത് പോസ്റ്റ് ചെയ്തു. ഇവിടെ ഒന്നും നടക്കുന്നില്ല. ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഇന്നലെ മുതല്‍ എനിക്ക് മെസേജ് അയക്കുന്ന അര്‍ജുന്‍ ദാസ് ആരാധകരോട്, അദ്ദേഹം നിങ്ങളുടേത് തന്നെയാണെന്ന് ഉറപ്പു തരുന്നു. എന്നാണ് ഐശ്വര്യ പറയുന്നത്.


  ഇതോടെ ഐശ്വര്യയും അര്‍ജുനും പ്രണയത്തിലല്ലെന്ന് വ്യക്തമായിരിക്കുകയാണ്. ഇന്നലെ മുതല്‍ ആരാധകരും സോഷ്യല്‍ മീഡിയയും ചോദിച്ച ചോദ്യങ്ങള്‍ക്കും ഇതോടെ ഉത്തരം ലഭിച്ചിരിക്കുകയാണ്. എന്നാലിതെനി ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണോ എന്ന് ചോദിക്കുന്നവര്‍ ഇപ്പോഴുമുണ്ട്.

  കുമാരിയാണ് ഐശ്വര്യ ലക്ഷ്മിയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കുന്ന കിങ് ഓഫ് കൊത്ത, മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ എന്നിവയാണ് ഐശ്വര്യയുടെ വരാനിരിക്കുന്ന സിനിമകള്‍. ഇതിന് പിന്നാലെ തമിഴിലും ഐശ്വര്യയുടെ ചിത്രങ്ങളുണ്ട്. ആരാധകര്‍ കാത്തിരിക്കുന്ന പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം ഉള്‍പ്പടെ അണിയറയിലുണ്ട്.

  Read more about: aishwarya lekshmi
  English summary
  Aishwarya Lekshmi Finally Opens Up About Rumours Of Being In Love WIth Arjun Das
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X