For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിമുഖങ്ങളിൽ കാണുന്ന ഷൈൻ അല്ല സെറ്റിൽ; നടനൊപ്പമുള്ള അനുഭവം പങ്കുവച്ച് നടി ഐശ്വര്യ ലക്ഷ്‌മി

  |

  മലയാളത്തിലെ യുവാനായികമാരിൽ മുൻനിരയിൽ നിൽക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്‌മി. 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിയിലൂടെ അരങ്ങേറ്റം കുറിച്ച ഐശ്വര്യ ലക്ഷ്‌മി ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികമാരിൽ ഒരാളാണ്. മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിൽ ഉൾപ്പെടെ ശ്രദ്ധേയ വേഷത്തിലെത്തി തിളങ്ങി നിൽക്കുകയാണ് ഐശ്വര്യ ഇപ്പോൾ.

  മലയാളത്തിൽ കുമാരി എന്ന ചിത്രമാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഒക്ടോബര്‍ 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ കുമാരി ആയിട്ടാണ് ഐശ്വര്യ എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, തന്‍വി റാം, രാഹുല്‍ മാധവ്, ജിജു ജോണ്‍, സ്ഫടികം ജോര്‍ജ്, ശിവജിത് പദ്മനാഭന്‍, സ്വാസിക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിതരണത്തിന് എത്തുന്ന ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് ഐശ്വര്യ.

  Also Read: ഒരിക്കൽ മീൻകാരി ചേച്ചിയുടെ കൂടെ ഇറങ്ങിപ്പോയി, ഒരിടത്തും അടങ്ങി ഇരിക്കില്ല; പേളിയുടെ കുസൃതിയെക്കുറിച്ച് അമ്മ

  ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഐശ്വര്യ ഇപ്പോൾ. നിരവധി അഭിമുഖങ്ങളിലാണ് നടി ഇപ്പോൾ പങ്കെടുക്കുന്നത്. അതിനിടെ റിപ്പോർട്ടർ ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഐശ്വര്യ ഷൈൻ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

  എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോയെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. അഭിമുഖങ്ങളിൽ കാണുന്ന ഒരു ഷൈനിനെയല്ല സിനിമയുടെ സെറ്റില്‍ കണ്ടതെന്നും സെറ്റില്‍ കഥാപാത്രമായി മാത്രം കാണാന്‍ കഴിയുന്ന വ്യക്തിയാണ് ഷൈനെന്നും ഐശ്വര്യ പറഞ്ഞു. അവസാന നിമിഷമാണ് ഷൈൻ ചിത്രത്തിന്റെ ഭാഗമായതെന്നും നടി പറഞ്ഞു. ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ.

  'ഷൈന്‍ ചെയ്ത കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചിരുന്നത് റോഷന്‍ മാത്യുവിനെ ആയിരുന്നു. എന്നാൽ ഷൂട്ട് തുടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് റോഷന് ഡേറ്റ് പ്രശ്‌നം കാരണം വരാൻ കഴിയാതെയാകുന്നത്. റോഷനായി വെയിറ്റ് ചെയ്താൽ വീണ്ടും നീണ്ടു പോകുമെന്ന് വന്ന സമയത്താണ് ഷൈനെ സമീപിക്കുന്നത്. ഷൈൻ ഡേറ്റ് ഉണ്ടായിരുന്നു. കഥ കേട്ട് ഇഷ്ടമായി ഉടനെ ചെയ്യാമെന്ന് പറഞ്ഞു,'

  'എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹം കൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍. അഭിമുഖങ്ങളിൽ കാണുന്ന ഒരു ഷൈനിനെ അല്ല കുമാരിയുടെ സെറ്റില്‍ കണ്ടത്. കഥാപാത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഠിനാധ്വാനം ചെയ്യുന്ന ആളാണ് അദ്ദേഹം. ഒരു മൂലയ്ക്ക് ഇരിക്കുന്ന ആരെയും ശല്യപ്പെടുത്തില്ല. ക്യാരക്ടര്‍ ആയി മാത്രം സെറ്റിലെ മറ്റ് ആര്‍ട്ടിസ്റ്റുകളോട് പെരുമാറുന്ന ഒരാളാണ്. ഭക്ഷണം മാത്രം കൊടുത്താല്‍ മതി', ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

  Also Read: 'മക്കൾക്ക് കോമൺ സെൻസ് ഉണ്ടായാൽ മതി, ധ്യാന് അതെത്ര ഉണ്ടെന്ന് അറിയില്ല; സിനിമയിൽ അവരെ സഹായിച്ചിട്ടില്ല!'

  അഭിനയിക്കുമ്പോൾ മറ്റുള്ളവരെ കംഫർട്ടബിൾ ആക്കി മാത്രം അഭിനയിക്കുന്ന ആളാണ് ഷൈൻ എന്ന് ഐശ്വര്യ മറ്റൊരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഓരോ കാര്യങ്ങളും നിരീക്ഷിക്കുകയും അതനുസരിച്ച് അഭിനയിക്കുകയും ചെയ്യുന്ന ആളാണ് ഷൈൻ. അഭിമുഖങ്ങളിൽ കാണുന്ന ഷൈൻ ശരിക്കും ഷൈനല്ല. ആൾ വളരെ സ്മാർട്ടാണ്. പുള്ളി എന്താണെന്ന് ഉള്ളത് പുറമെ കാണിക്കുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളതെന്നും ഐശ്വര്യ മീഡിയ വണ്ണിന് നൽകിയ മറ്റൊരു അഭിമുഖത്തിൽ പറയുന്നുണ്ട്.

  അഭിമുഖങ്ങളിൽ പെരുമാറ്റത്തിന്റെ പേരിൽ അടുത്തിടെ വലിയ രീതിയിൽ വിമർശനങ്ങൾ കേട്ട നടനാണ് ഷൈൻ. യാതൊരു ബോധമില്ലാതെയാണ് നടൻ സംസാരിക്കുന്നതെന്നും ലഹരി ഉപയോ​ഗിച്ചാണ് അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതെന്നുമെല്ലാം ആരോപണങ്ങൾ ഉണ്ടായിരുന്നു.

  ഇതുകൂടാതെ ഒരു വാർത്താസമ്മേളനത്തിൽ നടന്റെ പെരുമാറ്റവും പരാമർശവും വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. സിനിമയിലേക്ക് സ്ത്രീ സംവിധായകർ വന്നാൽ പ്രശ്നങ്ങൾ കൂടുകയേ ഉള്ളൂ എന്ന ഷൈന്റെ പരാമർശമാണ് വിവാദമായത്.

  Read more about: aishwarya lekshmi
  English summary
  Aishwarya Lekshmi Opens Up About Kumari Movie Shooting Experience With Shine Tom Chacko Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X