അതേ വേഗത്തില്‍ കൂടെയുള്ളവര്‍ക്ക് എത്താനാകില്ല! നിവിന്‍, ഫഹദ്, ടൊവിനോ അഭിനയത്തെക്കുറിച്ച് ഐശ്വര്യ

മലയാള സിനിമയിലെ മിന്നും താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നാലെ വന്ന മായാനദിയിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ഐശ്വര്യ. ശക്തമായ നായിക വേഷങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഐശ്വര്യ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു. മലയാളവും കടന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് ഐശ്വര്യ ഇന്ന്. ഇപ്പോഴിതാ പുതിയ ചിത്രമായ അര്‍ച്ചന 31 നോട്ട്ൗട്ട് റിലീസിന് തയ്യാറെടുക്കുകയാണ്.

മലയാളത്തിലെ യുവനടന്മാരായ നിവിന്‍ പോളി, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍ എന്നീ മൂന്ന് പേര്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട് ഐശ്വര്യ. ഇവരുടെ അഭിനയ രീതികള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഐശ്വര്യ തുറന്നു പറഞ്ഞിരിക്കുകയാണ്. മാതൃഭൂമി ഡോ്ട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എത്താനാകണമെന്നില്ല

നിവിന്‍ പോളിക്കൊപ്പം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന സിനിമയിലാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. അതേവര്‍ഷം തന്നെയാണ് രണ്ടാമത്തെ സിനിമയായ 'മായാനദി'യില്‍ ടൊവിനോയ്‌ക്കൊപ്പം അഭിനയിച്ചത്. എന്റെ അഭിനയജീവിതത്തിലെ ആദ്യവര്‍ഷത്തിലെ രണ്ടുപേരില്‍നിന്ന് രണ്ടുതരത്തിലാണ് ഞാന്‍ അഭിനയം സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ചത് എന്നാണ് ഐശ്വര്യ പറയുന്നത്. പിന്നാലെ രണ്ടു പേരും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ഫഹദ് ഫാസിലിന്റെ അഭിനയ രീതിയെക്കുറിച്ചും ഐശ്വര്യ മനസ് തുറക്കുന്നുണ്ട്.. നിവിന്‍ വളരെ ഒഴുക്കുള്ള ഒരു നടനാണ്. ടൊവിനോ സംവിധായകന്‍ പറയുന്ന വാക്കും ഒരു നോട്ടവും പോലും കൃത്യമായി കാച്ച്‌ ചെയ്ത് അഭിനയിക്കുന്നയാളാണ്. അഭിനയ ജീവിതത്തിലെ രണ്ടാംവര്‍ഷമാണ് ഞാന്‍ ഫഹദ് ഫാസിലിനൊപ്പം 'വരത്തന്‍' എന്ന സിനിമയില്‍ അഭിനയിച്ചത്. പൊടുന്നനെ കഥാപാത്രത്തിലേക്ക് കൂടുമാറുന്നതില്‍ ഫഹദ് കാണിക്കുന്ന മിടുക്ക് അപാരമാണ്. പലപ്പോഴും അതേ വേഗത്തില്‍ കൂടെയുള്ളവര്‍ക്ക് ആ രംഗത്തിലേക്ക് എത്താനാകണമെന്നില്ലെന്നാണ് ഐശ്വര്യ പറയുന്നത്.

സ്ത്രീകേന്ദ്രിതസിനിമകള്‍

മലയാളത്തില്‍ സ്ത്രീകേന്ദ്രിതസിനിമകള്‍ വളരെ കുറവാണെന്നാണ് ഞാന്‍ കരുതുന്നതെന്നും ഐശ്വര്യ പറയുന്നു. പുരുഷതാരങ്ങളെ മനസ്സില്‍ക്കണ്ട് എഴുതിയിട്ട് അവരുടെ ഡേറ്റ് കിട്ടാതെ വരുമ്പോള്‍ അത് സ്ത്രീക്കു വേണ്ടി മാറ്റിയെഴുതുന്നവരെ ഞാന്‍ കണ്ടിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. പക്ഷേ, അര്‍ച്ചന എന്ന കഥാപാത്രവും ഈ സിനിമയും സ്ത്രീയെ കണ്ടുതന്നെ എഴുതിയതാണെന്ന് ഐശ്വര്യ പറയുന്നു. തന്റെ കഥാപാത്രത്തെക്കുറിച്ചും ഐശ്വര്യ മനസ് തുറക്കുന്നുണ്ട്. പാലക്കാട്ട് ഒരു പ്രൈമറി സ്‌കൂളില്‍ താത്കാലിക അധ്യാപികയായി ജോലി ചെയ്യുന്ന കഥാപാത്രമാണ് അര്‍ച്ചന. സുഖമില്ലാത്ത അച്ഛനും സാമ്പത്തിക ഞെരുക്കവും ഉള്‍പ്പെടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കുനടുവിലാണ് അര്‍ച്ചന ജീവിക്കുന്നതെന്ന് ഐശ്വര്യ പറയുന്നു. ശക്തമായ സ്ത്രീകഥാപാത്രമാണ് അര്‍ച്ചന എന്ന ഉത്തമ ബോധ്യത്തോടെയാണ് താന്‍ ഈ സിനിമയില്‍ അഭിനയിച്ചതെന്നും താരം പറയുന്നു.

അര്‍ച്ചന 31 നോട്ടൗട്ട്

അര്‍ച്ചന 31 നോട്ടൗട്ട് എന്ന സിനിമ പ്രേക്ഷകര്‍ക്ക് ഒരനുഭവം സമ്മാനിക്കുമെന്നുതന്നെയാണ് വിശ്വസിക്കുന്നതെന്നാണ് താരം പറയുന്നത്. അതേസമയം വളരെ ചെറിയ പ്രായത്തിലുള്ളവരാണ് ഈ സിനിമയുടെ അണിയറയിലുള്ളത്. സിനിമയുടെ സംവിധായകനും ഛായാഗ്രാഹകനും എഡിറ്ററുമടക്കമുള്ളവര്‍ 25 വയസ്സില്‍ താഴെയുള്ളവരാണെന്നും ഐശ്വര്യ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പ്രായം കുറവാണെങ്കിലും സിനിമയെക്കുറിച്ചും പറയുന്ന പ്രമേയത്തെക്കുറിച്ചും നല്ല ബോധ്യമുള്ളവരായിരുന്നു ഇവരെല്ലാമെന്നും അതിന്റെ റിസള്‍ട്ട് ഈ സിനിമ അനുഭവിപ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ക്കുന്നു.

Recommended Video

നവ്യ വിളിച്ചു ആകെ ചടപ്പായിപ്പോയി..വീട്ടിൽ ഒരു വിലയും ഇല്ല..DHYAN REVEALS | Filmibeat Malayalam
പുറത്തിറങ്ങാനുള്ളത്

നിരവധി സിനിമകളാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനുള്ളത്. 'അര്‍ച്ചന'യ്ക്കുശേഷം 'കുമാരി' എന്ന സിനിമയാണ് വരാനിരിക്കുന്നത്. തമിഴില്‍ വിജയ് സേതുപതിക്കൊപ്പം ഒരു ചിത്രവും പ്രിയ എന്ന സംവിധായികയുടെ ഒരു ചിത്രവും തെലുങ്കില്‍ 'ഗോഡ്‌സെ'യും വരാനുണ്ട്. മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയന്‍ സെല്‍വനും അണിയറയിലുണ്ട്. കാണെക്കാണെ ആണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ടൊവിനോയും സുരാജ് വെഞ്ഞാറമൂടുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Read more about: aishwarya lekshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X