For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിനെ രാജപ്പന്‍ എന്ന് വിളിച്ചു; ബുദ്ധിയുറക്കാത്ത കാലത്ത് ആരോ പറയുന്നത് ഏറ്റുപിടിച്ചതെന്ന് ഐശ്വര്യ

  |

  മലയാള സിനിമയിലെ മിന്നും താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഐശ്വര്യ മായാനദിലൂടെയാണ് താരമായി മാറുന്നത്. പിന്നീട് നിരവധി ഹിറ്റുകളിലെ നായികയായ ഐശ്വര്യ മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തെലുങ്കിലും സാന്നിധ്യം അറിയിക്കുകയാണ് ഐശ്വര്യ. മണിരത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ അടക്കമുള്ള വലിയ സിനിമകളാണ് ഐശ്വര്യയുടേതായി അണിയറയിലൊരുങ്ങുന്നത്.

  പ്രണവ് മോഹന്‍ലാലിനോട് ആ സമയത്ത് ഒടുക്കത്തെ ക്രഷ് ആയിരുന്നു; സഹോദരി കബളിപ്പിച്ചതിനെ കുറിച്ച് ക്രിതിക

  ഇതിനിടെ ഇപ്പോഴിതാ ഐശ്വര്യയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുമുള്ള ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. രസകരമായ ചോദ്യങ്ങള്‍ക്കാണ് വീഡിയോയില്‍ ഐശ്വര്യ മറുപടി പറയുന്നത്. തനിക്ക് ക്രഷ് തോന്നിയ താരമാരെന്നടക്കം വീഡിയോയില്‍ ഐശ്വര്യ മനസ് തുറക്കുന്നുണ്ട്. ഐശ്വര്യയുടെ വാക്കുകളിലേക്ക്.

  Aishwarya Lekshmi

  സിനിമയില്‍ എത്തുന്നതിന് മുന്‍പ് ക്രഷ് തോന്നിയ ഏതെങ്കിലും നടനുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഐശ്വര്യ നല്‍കിയ മറുപടി പൃഥ്വിരാജിനോട് തോന്നിയിട്ടുണ്ടെന്നായിരുന്നു. അതേസമയം തനിക്ക്് ചമ്മല്‍ തോന്നിയ നിമിഷവും പൃഥ്വിരാജുമായി ബന്ധപ്പെട്ടതാണെന്നാണ് ഐശ്വര്യ പറയുന്നത്. 'ഒരു പോസ്റ്റിന്റെ താഴെയുള്ള തന്റെ ഒരു പഴയ കമന്റ് പൊങ്ങിവന്നതാണ് സംഭവം. നമ്മള്‍ ആക്ടര്‍ ആകുമെന്നൊന്നും അന്ന് അറിയില്ലല്ലോ. രാജപ്പന്‍ എന്ന് എഴുതിയ ഒരു സംഭവമായിരുന്നു പൊങ്ങിവന്നത്. യഥാര്‍ത്ഥത്തില്‍ ഞാനല്ല ആ ടേം കോയിന്‍ ചെയ്തത്. ആരൊക്കെയോ പറയുന്നത് കേട്ട് ബുദ്ധിയുറക്കാത്ത കാലത്ത് ഞാനും അതേറ്റുപിടിച്ചിട്ടുണ്ട്. അതിന് ശേഷം എനിക്ക് ഭയങ്കര വിഷമമൊക്കെ തോന്നി. ഒരു വ്യക്തിയെന്ന നിലയില്‍ ക്വാളിറ്റിയില്ലായ്മ കാണിച്ചല്ലോ എന്ന് തോന്നിയിട്ടുണ്ട്' എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.

  അന്ന് എനിക്ക് ചെയ്യാന്‍ പറ്റുന്നത് മാപ്പപേക്ഷിക്കുക എന്നതാണ്. ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കില്‍ മാപ്പ് ചോദിക്കുക എന്നത് തന്നെയായിരുന്നു. അത് ഞാന്‍ ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഞാന്‍ മാറ്റുകയും ചെയ്തു. ഏതെങ്കിലും വ്യക്തിയെ നെഗറ്റീവ് ആക്കുന്ന രീതിയില്‍ ഞാന്‍ ഒന്നും ചെയ്യില്ല. അത് എനിക്ക് ഉറപ്പുണ്ട്. ആ ഒരു ദിവസം ഞാന്‍ വിഷമത്തിലായിരുന്നു. പിന്നെ ഓക്കെയായെന്നും ഐശ്വര്യ പറയുന്നു.

  മായാനദി കണ്ട് അമ്മ മിണ്ടാതിരുന്നുവെന്നും ഐശ്വര്യ പറയുന്നത്. ആറേഴ് മാസത്തോളമായിരുന്നു അമ്മ മിണ്ടാതിരുന്നത്. പിന്നീട് അമ്മ വിളിച്ചുവെന്നും താരം പറയുന്നു. ഇനി മേലാല്‍ അഭിനയിക്കരുത്, എന്നോട് മിണ്ടരുതെന്നായിരുന്ന്ു മായാനദി കണ്ട ശേഷം അമ്മ പറഞ്ഞ വാക്കുകളെന്നും ഐശ്വര്യ ഓര്‍ക്കുന്നുണ്ട്. അതേസമയം മലയാളത്തിലും തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള ഐശ്വര്യ രണ്ട് ഭാഷയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട്. മലയാളികള്‍ സ്മാര്‍ട്ടാണെന്നും ക്രിട്ടിക്കലാണെന്നും ഐശ്വര്യ പറയുന്നു. തമിഴില്‍ അവര്‍ നമ്മളെ ഭയങ്കരമായി സ്വീകരിക്കും. രണ്ടാമതൊരു ചാന്‍സ് അവര്‍ തരും. പക്ഷേ മലയാളികള്‍ അങ്ങനെയല്ലെന്നാണ് ഐശ്വര്യ അഭിപ്രായപ്പെടുന്നത്.

  Recommended Video

  മിന്നല്‍ മുരളിയില്‍ ഐശ്വര്യ ലക്ഷ്മിയുമുണ്ടായിരുന്നു; വീഡിയോയുമായി ബേസില്‍ ജോസഫ് | FilmiBeat

  അര്‍ച്ചന 31 നോട്ടൗട്ട് ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനുള്ളത്. പൊന്നിയിന്‍ സെല്‍വന്‍, ഗോഡ്‌സെ, ബിസ്മി സെപ്ഷ്യല്‍, കുമാരി, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളും തമിഴ് വെബ് സീരീസും ഐശ്വര്യയുടേതായി അണിയറയിലുണ്ട്. ഗോഡ്്‌സെ ഐശ്വര്യയുടെ തെലുങ്ക് അരങ്ങേറ്റ സിനിമയാണ്. പൊന്നിയന്‍ സെല്‍വനില്‍ വന്‍ ്താരനിര തന്നെ അണിനിരിക്കുണ്ട്. ഐശ്വര്യ റായ്, വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ രാജേഷ്, ജയറാം, തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.

  Read more about: aishwarya lekshmi
  English summary
  Aishwarya Lekshmi Says She Regrets Calling Prithviraj As Rajappan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X