പ്രതിഫലത്തിലെ അന്തരത്തെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നു: ഐശ്വര്യ ലക്ഷ്മി

മായാനദിയിലൂടെ മലയാളികളുടെ അപ്പുവായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. വ്യക്തമായ നിലപാടുകളുള്ള വ്യക്തിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ മലയാള സിനിമയില്‍ നായികമാരെക്കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. നായകന്മാര്‍ക്ക് അഭിനയത്തിന് ഒരു കാലപരിധിയില്ല, എന്നാല്‍ നായികമാരുടെ അവസ്ഥ അങ്ങനെയല്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന ചോദ്യത്തിനായിരുന്നു ഐശ്വര്യ മറുപടി പറഞ്ഞത്.

ഒരുപാട് കാരണങ്ങളുണ്ട്. വിവാഹം കഴിഞ്ഞ നായികമാരെ കാണാന്‍ തിയറ്ററില്‍ ആളുണ്ടാവില്ല എന്ന തെറ്റായ ചില ധാരണകള്‍ സമൂഹത്തിലുണ്ട്. അതു തന്നെയാണ് സിനിമയിലും പ്രതിഫലിക്കുന്നത് എന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം കുടുംബത്തിന് കൂടുതല്‍ സമയം കൊടുക്കാന്‍ വിവാഹശേഷം മാറി നില്‍ക്കുന്നവരുണ്ട്. അത് അവരുടെ ചോയ്‌സ് ആണെന്നും ഐസ്വര്യ പറയുന്നു. പ്രായമാകുമ്പോള്‍ ചിലര്‍ മാറി നില്‍ക്കുമെന്നും ഐശ്വര്യ ചൂണ്ടിക്കാണിക്കുന്നു.

 പ്രായം

പ്രായമേറിയ നായികമാരെ കാണാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമുണ്ടാവില്ല എന്നു പറഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്. പ്രായം വച്ചുള്ള ഈ മാറ്റി നിര്‍ത്തല്‍ കൂടുതലും സംഭവിക്കുന്നത് നടിമാര്‍ക്കാണ്. ഈ കാഴ്ചപ്പാട് ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ മാറി വരേണ്ടതാണ്. എനിക്കു തോന്നുന്നു, അങ്ങനെയൊരു മാറ്റം സംഭവിക്കുന്നുണ്ട്. പണ്ടൊക്കെ 30 കഴിഞ്ഞ നായികമാരെ കാണാന്‍ ബുദ്ധിമുട്ടായിരുന്നു. ആ പ്രായമാവുമ്പോഴേക്കും നമ്മള്‍ അവരെ പറഞ്ഞു വിടും. എന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം ഇപ്പോള്‍ അതിനൊക്കെ മാറ്റം വരുന്നുണ്ടെന്നും ഐശ്വര്യ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇപ്പോള്‍ സ്ത്രീ കേന്ദ്രീകൃതമായ സിനിമള്‍ കൂടി വരുന്നുണ്ടെന്നും ഐശ്വര്യ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ബിസിനസ്

ചെറിയ ബിസിനസ് ആണെങ്കിലും അതില്‍ ബിസിനസ് ഉണ്ടെന്ന് തിരിച്ചറിഞ്ഞാണ് അത്തരം സിനിമകള്‍ വരുന്നതെന്നാണ് ഐശ്വര്യ പറയുന്നത്. ഇത്തരം കഥകള്‍ കാണാന്‍ പ്രേക്ഷകരുണ്ടെന്നതിന്റെ തെളിവാണ് ഈ ബിസിനസുണ്ടെന്നു പറയുന്നതിന്റെ തര്‍ജ്ജമ. സ്ത്രീകേന്ദ്രീകൃത സിനിമയെന്നു പറയുമ്പോള്‍ പലരും ചിന്തിക്കുന്നത് അതൊരു സര്‍വൈവര്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഹാപ്പി ആയി സിനിമകളും എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുന്ന സിനിമകളുമാണെന്നും ഐശ്വര്യ പറയുന്നു. സ്ത്രീകേന്ദ്രകഥാപാത്രങ്ങളാകുന്ന ഇത്തരം സിനിമകള്‍ ഉണ്ടായാല്‍ അതിന് കൂടുതല്‍ പ്രേക്ഷകരുണ്ടാകുമെന്നും അങ്ങനെ കൂടുതല്‍ ബിസിനസും ഉണ്ടാകുമെന്നും പറയുന്ന ഐശ്വര്യ അങ്ങനെ വന്നാല്‍ പ്രതിഫലത്തിലെ ഈ അസമത്വങ്ങള്‍ നമുക്ക് കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്നും അഭിപ്രായപ്പെടുന്നുണ്ട്. മഞ്ജു വാരിയര്‍, നയന്‍താര തുടങ്ങിയ നായികമാര്‍ അത് മനോഹരമായി ചെയ്യുന്നുണ്ട് എന്നും ഐശ്വര്യ ചൂണ്ടിക്കാണിക്കു്‌നനു.

എന്താണ് പരിഹാരം?

പ്രതിഫലത്തിലെ അന്തരത്തെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്. പക്ഷേ, എന്താണ് പരിഹാരം? നിങ്ങള്‍ അതിനെക്കുറിച്ച് സംസാരിച്ചാല്‍ എന്താണ് നിങ്ങള്‍ നഷ്ടപ്പെടുത്തേണ്ടി വരിക എന്നു ചിന്തിക്കേണ്ടി വരും. അതിനെക്കുറിച്ച് സംസാരിച്ചവരെയൊക്കെ നിശബ്ദരാക്കാനാണ് ഇതുവരെ ശ്രമിച്ചിട്ടുള്ളത് എന്നും ഐശ്വര്യ പറയുന്നു. അല്ലെങ്കില്‍ അവര്‍ക്കൊരു നെഗറ്റീവ് ഇമേജ് വരും. അപ്പോള്‍ നമ്മള്‍ സ്വാര്‍ഥരാകും. വേണ്ട, സംസാരിക്കണ്ട എന്നു തോന്നും. അങ്ങനെ ചിന്തിക്കുന്നതിനെ തെറ്റു പറയാന്‍ കഴിയില്ല. കാരണം, എല്ലാവരും അവരുടെ കരിയര്‍ സുരക്ഷിതമാക്കാനാണല്ലോ ശ്രമിക്കുക. എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ക്കുന്നു.

Recommended Video

മിന്നല്‍ മുരളിയില്‍ ഐശ്വര്യ ലക്ഷ്മിയുമുണ്ടായിരുന്നു; വീഡിയോയുമായി ബേസില്‍ ജോസഫ് | FilmiBeat
അര്‍ച്ചന 31

ഐശ്വര്യയുടെ പുതിയ സിനിമയായ അര്‍ച്ചന 31 നോട്ടൗട്ട് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ രമേശ് പിഷാരടി പാടിയ പാട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കാണെക്കാണെയാണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ടൊവിനോ തേമസും സുരാജ് വെഞ്ഞാറമൂടുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പിന്നാലെ പൊന്നിയിന്‍ സെല്‍വന്‍, ഗോഡ്‌സെ, കുമാരി, ബിസ്മി സ്‌പെഷ്യല്‍ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

Read more about: aishwarya lekshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X