തങ്കു ചേട്ടനെ വിളിച്ചില്ലേ? സന്തോഷത്തില്‍ പങ്കു ചേരാനില്ലെന്ന് രേണു; കല്യാണത്തിലെ അസാന്നിധ്യത്തെപ്പറ്റി ഐശു
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഐശ്വര്യ രാജീവ്. ഈയ്യടുത്തായിരുന്നു ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. അര്‍ജുന്‍ ആണ് ഐശ്വര്യയുടെ വരന്‍. ടെലിവിഷന്‍ പരമ്പരകളിലൂടെ താരമായി മാറിയ ഐശ്വര്യ സ്റ്റാര്‍ മാജിക്കിലെ നിറ സാന്നിധ്യമാണ്. സ്റ്റാര്‍ മാജിക് ആണ് ഐശ്വര്യയെ ആരാധകരുടെ പ്രിയങ്കരിയാക്കുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഐശ്വര്യ.
ഐശ്വര്യയുടെ വിവാഹത്തിന് സ്റ്റാര്‍ മാജിക് താരങ്ങളെല്ലാം എത്തിയിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങളൊക്കെ ഐശ്വര്യ തന്റെ വീഡിയോകൡലൂടെ പങ്കുവെച്ചിരുന്നു. മാലിദ്വീപിലെ ഹണിമൂണ്‍ ആഘോഷമൊക്കെ കഴിഞ്ഞ് മടങ്ങിയെത്തിയിരിക്കുകയാണ് ഐശ്വര്യ. തങ്ങളുടെ വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചൊക്കെ നേരത്തെ തന്നെ ഐശ്വര്യ സംസാരിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ പുതിയ വീഡിയോയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഐശ്വര്യ. സ്റ്റാര്‍ മാജിക്കിനെക്കുറിച്ചും വിവാഹത്തിന് എത്താതിരുന്ന സ്റ്റാര്‍ മാജിക് താരങ്ങളെക്കുറിച്ചുമൊക്കെ അഭിമുഖത്തില്‍ ഐശ്വര്യ സംസാരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
തൊണ്ണൂറ് ശതമാനം പേരും ചോദിച്ചത് സ്റ്റാര്‍ മാജിക്കിനെക്കുറിച്ചാണ്. സ്റ്റാര്‍ മാജിക്കില്‍ പോകണം എന്ന ആഗ്രഹമുണ്ട്. വിവാഹം കഴിഞ്ഞ ശേഷം പോയിട്ടില്ല. നമ്മുടെ സ്വന്തം ഫ്‌ളോറാണ്. ഇത്രയും വര്‍ഷം ഞാന്‍ നിന്ന ഫ്‌ളോര്‍ ആണ്. എല്ലാവരേയും കണ്ട് സംസാരിക്കണം എന്നുണ്ട്. കല്യാണത്തിന് വന്നപ്പോള്‍ ഒത്തിരി സംസാരിക്കാന്‍ പറ്റിയിരുന്നില്ല. എല്ലാവരും വന്നിരുന്നു. അതിന് ഒത്തിരി സന്തോഷം. എന്തായാലും സ്റ്റാര്‍ മാജിക്കില്‍ പോകുമെന്നാണ് ഐശ്വര്യ പറയുന്നത്.
സറ്റാര്‍ മാജിക്കിലേക്ക് ഇടയ്ക്ക് വിളിച്ചിരുന്നു. ആ സമയം ഞങ്ങള്‍ ഹൈദരാബാദിലാണ്. ആ സമയത്താണ് സൈറ്റ് ഡൗണ്‍ ആകുന്നത്. അതിനാല്‍ കുറേ ശ്രമിച്ചെങ്കിലും ഫ്‌ളൈറ്റ് കിട്ടിയില്ല. ഇനി വിളിക്കുമ്പോള്‍ പോകണമെന്നും ഐശ്വര്യ പറയുന്നുണ്ട്. തങ്കു ചേട്ടനെ കല്യാണത്തിന് വിളിക്കാത്തത് എന്താ എന്ന തലക്കെട്ടോടെയായിരുന്നു ഐശ്വര്യ വീഡിയോ പങ്കുവച്ചത്. തങ്കു അടക്കമുള്ള താരങ്ങളുടെ അസാന്നിധ്യത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

എല്ലാവരും ചോദിക്കുന്ന കാര്യമാണ് തങ്കുവിനെ വിളിച്ചില്ലേ എന്ന്. തങ്കു ചേട്ടന്‍ മാത്രമല്ല, നോബി ചേട്ടന്‍, അസീസിക്ക, ഉല്ലാസ് ചേട്ടന്‍ ഇവരൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. വേറെ പരിപാടികളുണ്ടായിരുന്നു. പക്ഷെ അവര്‍ വിളിച്ചിരുന്നു. അവരെ മിസ് ചെയ്തിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം വിവാഹത്തിന് കൊല്ലം സുധിയുടെ കുടുംബം എത്തിയിരുന്നില്ല. ഇതേക്കുറിച്ചും ചിലര്‍ ഐശ്വര്യയോട് ചോദിക്കുന്നുണ്ട്.
എന്നാല്‍ താന്‍ അവരെ വിളിച്ചിരുന്നു എന്നാണ് ഐശ്വര്യ പറയുന്നത്. രേണുവിനോട് പറഞ്ഞിരുന്നു. ഒരു ഹാപ്പി മൊമന്റില്‍ വരാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലാണ് വരാത്തത് എന്നാണ് പറഞ്ഞത്. വിളിച്ചിരുന്നു, വിളിക്കാത്തതു കൊണ്ടല്ലെന്ന് താരം വ്യക്തമാക്കുകയാണ്. വീഡിയോയില്‍ ഐശ്വര്യയോടൊപ്പം ഭര്‍ത്താവ് അര്‍ജുനും എത്തുന്നുണ്ട്. തങ്ങളുടെ പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും ഐശ്വര്യ പറയുന്നുണ്ട്. വിദേശത്ത് എഞ്ചിനീയറായി ജോലി ചെയ്യുകയാണ് അര്‍ജുന്‍. പത്തനംതിട്ട സ്വദേശിയാണ്.


Click it and Unblock the Notifications