അച്ഛനൊപ്പം കാറിലുണ്ടായിരുന്ന പെണ്‍കുട്ടി താനല്ല; നിഷേധിച്ച് ബൈജുവിന്റെ മകള്‍ ഐശ്വര്യ
നടന്‍ ബൈജു സന്തോഷിന്റെ കാര്‍ അപകടത്തില്‍ പെട്ടത് വാര്‍ത്തയായി മാറിയിരിക്കുകയാണ്. ഈ വിഷയത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ. അപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെയാണ് ആസ്വര്യ രംഗത്തെത്തിയിരിക്കുന്നത്.
അപകടമുണ്ടായ സമയത്ത് അച്ഛനൊപ്പമുണ്ടായിരുന്നതത് താനല്ലെന്നാണ് ഐശ്വര്യ സന്തോഷ് പറയുന്നത്. അച്ഛന്റെ കസിന്റെ മകളായിരുന്നു കൂടെ ഉണ്ടായിരുന്നത്. ഭാഗ്യവശാല്‍ എല്ലാവരും സുരക്ഷിതരാണെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നുണ്ട്.

'എന്റെ അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നെന്നു എല്ലാവരും പറയുന്ന വ്യക്തി ഞാനല്ല. അത് എന്റെ അച്ഛന്റെ കസിന്റെ മകളാണ്. ഭാഗ്യവശാല്‍ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാന്‍ ഇതൊരു സ്റ്റോറിയായി പോസ്റ്റ് ചെയ്യുന്നു.' എന്നായിരുന്നു ഐശ്വര്യ സന്തോഷിന്റെ വാക്കുകള്‍.
അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരം വെള്ളയമ്പലത്താണ് അപകടം നടന്നത്. ബൈജു മദ്യലഹരിയില്‍ അമിതവേഗതയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനേയും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. പൊലീസ് നടനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. നടന്‍ നന്നായി മദ്യപിച്ചിരുന്നുവെന്നും വാഹനം അമിത വേഗതയിലായിരുന്നുവെന്നും ബലം പിടിച്ചാണ് താരത്തെ കാറില്‍ നിന്നും പുറത്തിറക്കിയതെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
എന്നാല്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ല എന്നാണ് പൊലീസ് പറയുന്നത്. അതേസമയം ബൈജുവിന്റെ വാഹനം ഇടിച്ച സ്‌കൂട്ടര്‍ യാത്രികന്‍ പരാതി നല്‍കിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് ബൈജുവിന് എതിരെ കേസെടുത്തിരിക്കുന്നത്. സംഭവം വൈറലായതോടെ നടനെ ട്രോളിയും പരിഹസിച്ചും കമന്റുകള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്. അപകടസ്ഥലത്തു നിന്നുള്ള ബൈജുിവിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.
ബൈജുവിന്റെ തന്നെ ഡയലോഗ് കടമെടുത്തുകൊണ്ട് ഒരു മര്യാദയൊക്കെ വേണ്ടേ വണ്ടിയോടിക്കുമ്പോള്‍ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതേസമയം നടന് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചതിലുള്ള എതിര്‍പ്പും കമന്റ് ബോക്‌സുകളില്‍ നിറയുന്നുണ്ട്. സാധാരണക്കാരനും സെലിബ്രിറ്റികള്‍ക്കും നാട്ടില്‍ രണ്ട് നിയമമാണെന്ന തരത്തിലുള്ള കമന്റുകളുമുണ്ട്. ഇതൊരു സാധാരണകാരനാണ് ചെയ്തിരുന്നതെങ്കില്‍ അയാള്‍ക്ക് ചുരുങ്ങിയത് ഒരു 25000 രൂപ ഫൈനും കൂടാതെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തിട്ടുമുണ്ടാവും. കാശില്ലതവനും ഉള്ളവനും രണ്ട് നിയമം, മദ്യം, മയക്ക് മരുന്ന്, ബലാത്സംഗം... ഇനിയും എന്തെങ്കിലും ഉണ്ടോ? എന്നാണ് ചിലരുടെ കമന്റുകള്‍.

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ബൈജു. നായകനായും വില്ലനായും സഹനടനായുമെല്ലാം ബൈജു കയ്യടി നേടിയിട്ടുണ്ട്. ബാലതാരമായി സിനിമയിലെത്തിയ താരമാണ് ബൈജു. തന്റെ തഗ്ഗ് മറുപടികൡലൂടെ സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരനായി മാറാനും ബൈജുവിന് സാധിച്ചിട്ടുണ്ട്. ഈയ്യടുത്ത് താരത്തിന്റെ അഭിമുഖങ്ങള്‍ വൈറലായി മാറിയിരുന്നു. 1982ല്‍ കേള്‍ക്കാത്ത ശബ്ദം എന്ന സിനിമയിലൂടെയാണ് ബൈജു അഭിനയത്തിലേക്ക് എത്തുന്നത്.
ഗുരുവായൂര്‍ അമ്പലനടയില്‍, നുണക്കുഴി തുടങ്ങിയവയാണ് ബൈജുവിന്റെ ഏറ്റവു ഒടുവിലത്തെ റിലീസുകള്‍. ചിത്രങ്ങളിലെ ബൈജുവിന്റെ പ്രകടനങ്ങള്‍ കയ്യടി നേടുകയും ചെയ്തിരുന്നു. നിരവധി സിനിമകളാണ് ബൈജുവിന്റേതായി അണിയറയിലുള്ളത്.


Click it and Unblock the Notifications











