ഇരട്ടി മധുരവുമായി ഷൈലോക്ക് സംവിധായകൻ, ഹൃദയ സ്പർശിയായ പിറന്നാൾ സമ്മാനം നൽകി മമ്മൂക്ക
തിയേറ്ററുകൾ ആഘേഷമാക്കുകയാണ് മമ്മൂട്ടി ചിത്രം ഷൈലോക്ക്. പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ജനുവരി 23 ന് ചിത്ര തിയേറ്ററുകളിൽ എത്തിയിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ വിജയത്തിനോടൊപ്പം സംവിധായകൻ അജയ് വാസുദേവിന്റേയും പിറന്നാൾ ആഘോഷമാക്കുകയാണ് ഷൈലോക്ക് ടീം അംഗങ്ങൾ. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ദി പ്രീസ്റ്റിന്റെ സെറ്റിൽ വെച്ചായിരുന്നു ആ ഘോഷം.മെഗാസ്റ്റാറിനോടൊപ്പം നിന്ന് കേക്ക് മുറിക്കുകയും ചെയ്തു.

വാക്ക് തർക്കം കഴിഞ്ഞു, ബിഗ് ബോസ് ഹൗസിൽ കയ്യാങ്കളി! എതിരാളികൾക്ക് നേരെ വിരൽ ചൂണ്ടി രജിത്
സന്തോഷ നിമിഷങ്ങൾ ഷൈലോക്ക് ടീം അംഗങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുമുണ്ട്. വിജയാഘോഷത്തിനിടെ മമ്മൂട്ടി സ്നേഹ ചുംബനം നൽകുന്ന സംവിധായകൻ അജയ് വാസുദേവിന്ഡറെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. സംവിധായകൻ തന്നെയാണ് പ്രേക്ഷകർക്ക് നന്ദി പറഞ്ഞു കൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചത്. ഷൈലോക്ക് ഇത്ര വലിയ വിജയം ആക്കി തീർത്ത പ്രേക്ഷകർക്ക്, സഹപ്രവർത്തകർക്ക്,അനീഷ്, ബിബിൻ, ജോബി ചേട്ടന് പിന്നെ എന്റെ #BOSS ന് എല്ലാവർക്കും നന്ദി. എല്ലാവരോടും സ്നേഹം എന്ന് കുറിച്ചു കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്. കൂടാതെ ആഘോഷത്തിന്റെ വീഡിയോയും വൈറലാണ്.
ഷൈലോക്കിൽ ഗംഭീര പ്രകടനമാണ് മമ്മൂക്ക കാഴ്ച വെച്ചിരിക്കുന്നത്. കോമഡി, ആക്ഷൻ, എന്നിവയ്ക്ക് പ്രധാന്യം നൽകി കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം മീന, സിദ്ദിഖ്, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, രാജ് കിരൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ചെത്തുന്ന മൂന്നാമത്തെ ചിത്രമാണിത്.


Click it and Unblock the Notifications











