ഒട്ടും താല്‍പര്യമില്ലായിരുന്നു, ആ ദിലീപ് ചിത്രം ചെയ്തത് പണത്തിന് വേണ്ടി മാത്രം: അജ്മല്‍ അമീര്‍

മലയാളിയാണെങ്കിലും തമിഴിലും തെലുങ്കിലുമടക്കം നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച് കയ്യടി നേടിയ നടനാണ് അജ്മല്‍ അമീര്‍. ഒരിടവേളയ്ക്ക് ശേഷം അജ്മല്‍ വീണ്ടും അഭിനയത്തില്‍ സജീവമായി മാറുകയാണ്. മലയാളത്തിലും തെലുങ്കിലും മലയാളത്തിലുമെല്ലാം അജ്മലിന്റെ സിനിമകള്‍ തയ്യാറെടുക്കുകയാണ്. ഇപ്പോള്‍ തന്റെ പുതിയ സിനിമയായ അഭ്യൂഹത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് അജ്മല്‍ അമീര്‍.

പ്രണയ കാലം എന്ന സിനിമയിലൂടെയാണ് അജ്മല്‍ അമീര്‍ ശ്രദ്ധ നേടുന്നത്. മനോഹരമായ പാട്ടുകളോടെ വന്ന സിനിമ ജനപ്രീതി നേടുകയും അജ്മല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് മലയാളത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന വേഷങ്ങള്‍ അജ്മലിനെ തേടിയെത്തിയത് തമിഴില്‍ നിന്നായിരുന്നു. മലയാളത്തില്‍ അഭിനയിച്ച ടൂ കണ്‍ട്രീസിനെക്കുറിച്ചുള്ള അജ്മലിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ് ഇപ്പോള്‍.

Ajmal Ameer

താന്‍ ഒട്ടും താല്‍പര്യമില്ലാതെ ചെയ്ത വേഷമാണ് ടൂ കണ്‍ട്രീസിലേത് എന്നാണ് അജ്മല്‍ പറയുന്നത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അജ്മല്‍ അമീര്‍ മനസ് തുറന്നത്. ''ഞാന്‍ അത്ര വലിയ ഹാപ്പിയായിരുന്നില്ല ആ കഥാപാത്രം ചെയ്യാന്‍. പക്ഷെ ആ സമയത്ത് അവര്‍ക്ക് എനിക്ക് ഓഫര്‍ ചെയ്ത പ്രതിഫലം വലിയ തുകയൊന്നും അല്ലെങ്കിലും എനിക്കത് ആ സമയത്ത് ആവശ്യമായിരുന്നു. അതുകൊണ്ടാണ് ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്'' എന്നാണ് അജ്മല്‍ പറയുന്നത്.

പക്ഷെ ആ കഥാപാത്രം ചെറുതാണെങ്കിലും ഭയങ്കര റീച്ച് നേടിത്തന്നു. അതിന് ശേഷം അതുപോലെയുള്ള ചെറിയ ചെറിയ റോളുകളിലേക്ക് ഓഫര്‍ വന്നു തുടങ്ങി. എന്നോട് പലരും ചോദിച്ചു, നിനക്ക് ഇതുപോലത്തെ വേഷം ചെയ്യാനായിരുന്നുവെങ്കില്‍ എന്തൊക്കെ ചെയ്യാമായിരുന്നു, എന്തുകൊണ്ട് നീ ഞങ്ങളോട് പറഞ്ഞില്ല എന്നൊക്കെ. ദിലീപട്ടേന്‍ വിളിച്ചത് കൊണ്ട് പോയി ചെയ്തുവെന്ന് പറഞ്ഞ് താന്‍ എസ്‌കേപ്പ് ആയെന്നും അജ്മല്‍ പറയുന്നു.

പിന്നീട് അത്തരം വേഷങ്ങള്‍ വന്നപ്പോള്‍ താന്‍ നോ പറഞ്ഞുവെന്നാണ് അജ്മല്‍ പറയുന്നത്. അതേ തുടര്‍ന്ന് അവന് ഭയങ്കര ജാഡ ആണെന്നൊക്കെ ആളുകള്‍ പറഞ്ഞു. എനിക്ക് ഹീറോ ആയിട്ട് അഭിനിക്കാനാണ് ഇഷ്ടം. നെഗറ്റീവ് ആണെങ്കിലും കുഴപ്പമില്ല. തുടക്കം മുതല്‍ അവസാനം വരെ സിനിമ കൊണ്ടു പോകുന്നത് എന്റെ കഥാപാത്രമായിരിക്കണമെന്ന് ഞാന്‍ മുഖത്ത് നോക്കി തന്നെ പറയാറുണ്ടെന്നും അജ്മല്‍ അമീര്‍ പറയുന്നു.

Ajmal Ameer

തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് അജ്മല്‍ അമീര്‍ സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പഠിച്ച് ഡോക്ടര്‍ ആകാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് പിജി ചെയ്യാനായി സിനിമയില്‍ നിന്നും അജ്മല്‍ ഇടവേളയെടുക്കുന്നത്. എന്നാല്‍ ആ ബ്രേക്ക് തന്റെ കരിയറിനെ ബാധിച്ചുവെന്നാണ് അജ്മല്‍ പറയുന്നത്. ഒരിടവേളയ്ക്ക് ശേഷം നയന്‍താരയ്‌ക്കൊപ്പം നെട്രിക്കണ്‍ എന്ന ചിത്രത്തിലൂടെ ശക്തമായി തന്നെ അജ്മല്‍ തിരികെ വരികയും ചെയ്തു.

നിരവധി സിനിമകളാണ് അജ്മലിന്റേതായി അണിയറയിലുള്ളത്. അഭ്യൂഹം ആണ് അജ്മലിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. പിന്നാലെ ഷാജി കൈലാസ് ഒരുക്കുന്ന ഹണ്ട്, മിഷ്‌കിന്റെ പിസാസ് 2, ഈയാള്‍, തെലുങ്ക് ചിത്രം വ്യൂഹം എന്നിവയും അജ്മല്‍ അമീറിന്റേതായി തീയേറ്ററുകളിലേക്ക് എത്തും.

More from Filmibeat

Read more about: ajmal ameer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X