twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചെറുപ്പം മുതല്‍ കുള്ളാ കുള്ളാ വിളി കേട്ട് എനിക്ക് ശീലമായി; അനുഭവം തുറന്ന് പറഞ്ഞ് അജു വര്‍ഗീസ്

    |

    സമൂഹത്തില്‍ നിലനില്‍ക്കുന്ന വളരെ മോശം പ്രവണതയാണ് ബോഡി ഷെയ്മിംഗ് എന്നത്. ഒരു വ്യക്തിയുടെ അയാളുടെ ശരീരത്തിന്റെ പേരില്‍ പരിഹസിക്കുന്നതിലൂടെ അല്‍പ്പനേരത്തെ സന്തോഷമാണ് പലരും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ അതിന് ഇരയാകുന്നവരുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകളായി നിലനില്‍ക്കുകയും അവരെയത് എന്നും വേട്ടയാടുകയും ചെയ്യുമെന്നതാണ് സത്യം.

    Also Read: അയാള്‍ കൈയ്യില്‍ പിടിച്ചു; ആ സ്പര്‍ശനം വല്ലാതെ ഞെട്ടിച്ചു; നേരിട്ട അനുഭവം തുറന്നു പറഞ്ഞ് റിച്ച ഛന്ദAlso Read: അയാള്‍ കൈയ്യില്‍ പിടിച്ചു; ആ സ്പര്‍ശനം വല്ലാതെ ഞെട്ടിച്ചു; നേരിട്ട അനുഭവം തുറന്നു പറഞ്ഞ് റിച്ച ഛന്ദ

    ഇന്ന് സോഷ്യല്‍ മീഡിയ ശക്തമായതോടെ പലരും തങ്ങള്‍ നേരിട്ട ബോഡി ഷെയ്മിംഗ് അനുഭവങ്ങളും അത്തരം പ്രവണതകളിലെ ശരികേടുമൊക്കെ തുറന്ന് പറയാന്‍ തയ്യാറായിട്ടുണ്ട്. ഒരുകാലത്ത് സിനിമകളില്‍ കോമഡി എന്ന പേരില്‍ ബോഡി ഷെയ്മിംഗും മറ്റും പതിവായിരുന്നു. എന്നാല്‍ കാലം മാറിയതോടെ ഇത്തരം പ്രവണതകളെ സിനിമയും ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. സിനിമയിലെ ബോഡി ഷെയ്മിംഗിനെ ആരാധകര്‍ ചോദ്യം ചെയ്യുവാനും ആരംഭിച്ചു.

    ബോഡി ഷെയ്മിങ്

    ഇതിനിടെ ഇപ്പോഴിതാ താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ചും തന്റെയടക്കം കാഴ്ചപ്പാടുകളിലുണ്ടായ മാറ്റത്തെക്കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് നടന്‍ അജു വര്‍ഗ്ഗീസ്. പുതിയ സിനിമയായ സാറ്റര്‍ഡെ നൈറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Also Read: നിക്കിനോട് യെസ് പറയാൻ എടുത്തത് വെറും 45 സെക്കൻഡ്, കരണമിതായിരുന്നു; പ്രിയങ്ക ചോപ്ര പറഞ്ഞത്Also Read: നിക്കിനോട് യെസ് പറയാൻ എടുത്തത് വെറും 45 സെക്കൻഡ്, കരണമിതായിരുന്നു; പ്രിയങ്ക ചോപ്ര പറഞ്ഞത്

    ചെറുപ്പം മുതല്‍ ബോഡി ഷെയ്മിങ് വലിയ രീതിയില്‍ നേരിട്ട ആളാണ് താനെന്നാണ് അജു വര്‍ഗ്ഗീസ് തുറന്നു പറയുന്നത്. നീളം കുറഞ്ഞതിന്റെ പേരിലൊക്കെ പലരും അന്ന് തന്നെ കളിയാക്കിയിരുന്നുവെന്നാണ് അജു വര്‍ഗ്ഗീസ് പറയുന്നത്. അതേസമയം, ബോഡി ഷേമിങ് തെറ്റാണെന്നും സുഹൃത്തക്കളോടാണെങ്കില്‍ പോലും നമ്മള്‍ അത്തരത്തിലുള്ള കമന്റുകള്‍ പറയാന്‍ പാടില്ലെന്നുമൊക്കെ താന്‍ തിരിച്ചറിയുന്നത് ഈ അടുത്ത കാലത്താണെന്നും അജു വര്‍ഗീസ് തുറന്നു പറയുന്നുണ്ട്.

    കുള്ളാ കുള്ളാ വിളി


    'ബോഡി ഷെയ്മിങ് തെറ്റാവുന്ന ഒരു കാലഘട്ടം വന്നതുകൊണ്ട് രക്ഷപ്പെട്ട ഒരാളാണ് ഞാന്‍. ചെറുപ്പം മുതല്‍ കുള്ളാ കുള്ളാ വിളി കേട്ട് എനിക്ക് ശീലമായി. പക്ഷേ അത് തെറ്റാണെന്ന് അടുത്തിടെയാണ് ഞാന്‍ അറിഞ്ഞത്. പൊളിറ്റിക്കല്‍ കറക്ട്നസിനെ കുറിച്ചൊക്കെ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് അറിഞ്ഞു തുടങ്ങിയത്'' അജു വര്‍ഗീസ് പറയുന്നു. ഇതോടെയാണ് നമ്മള്‍ സുഹൃത്തുക്കളോട് പോലും തമാശ രൂപേണ അങ്ങനെ പറയരുതെന്ന് അറിയുന്നതെന്നും താരം പറയുന്നു. ഇന്ന് നമ്മള്‍ ബോഡി ഷെയ്മിംഗ് തമാശകള്‍ ആസ്വദിക്കില്ലെന്നും താരം പറയുന്നു.

    Also Read: വിശന്നിട്ട് എന്തേലും വേണമെങ്കില്‍ ഭാര്യയുടെ കാല് പിടിക്കേണ്ട അവസ്ഥ; ആലീസ് ക്രിസ്റ്റിയുടെ വീഡിയോ വൈറല്‍Also Read: വിശന്നിട്ട് എന്തേലും വേണമെങ്കില്‍ ഭാര്യയുടെ കാല് പിടിക്കേണ്ട അവസ്ഥ; ആലീസ് ക്രിസ്റ്റിയുടെ വീഡിയോ വൈറല്‍

    80 കളില്‍ ജനിച്ച ആളാണ്


    ഞാനൊക്കെ 80 കളില്‍ ജനിച്ച ആളാണ്. നമ്മള്‍ ചെറുപ്പത്തില്‍ കണ്ട ആസ്വാദന രീതിയോ സോഷ്യല്‍ ലൈഫോ അല്ല ഇന്ന്. ഒരു കാര്യം കണ്ടാല്‍ ഇത് തെറ്റാണെന്ന് ഇന്ന് നമുക്ക് അറിയാം. ഒരാളെ അധിക്ഷേപിക്കുന്ന രീതിയില്‍ ഒരു കാര്യം കണ്ടാല്‍ ഇത് തെറ്റല്ലേ എന്ന് തോന്നി തുടങ്ങിയിട്ടുണ്ടെന്നും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ തോന്നല്‍ ഞങ്ങളിലും കൂടി ഉണ്ടാക്കി. ഞങ്ങളുടെ മുന്‍ തലമുറയ്ക്കും അത് തോന്നി തുടങ്ങി എന്നുമാണ് താരം അഭിപ്രായപ്പെടുന്നത്.

    മാറ്റങ്ങള്‍

    മാറ്റങ്ങള്‍ വന്നതിന്റെ ക്രഡിറ്റ് ഇന്നത്തെ തലമുറയ്ക്കാണെന്നും അജു വര്‍ഗ്ഗീസ് വ്യക്തമാക്കുന്നുണ്ട്. ഇത് നല്ലൊരു മാറ്റമാണെന്നും താരം പറയുന്നുണ്ട്. ഇന്ന് ബോഡി ഷെയ്മിങ് ടോക്കോ സ്ത്രീ വിരുദ്ധതയോ അത്യാവശ്യം ബുദ്ധിയും ബോധവും ഉള്ളവര്‍ ആരും പ്രോത്സാഹിപ്പിക്കില്ല എന്ന് അജു വര്‍ഗീസ് ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ തിരക്കഥയെഴുതുന്നവരും നടന്മാരുമൊക്കെ അത് ശ്രദ്ധിക്കുന്നുണ്ടെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും താരം പറയുന്നു.

    റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാറ്റര്‍ഡെ നൈറ്റ്. നിവിന്‍ പോളി, സിജുവില്‍സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

    Read more about: aju varghese
    English summary
    Aju Varghese Reveals He Was Made Fun Of For Being Short In Childhood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X