India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്നെ കുറിച്ചുള്ള ആ പരാതികള്‍ സത്യമെന്ന് അജു; ജഗതിയേയും ഇന്നസെന്റിനേയും അനുകരിക്കുന്നതിനെ പറ്റിയും താരം

  |

  മലയാള സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് അജു വര്‍ഗ്ഗീസ്. കോമഡി വേഷങ്ങളില്‍ നിന്നും നായകനിലേക്ക് ചുവടുമാറ്റിയ അജു ഈയ്യടുത്ത് ക്യാരക്ടര്‍ റോളുകളിലും വില്ലന്‍ വേഷത്തിലുമെല്ലാം കയ്യടി നേടിയിരുന്നു. കരിയറില്‍ താന്‍ ചില തീരുമാനങ്ങളെടുത്തതിന്റെ ഭാഗമാണ് ഈ മാറ്റമെന്നാണ് അജു വര്‍ഗ്ഗീസ് പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അജു വര്‍ഗ്ഗീസ് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  തന്നെ കുറിച്ചുള്ള ആ പരാതികള്‍ സത്യമെന്ന് അജു; ജഗതിയേയും ഇന്നസെന്റിനേയും അനുകരിക്കുന്നതിനെ പറ്റിയും താരം

  ആ പരാതി സത്യമാണെന്നാണ് അജു വര്‍ഗ്ഗീസ് പറയുന്നത്. താനെന്ന നടന്‍ നടന്‍ കുറച്ചു കൂടി പാകപ്പെടേണ്ട സമയമായെന്നു തോന്നി എന്നാണ് തന്റെ മാറ്റത്തെക്കുറിച്ച് അജു പറയുന്നത്. സ്ഥിരം ചെയ്യുന്ന റോളുകള്‍ ബോറടിച്ചു. ഒരേ തരം വേഷങ്ങള്‍ ചെയ്യുന്നതു കൊണ്ടു സിനിമയോട് ഇഷ്ടം കൂടുന്നതേയില്ല. മറിച്ചു വ്യത്യസ്തമായ വേഷങ്ങള്‍ എന്നെ സിനിമയോടു കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുന്നുമുണ്ട് എന്നാണ് അജു പറയുന്നത്. 'കമല'യിലാണ് ഈ മാറ്റം ആദ്യം അനുഭവിച്ചത്. പിന്നീട് ഹെലനിലെ രതീഷെന്ന കഥാപാത്രവും മിന്നല്‍ മുരളിയിലെ പോത്തനും വഴി മേപ്പടിയാനിലെ തടത്തില്‍ സേവ്യറിലെത്തിയപ്പോള്‍ അതു കൂടുതല്‍ തെളിമയുള്ളതായി മാറുകയായിരുന്നുവെന്നും അജു പറയുന്നു. ക്ലീഷേ വേഷങ്ങള്‍ക്ക് കാഴ്ചക്കാരില്ലെന്ന് മനസിലായെന്നും തന്റെ കഥാപാത്രത്തിന് കാര്യമായെന്തെങ്കിലും ചെയ്യാനുണ്ടാകണമെന്ന് നിര്‍ബന്ധമാണെന്നും അജു പറയുന്നു.

  ഇതിന്റെ ഭാഗമായി താന്‍ സ്വീകരിച്ച തീരുമാനങ്ങളെക്കുറിച്ചും അജു വെളിപ്പെടുത്തുന്നുണ്ട്. മുഴുനീള കഥാപാത്രമാകുന്ന സിനിമകളുടെ തിരക്കഥകള്‍ പൂര്‍ണമായും വായിക്കുമെന്ന് ഉറപ്പാക്കി എന്നതാണ് ഒന്നാമത്തെ തീരുമാനം. എനിക്കു പ്രത്യേകിച്ച് ഒന്നും ചെയ്യാനോ നല്‍കാനോ ഇല്ലാത്ത സിനിമകള്‍ വേണ്ടെന്നു വയ്ക്കും എന്നതാണ് രണ്ടാമത്തെ തീരുമാനം. മൂന്നാമതായി കഥാപാത്രം സിനിമയില്‍ മുഴുനീളം വേണമെന്നു നിര്‍ബന്ധമല്ലെന്നും പക്ഷേ, ചെറുതെങ്കിലും ഉള്ളു തൊടുന്ന കഥാപാത്രമാകണം എന്നും അജു പറയുന്നു.

  സ്വഭാവ നടനെന്ന ആഗ്രഹം തന്റെ ഉള്ളില്‍ ഉടലെടുക്കുന്നത് എപ്പോള്‍ മുതലാണെന്നും അജു വ്യക്തമാക്കുന്നുണ്ട്. 'സു.സു.സുധീ വാല്‍മീകം' എന്ന ചിത്രമാണു സ്വഭാവ നടനാകണമെന്ന ആഗ്രഹത്തെ ഉള്ളില്‍ വിളയിച്ചത്. അതു പിന്നെ കമലയും ഹെലനും വഴി ശക്തമായി. ഇപ്പോള്‍ വരുന്നതില്‍ മിക്കതും സീരിയസ്, വില്ലന്‍ വേഷങ്ങളാണ്. 6 മാസം കൊണ്ടുള്ള മാറ്റമാണ്. ഗ്രേ ഷേഡ് വേഷത്തില്‍ ഞാന്‍ ഫിറ്റ് ആകുമെന്ന് ജനത്തിനു തോന്നിത്തുടങ്ങിയത് ഹെലനും മിന്നല്‍ മുരളിയും കണ്ടതു മുതലാണ്. പലരും ഇപ്പോള്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്' എ്ന്നാണ് അജു വര്‍ഗ്ഗീസ് പറയുന്നത്.

  അതേസമയം എന്നും സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യുമെന്നല്ല താന്‍ പറയുന്നതെന്നും താരം വ്യക്തമാക്കുന്നുണ്ട്.സ്ഥിരമായി ചെയ്താല്‍ ഏതു വേഷവും മടുക്കില്ലേ..? ഞാന്‍ സീരിയസ് വേഷങ്ങള്‍ മാത്രമേ ഇനി ചെയ്യൂ എന്നല്ല ഇതു വരെ പറഞ്ഞതിന്റെ അര്‍ഥം. എല്ലാത്തരം വേഷങ്ങളും വേണം; പക്ഷേ, ആ വേഷം വേറിട്ടതാകണം എന്നാണ് അജു പറയുന്നത്. അതേസമയം, തനിക്ക് നായകനാകണമെന്ന ആഗ്രഹം ഒരിക്കലും തോന്നിയിട്ടില്ലെന്നും അജു പറയുന്നു. എന്നെ തേടിയെത്തുന്ന 90 ശതമാനം കഥകളോടും ഞാന്‍ 'നോ' പറയാന്‍ കാരണം അവയില്‍ മിക്കതിലും എന്നെയാണു നായക സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത് എന്നും അജു വര്‍ഗ്ഗീസ് വെളിപ്പെടുത്തുന്നുണ്ട്. അതേസമയം, എന്റെ കുറവുകളെക്കുറിച്ചു കൃത്യമായ ബോധ്യം എനിക്കുണ്ട്. എന്റെ കുറവുകള്‍ ഉള്‍ക്കൊള്ളുന്ന നായക വേഷമാണു വരുന്നതെങ്കില്‍ മാത്രം പരിഗണിക്കും എന്നും അ്‌ദ്ദേഹം പറയുന്നുണ്ട്.

  Actor Assim Jamal support prithwiraj Sukumaran | FilmiBeat Malayalam

  താന്‍ ജഗതി ശ്രീകുമാറിനേയും ഇന്നസെന്റിനേയും അനുകരിക്കാന്‍ ശ്രമിക്കുന്നവെന്ന ആരോപണത്തിനും അജു വര്‍്ഗീസ് മറുപടി പറയുന്നുണ്ട്. ഇവരൊക്കെ എന്തു തരം കഥാപാത്രവും അസ്സലായി ചെയ്യുന്നവരാണ്. അവരല്ലല്ലോ ഞാന്‍. എഴുതി വച്ചതു ചെയ്യാനുള്ള കഴിവേ ഇപ്പോഴുള്ളൂ. ഒരു ഹാസ്യകഥാപാത്രം എന്ന് എന്നെ വിളിക്കാനുള്ള ആത്മവിശ്വാസം ഇപ്പോഴും എനിക്കായിട്ടില്ല. അതുകൊണ്ടാണ് അഭിനയത്തിന്റെ മറുവശങ്ങളും സാധ്യതകളും തേടുന്നത്. ശരിക്കും അജു വര്‍ഗീസ് എന്നയാളുടെ അഭിനയ ശേഷികള്‍ എന്തൊക്കെയാണെന്ന് ഇപ്പോഴും അന്വേഷിക്കുകയാണു ഞാന്‍ എന്നാണ് അജു വര്‍ഗ്ഗീസ് പറയുന്നത്.

  Read more about: aju varghese
  English summary
  Aju Varghese Talks About The Change He Brought In Selections Of Films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X