സംഘികളെ പറ്റിച്ചും സംഘവിരുദ്ധരെ പറ്റിച്ചും ലാഭം കൊയ്യാന്‍ പൃഥിരാജിനറിയാം; എമ്പുരാന്‍ വിവാദത്തില്‍ അഖില്‍ മാരാർ

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം വലിയ ചര്‍ച്ചയായി മാറുകയാണ്. ബോക്‌സ് ഓഫീസ് കളക്ഷനൊപ്പം ചിത്രം സംസാരിക്കുന്ന രാഷ്ട്രീയവും ചര്‍ച്ചയാവുകയാണ്. ചിത്രത്തിനെതിരെ സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ചിത്രത്തിനെതിരെ ക്യാന്‍സര്‍ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ ഇപ്പോഴിതാ എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍. മോഹന്‍ലാലിനെ ഉപയോഗിച്ച് ആദ്യ ആഴ്ചയില്‍ സംഘികളെ പറ്റിച്ചും രണ്ടാം ആഴ്ച മുതല്‍ സംഘ വിരുദ്ധരെ പറ്റിച്ചും മുടക്കിയ പണവും ലാഭവും കൊയ്യാന്‍ പൃഥിരാജിനറിയാം എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അഖില്‍ മാരാരുടെ പ്രതികരണം.

Akhil Marar

അഖില്‍ മാരാറിന്റെ വാക്കുകള്‍:

സിനിമ ഇറങ്ങും മുന്‍പ് വലിയ ഹൈപ്പ് സൃഷ്ട്ടിച്ചത് കൊണ്ട് ഉണ്ടായ ടിക്കറ്റ് ബുക്കിങ്ങില്‍ എന്തായാലും കേരളത്തിലെ എല്ലാ ലാലേട്ടന്‍ ഫാന്‍സും ടിക്കറ്റ് എടുത്തു. എടുത്ത ലാലേട്ടന്‍ ഫാന്‍സില്‍ വലിയൊരു വിഭാഗം സംഘ അനുകൂലികള്‍ ഉണ്ടെന്നതും സത്യം. മമ്മൂക്ക ഫാന്‍സ് സത്യത്തില്‍ അവരും ലാലേട്ടന്റെ സിനിമ നല്ലതാണെങ്കില്‍ ആസ്വദിക്കും. എന്നാല്‍ ഈ സിനിമ വിജയിച്ചാല്‍ കേരളത്തില്‍ ആദ്യം കുരു പൊട്ടുന്നത് മീഡിയ മുക്കാലനും സുഡാപ്പികള്‍ക്കും ആയിരിക്കും.

കഴിഞ്ഞ കുറെ നാളുകയായി മോഹന്‍ലാല്‍ എന്ന നടനെ തകര്‍ക്കാന്‍ നോക്കിയിരിക്കുന്ന ഈ രണ്ട് കൂട്ടര്‍ക്കും എമ്പുരാന്റെ വിജയം ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ ഇതിന്റെ പ്രീ ബുക്കിങ്ങില്‍ അവര്‍ വളരെ അസ്വസ്ഥരാണ്. അവിടെയാണ് പൃഥ്വിരാജിന്റെ ബുദ്ധി. ടിക്കറ്റ് എടുത്ത സംഘികള്‍ എല്ലാം എന്തായാലും പടം കാണും. സിനിമയില്‍ ഗുജറാത്ത് കലാപം കാണിക്കുന്നു അത് കൊണ്ട് സംഘികള്‍ ഈ സിനിമയെ എതിര്‍ക്കുന്നു എന്ന മാര്‍ക്കറ്റിംഗ് തന്ത്രം ഇന്നലെ മുതല്‍ സൃഷ്ടിക്കുന്നു. സംഘികള്‍ സിനിമയ്ക്ക് എതിരാകുന്നു.

സിനിമയില്‍ ഇല്ലാത്ത ഭാഗം പുറത്ത് വിട്ട് ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല എന്ന ഡയലോഗ് വെച്ചു ജനഗണമന വിജയിപ്പിച്ചതും ഇതേ സംഘ വിരുദ്ധ മാര്‍ക്കറ്റിങ് തന്ത്രം ആയിരുന്നു. അത് കൊണ്ട് തന്നെ രണ്ടാം ആഴ്ച മുതല്‍ കേരളത്തിലെയും, തമിഴ് നാട്ടിലെയും, കര്‍ണാടകത്തിലെയും, തെലുങ്കിലെയും മതേതര വാദികളുടെയും ബിജെപി വിരുദ്ധരുടെയും വക ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും.

ചുരുക്കത്തില്‍ മോഹന്‍ലാലിനെ ഉപയോഗിച്ച് ആദ്യ ആഴ്ചയില്‍ സംഘികളെ പറ്റിച്ചും രണ്ടാം ആഴ്ച മുതല്‍ സംഘ വിരുദ്ധരെ പറ്റിച്ചും മുടക്കിയ പണവും ലാഭവും കൊയ്യാന്‍ പൃഥിരാജിനറിയാം. ഇനി എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. ഈ സിനിമ സംഘ വിരുദ്ധ രാഷ്ട്രീയമാണോ മുന്നോട്ട് വെക്കുന്നത്, അതോ ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ എത്തിക്കാനുള്ള രാഷ്ട്രീയമാണോ?

നര ഭോജി, നരാധമന്‍ വിളികള്‍ക്ക് ശേഷം തുടര്‍ച്ചയായി 3 തവണ മുഖ്യമന്ത്രി. 3 തവണ പ്രധാനമന്ത്രി ആയ മോദിക്കും ബിജെപിയ്ക്കും എപ്പോഴൊക്കെ കലാപം ജനങ്ങളെ ഓര്‍മ്മിപ്പിച്ചോ അപ്പോഴൊക്കെ നേട്ടം മാത്രം. അവരുടെ ജയത്തിന് ഏറ്റവും കാരണമായതും ഈ വര്‍ഗീയ വാദികള്‍ എന്ന എതിരാളികളുടെ വിളികളാണ്.

അതായത് ഗുജറാത്ത് കലാപം ആരംഭിച്ചത് അയോദ്ധ്യ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയ കര്‍ സേവകരെ ട്രെയിനില്‍ തീ വെച്ചു കൊന്ന ശേഷം ആണെന്ന് ഇന്ത്യയിലെ എല്ലാവര്‍ക്കും അറിയാം. ഇന്ദിരാ ഗാന്ധി വധത്തിനു ശേഷം സിക്ക് കാരെ കൂട്ട കൊല ചെയ്തത് എല്ലാവര്‍ക്കും അറിയാം.. എന്നാല്‍ ഇന്ദിരാ ഗാന്ധി വധം കാണിക്കാതെ സിക്കുകാരെ കൊന്നൊടുക്കുന്ന കോണ്‍ഗ്രസുകാര്‍ എന്ന് ഒരു സിനിമയില്‍ കാണിച്ചാല്‍ ഇന്ത്യയിലെ ജനങ്ങള്‍ പറയും അത് മര്യാദ അല്ലല്ലോ ഇവര്‍ കള്ളം പറഞ്ഞതാണല്ലോ എന്ന്. സ്വാഭാവികമായും കോണ്‍ഗ്രസ്സിന്റെ തെറ്റുകള്‍ ആള്‍ക്കാര്‍ ന്യായീകരിക്കും.

Akhil Marar

അവിടെയാണ് എമ്പുരാനില്‍ കാണിക്കുന്ന ഗുജറാത്ത് കലാപവും കാണുന്ന പ്രേക്ഷകര്‍ക്ക് തോന്നുക. സ്വാഭാവികമായും അവര്‍ ട്രെയിനില്‍ തീ വെച്ച കാര്യം ചര്‍ച്ച ചെയ്യും. നിക്പക്ഷ ഹിന്ദുക്കള്‍ ഇന്നലെകളില്‍ കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപിയിലേക്ക് പോയത് ഈ ഒരു ഭാഗം ചേര്‍ന്ന് കൊണ്ടുള്ള പ്രചാരണം കൊണ്ടാണ്. അത് കൊണ്ട് എമ്പുരാന്‍ നിലവില്‍ സംഘ വിരുദ്ധമാണ് എന്ന് തോന്നുന്നെങ്കില്‍ ആത്യന്തികമായി ബിജെപിയ്ക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന ഒരു സിനിമ ആയി ഭവിക്കും.

{quiz_2037}

ഇത്രയും എഴുതിയ സ്ഥിതിക്ക് ഞാനും സംഘിയാകും. എനിക്ക് എന്റെ മനസാക്ഷിക്ക് തോന്നുന്ന സത്യം എഴുതാനെ അറിയൂ. ജയിക്കാനുള്ള ഫോര്‍മുല പഠിക്കുന്നതിനു മുന്‍പ് എതിരാളി എങ്ങനെ ജയിക്കുന്നു എന്ന് പഠിക്കണം. നമ്മളായിട്ട് എതിരാളിയേ ജയിപ്പിക്കരുത്. ഞാന്‍ എഴുതിയത് തലച്ചോര്‍ ഉപയോഗിച്ച് വായിച്ചു മനസ്സിലാക്കുക.

അതേസമയം എമ്പുരാന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള സോഷ്യല്‍ മീഡിയ ക്യാംപയിന്‍ ഒരുഭാഗത്ത് നടക്കുകയാണ്. ചിത്രത്തിനും പൃഥ്വിരാജിനും മോഹന്‍ലാലിനുമെതിരെ കടുത്ത സൈബര്‍ ആക്രമണം തന്നെ നടക്കുന്നുണ്ട്. സംഘപരിവാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് സിനിമയെന്നാണ് ചിലരുടെ വാദം. ഗുജാറത്ത് കലാപം മുതലെടുത്ത് അധികാരത്തിലെത്തിയ പാര്‍ട്ടിയേയും അവരുടെ കേരളത്തിലേക്കുള്ള എന്‍ട്രിയേയും സിനിമ അവതരിപ്പിക്കുന്നുണ്ട്. അതാണ് ചിലരെ അസ്വസ്ഥരാക്കിയിരിക്കുന്നത്.

ചിത്രത്തിലെ രാഷ്ട്രീയം ചര്‍ച്ചയായി മാറിയതോടെ എമ്പുരാന്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘപരിവാര്‍ അനുകൂലികളാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ ടിക്കറ്റ് ബുക്ക് ചെയ്തിവരടക്കം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് സ്‌ക്രീന്‍ഷോട്ട് പങ്കുവെക്കുകയുണ്ടായി. പ്രതീഷ് വിശ്വാനാഥ്, ലസിത പാലക്കല്‍ തുടങ്ങിയവര്‍ സിനിമയ്ക്കും പൃഥ്വിരാജിനുമെതിരെ രംഗത്തെത്തുകയുണ്ടായി. മോഹന്‍ലാലും പൃഥ്വിരാജും പങ്കുവെക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെയും നിരവധി പേരാണ് വിദ്വേഷ കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.

2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ആദ്യ ഭാഗം സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കഥ പറഞ്ഞപ്പോള്‍ അബ്രാം ഖുറേഷിയെന്ന അതികായനെക്കുറിച്ചാണ് എമ്പുരാന്‍ സംസാരിക്കുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് എമ്പുരാന്‍. മുരളി ഗോപിയാണ് സിനിമയുടെ രചന. നിരവധി വിദേശ താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും സുജിത് വാസുദേവിന്റെ ഛായാഗ്രാഹണവും കഥയ്ക്ക് കൂട്ടാകുന്നുണ്ട്.

അതേസമയം മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് തീയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രീബുക്കിംഗ് കണ്ട സിനിമ ആദ്യ ദിവസത്തെ കളക്ഷനിലും റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ചിത്രം അതിവേഗം തന്നെ വലിയ വിജയത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് എമ്പുരാന്‍. ലൂസിഫറിനും എമ്പുരാനും ഒരു മൂന്നാം ഭാഗം കൂടിയുണ്ടാകുമെന്ന് നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ വിന്നറായിരുന്നു അഖില്‍ മാരാർ. സംവിധായകനായ അഖില്‍ ശ്രദ്ധിക്കപ്പെടുന്നത് സോഷ്യല്‍ മീഡിയയിലേയും മറ്റും ഇടപെടലുകളിലൂടെയാണ്. തന്റെ പ്രസ്താവനകളിലൂടെ പലപ്പോഴും വിവാദങ്ങളും ചെന്നു പെട്ടിട്ടുണ്ട് അഖില്‍ മാരാർ. ബിഗ് ബോസിലെത്തിയതോടെ ആരാധകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. മലയാളം ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീയ താരങ്ങളിലൊരാളാണ് അഖില്‍ മാരാർ.

Read more about: akhil marar empuraan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X