സ്വയം കഴിവില്ലാത്തവനെന്ന് തെളിയിച്ചു; ഒരു കണ്ടന്റും ഉണ്ടാക്കിയിട്ടില്ല: സീക്രട്ട് ഏജന്റിനെതിരെ മാരാർ
ബിഗ് ബോസ് സീസൺ 6ൽ വലിയ ആരോപണങ്ങളും വിവാദങ്ങളും ഉണ്ടായപ്പോഴും ഏറ്റവും കൂടുതൽ തുടക്കത്തിൽ ട്രോൾ ഏറ്റുവാങ്ങിയത് സീക്രട്ട് ഏജന്റ് എന്ന സായ് കൃഷണൻ ആയിരുന്നു. അതിനു കാരണവുമുണ്ട്. തൊപ്പിയും വെച്ച് കാറിനുള്ളിൽ ഈ ലോകത്തുള്ളവരെ എല്ലാം മോശമായി പറയുന്ന ഒരു യൂട്യൂബർ എന്ന നിലയിൽ സ്വാഭാവികമായും സായ്ക്കെതിരെ ആളുകൾ ശബ്ദമുയർത്തും. മാത്രമല്ല പുലി പോലെ പോയവൻ എലി പോലെ ആയെന്ന രീതിയിൽ ആയിരുന്നു ഒരാഴ്ച കൊണ്ടുള്ള സീക്രട്ട് ഏജന്റിന്റെ ട്രാൻസ്ഫോമേഷൻ.
"ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൻ എന്നാണ് സീക്രട്ട് ഏജന്റിനെ കുറിച്ച് അഖിൽ മാരാർ വിശേഷിപ്പിച്ചത്. അതായത് ഇങ്ങനെ തന്നെ പറയാൻ കാരണം അവൻ ഒരു എപ്പിസോഡിൽ പറഞ്ഞു ഞാൻ ഇനി മുതൽ സീക്രട്ട് ഏജന്റ് എന്ന മൃഗമല്ല. ഇത് പറഞ്ഞതിനു ശേഷം പുറത്തിറങ്ങിയത് തൊട്ട് സീക്രട്ട് ഏജന്റായി വീഡിയോസ് അപ്ലോഡ് ചെയ്യാനും തുടങ്ങി. പ്രത്യേകിച്ചും ബിഗ് ബോസ് ഹൗസിൽ നടന്ന പല കാര്യങ്ങളും സായ് പറഞ്ഞിട്ടുണ്ട്." മൂവി വേൾഡ് മീഡിയ മിഡിൽ ഈസ്റ്റുമായി സംസാരിക്കുകയാണ് അഖിൽ.

"അതായത് സായ് പുറത്തെത്തിയപ്പോൾ പഴയ സീക്രട്ട് ഏജന്റ് തന്നെയായിട്ടുണ്ട്. മാത്രമല്ല ബിഗ് ബോസിൽ പോയിട്ട് എന്താണ് താൻ ചെയ്തതെന്ന് സ്വന്തമായി ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. അപ്പോഴാണ് താൻ ഇനിയും തിരുത്തപ്പെടാൻ ഉണ്ടോ എന്ന ബോധം ഉണ്ടാവുക. മാത്രമല്ല പുറത്തിറങ്ങി ഇങ്ങനെ ലോകത്തുള്ളവരെ എല്ലാം വിമർശിക്കുന്നതിലും പ്രത്യേകിച്ച് കാര്യമില്ല. ആദ്യം സ്വയം ചിന്തിക്കണം. എന്നിട്ട് പ്രവർത്തിക്കണം." സീക്രട്ട് ഏജന്റിനെ കുറിച്ച് അഖിൽ മാരാർ പറഞ്ഞ വാക്കുകൾ.
മുൻപ് മത്സരിച്ചിട്ടുള്ള മത്സരാർത്ഥികളെയെല്ലാം തന്റെ ചാനലിലൂടെ ആക്ഷേപിച്ചിട്ടുള്ള വ്യക്തിയാണ് സായ് കൃഷ്ണ. എന്നാൽ അയാൾ ബിഗ് ബോസിൽ പോയിട്ട് കാര്യമായ കണ്ടന്റ് ഒന്നും തന്നെ ജനങ്ങൾക്ക് കൊടുത്തിട്ടുമില്ല എന്നതാണ് സത്യം. അതായത് വലിയ സംഘർഷങ്ങൾ ഹൗസിനുള്ളിൽ നടക്കുമ്പോൾ പോലും സ്വന്തമായി അഭിപ്രായമില്ലാതെ നിൽക്കുന്ന പല സാഹചര്യവും സായ് കൃഷ്ണന് ഉണ്ടായിട്ടുണ്ട്. സീക്രട്ട് ഏജന്റായിട്ട് അവിടെ പോയിട്ട് പെട്ടെന്ന് താൻ സ്വയം തിരുത്തപ്പെടാൻ വേണ്ടിയാണ് ഈ ഫ്ളോറിൽ വന്നതെന്ന് സായ് പറഞ്ഞിരുന്നു.

ഉണ്ണി മുകുന്ദന്‍ - സീക്രട്ട് ഏജന്റ് വിഷയത്തില്‍ കയറി ആപ്പ് വെച്ചതുകൊണ്ടാണ് അഖില്‍ മാരാര്‍ക്ക് ബിഗ് ബോസ് സീസണ്‍ 5 ല്‍ അവസരം കിട്ടിയത് എന്നും സായ് പറഞ്ഞിരുന്നു. പല തരത്തിൽ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനു മുന്നേ അഖിൽ മാരാരിന്റെ ഫാൻസ് മീറ്റിൽ സായ് വന്നിരുന്നു. അന്നും സായ് എന്ന സീക്രട്ട് ഏജന്റിനെ അഖിൽ മാരാർ ട്രോളിയിട്ടുണ്ട്.
ബിഗ് ബോസിൽ പോയിട്ട് സ്വയം കഴിവില്ലാത്തവനാണെന്ന് തെളിയിച്ച വ്യക്തിയാണ് സായ് കൃഷ്ണനെന്ന് അഖിൽ മാരാർ പറഞ്ഞിരുന്നു. ആദ്യ എപ്പിസോഡിലെ ലുക്കും ആറ്റിറ്റ്യൂഡും കണ്ടപ്പോൾ പലരും കരുതിക്കാണും അതുവരെ അവിടെ ഉണ്ടായിരുന്നവർക്ക് ഒരു ഒത്ത എതിരാളിയാണെന്ന്. പക്ഷേ കുറച്ച് ദിവസങ്ങൾക്കുള്ളിൽ മനസിലായി ഇയാളിൽ നിന്ന് കണ്ടന്റ് ഒന്നും തന്നെ കിട്ടില്ലെന്ന്.


Click it and Unblock the Notifications