അവൻ നല്ല മത്സരാർത്ഥിയല്ല; അനീതി മനസിലാക്കിയിട്ടാണ് കേസെടുത്തത്: ബിഗ് ബോസിനെതിരെ അഖിൽ മാരാർ
ബിഗ് ബോസ് മലയാളത്തിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. ഒരു സംവിധായകൻ കൂടിയായ അഖിലിന്റെ സീസൺ 5 ലെ പ്രകടനങ്ങൾ അതിഗംഭീരമായിരുന്നു. ആ സീസണിലെ ടൈറ്റിൽ വിന്നറായ അഖിൽ മാരാർ വീണ്ടും സീസൺ 6ലും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈ സീസണിലെ പല തരം പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള അഖിൽ മാരാരുടെ ആ വൈറൽ വീഡിയോ വളരെ പ്രസക്തമാണ്. ബിഗ് ബോസുമായി ബന്ധപ്പെട്ട് മൂവി വേൾഡ് മീഡിയ മിഡിൽ ഈസ്റ്റുമായി സംസാരിക്കുകയാണ് അഖിൽ.
സിബിന്റെ വിഷയത്തിൽ പലതരം അഭ്യൂഹങ്ങൾ ഉണ്ടായിട്ടുണ്ട്. അവൻ കഥ മെനയുന്നതാണ്, അവന് വട്ടാണ് എന്ന നിലയിലായിരുന്നു പൊതുവേയുള്ള സംസാരം. എന്നാൽ ഇതിനെ കുറിച്ച് അഖിൽ പറഞ്ഞതിങ്ങനെ; "ചെന്നൈയിലെ ഒരു പോലീസ് ഓഫീസർ ഈ വിഷയത്തെ മനസിലാക്കി അതിനെ ശക്തമായി അനുകൂലിച്ചു നിന്നു. ഇങ്ങനെയൊരു സ്ഥാപനത്തിൽ വർക്ക് ചെയ്ത ഒരാൾക്ക് നേരിടേണ്ടി വന്ന അനീതി വ്യക്തമായി മനസിലാക്കിയിട്ടാണ് അദ്ദേഹം എഫ് ഐ ആർ ഇട്ടത്. തീർച്ചയായും ആ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് പ്രശ്നം ഒതുക്കാമായിരുന്നു. പക്ഷേ അദ്ദേഹം അതിനു തയ്യാറായിട്ടില്ല."

"സിബിൻ നല്ല മത്സരാർത്ഥിയാണെന്നൊന്നും ഞാൻ പറയില്ല. ലാലേട്ടൻ വന്ന് ചീത്ത വിളിക്കുമ്പോഴേക്കും വിഷമിച്ച് വീട്ടിൽ പോണം എന്ന് പറയുന്നയാൾ ഒരിക്കലും നല്ല മത്സരാർത്ഥിയാവില്ല. പക്ഷേ അവനെ പുറത്താക്കുമ്പോൾ അവന് ഭ്രാന്താണ് എന്നൊക്കെ സ്ഥാപിക്കുന്നത് എന്തിനാണ്?. കാരണം ഇത്രയേ ഉള്ളൂ അവന് അതിന് അകത്ത് നടക്കുന്ന കാര്യങ്ങൾ അറിയാം. സത്യം പറയുന്നവനെ ഭ്രാന്തൻ എന്ന് വിളിച്ചാൽ സമൂഹം അതി വിശ്വസിക്കുമെന്നത് തന്നെയാണ് ബിഗ്ബോസും ഫോളോ ചെയ്ത സ്ട്രാറ്റജി എന്നാണ്" അഖിൽ മാരാർ പറഞ്ഞത്.
ബിഗ് ബോസിൽ നിരവധി വിഷയങ്ങൾ ഉന്നയിച്ചിട്ടുള്ള ആളാണ് അഖിൽ മാരാർ. പല സ്ത്രീകളും കിടന്നു കൊടുത്തിട്ടാണ് ബിഗ് ബോസിൽ നിലനിന്നിട്ടുള്ളത് എന്നത് അഖിൽ മാരാർ തുറന്ന് പറഞ്ഞിരുന്നു. അതിനു പിന്നാലെ ബിഗ്ബോസ് സീസണുകളിൽ മത്സരാർത്ഥികളായി വന്ന പല സ്ത്രീകളും അഖിലിനെതിരെ തുറന്നടിച്ചിരുന്നു. ഏത് സ്ത്രീ എന്നത് വ്യക്തമാക്കാത്തതിനാൽ പലരും പ്രതികരിച്ചിരുന്നു. അത് മാത്രമല്ല ആ വിഷയത്തിന്റെ പ്രതിഫലനം പല ചാനൽ അഭിമുഖങ്ങളിലും കാണാനിടയായി.
ബിഗ് ബോസ് ഷോയുടെ 6ാമത്തെ സീസണിൽ പല തരത്തിലുള്ള പൊട്ടിത്തെറികൾ ഉണ്ടായിട്ടുണ്ട്. ഈ സീസണിൽ നിന്ന് പുറത്തായവരെല്ലാം നല്ല രീതിയിൽ നെഗറ്റീവ് കമന്റുകളും ബുള്ളിയിംഗും നേരിട്ടുണ്ട്. നല്ല മത്സരാർത്ഥിയായിട്ട് പോലും സിജോ പുറത്താവുമ്പോൾ ഒട്ടനവധി നെഗറ്റീവ് കാര്യങ്ങൾ നേരിട്ടുണ്ട്." അഖിൽ മാരാർ പറഞ്ഞു.

എന്നാൽ സീസൺ 5ൽ അത്തരത്തിലൊരു ബുള്ളിയിംഗ് ഉണ്ടായിട്ടില്ല. അതായത് പുറത്തായവർ ഒരു പക്ഷേ നല്ല മത്സരാർത്ഥികൾ ആവാത്തതു കൊണ്ടോ അല്ലെങ്കിൽ പ്രേക്ഷകർ ആഗ്രഹിക്കുന്ന കണ്ടന്റ് കൊടുക്കാത്തു കൊണ്ടോ ആവാം. എന്നാലും പുറത്തിറങ്ങിയ ആർക്കും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.
സിബിൻ എന്ന മത്സരാർത്ഥി നേരിട്ട പ്രതിസന്ധികൾ പുറത്ത് കൊണ്ടു വരാൻ ശ്രമിക്കുമ്പോഴും പ്രധാനമായും ഒരു കൂട്ടം ജാസ്മിൻ ആരാധകർ അതിനെതിരെ ക്യാമ്പയിൻ നടത്തിയിട്ടുണ്ട്. "ഈ സീസണിലെ വിജയം ഒരു കണക്കിൽ പറഞ്ഞാൽ പ്രേക്ഷകർക്ക് വേറെ വഴിയില്ലാത്തതു കൊണ്ട് ജിന്റോയെ വിന്നറാക്കി എന്നു ഫറയാം. കാരണം ഇത്തവണ ക്വാളിറ്റിയുള്ള മത്സരാർത്ഥികൾ പൊതുവേ കുറവായിരുന്നു" എന്നാണ് അഖിൽ കൂട്ടിച്ചേർത്തത്.


Click it and Unblock the Notifications