ബോഡി ഷെയ്മിംഗ് കേട്ട് കരഞ്ഞു, കലോത്സവത്തില്‍ മാറ്റി നിര്‍ത്തിയിട്ടുണ്ട്; ദുരനുഭവം പങ്കിട്ട് അഖില ഭാര്‍ഗവന്‍

പലപ്പോഴും തമാശ എന്ന രൂപേണ നടത്തുന്ന അധിക്ഷേപങ്ങളും പരിഹാസങ്ങളും കേള്‍ക്കുന്നയാള്‍ക്ക് കടുത്ത വേദനയായിരിക്കും നല്‍കുക. വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പോലും അതിന്റെ വേദന അവരുടെ മനസില്‍ നിന്നും മാറില്ല. അതൊരു മുറിവായി എന്നും അവിടെ തന്നെയുണ്ടാകും. പലപ്പോഴും സ്വാഭാവരൂപീകരണത്തില്‍ പോലും സ്വാധീനിച്ചേക്കാം. പണ്ട് കാലത്ത് സിനിമകളില്‍ ഇത്തരം തമാശകള്‍ സര്‍വ്വ സാധാരണമായിരുന്നു. എന്നാല്‍ ഇന്നത്തെ സിനിമകളിലും പൊതു ഇടങ്ങളിലും അത്തരം തമാശകള്‍ വിമര്‍ശിക്കപ്പെടുകയും ആവര്‍ത്തിക്കാതെ പോടാതെ നോക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്ന് പറയുകയാണ് നടി അഖില ഭാര്‍ഗവന്‍. ഷോര്‍ട് ഫിലിമുകളിലൂടെ സിനിമയിലെത്തിയ നടിയാണ് അഖില ഭാര്‍ഗവന്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അഖില ഭാര്‍ഗവന്‍. താരം പങ്കുവെക്കുന്ന റീലുകള്‍ ശ്രദ്ധ നേടാറുണ്ട്. പിന്നാലെ താരം സിനിമകളിലേക്ക് എത്തുകയും അഭിനയത്തില്‍ സജീവമായി മാറുകയായിരുന്നു.

Akhila Bhargavan

അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്ക്‌സ് എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് അഖില ശ്രദ്ധ നേടുന്നത്. പിന്നീട് പൂവന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തുകയായിരുന്നു. അയല്‍വാശിയായിരുന്നു അടുത്ത സിനിമ. പിന്നാലെ വന്ന പ്രേമലുവിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സൂക്ഷ്മദര്‍ശിനിയാണ് അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടുകയാണ്. സുമതി വളവ് ആണ് പുതിയ സിനിമ.

ബോഡി ഷെയ്മിംഗ് കമന്റുകള്‍ വളരെ മോശമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് അഖില ഭാര്‍ഗവന്‍ പറയുന്നത്. റീലുകള്‍ ചെയ്തിരുന്ന സമയത്ത് താന്‍ എന്താണ് ഇങ്ങനെ മെലിഞ്ഞിരിക്കുന്നതെന്ന് ആളുകള്‍ ചോദിച്ചിട്ടുണ്ടെന്നാണ് അഖില ഭാര്‍ഗവന്‍ പറയുന്നത്. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഖില മനസ് തുറന്നത്. വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അത് തനിക്ക് ചേരുമോ എന്ന് ചിന്തിച്ചിരുന്ന തരത്തില്‍ കമന്റുകള്‍ തന്നെ ബാധിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. മാത്രമല്ല മെലിഞ്ഞിരിക്കുന്ന എന്ന കാരണത്താല്‍ തന്നെ സ്‌കൂള്‍ കലോത്സവത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും അഖില ഭാര്‍ഗവന്‍ പറയുന്നുണ്ട്.

''റീല്‍ ചെയ്യുന്ന സമയത്തും അനുരാഗ് എഞ്ചിനീയറിം?ഗ് വര്‍ക്ക്‌സ് ചെയ്യുന്ന സമയത്തും ആള്‍ക്കാര്‍ പറയാന്‍ തുടങ്ങിയിരുന്നു ഇതെന്താ ഇങ്ങനെ മെലിഞ്ഞിരിക്കുന്നതെന്ന്. എന്റെ വീട്ടുകാര്‍ പറയുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. അത് ഞാന്‍ ചെറുപ്പം മുതല്‍ക്കേ കേട്ട് വരുന്ന കാര്യമാണ്. അതുകൊണ്ട് എനിക്ക് അതത്ര ബാധിക്കുന്ന കാര്യമായിരുന്നില്ല. പക്ഷേ നമ്മളെ ഒട്ടും അറിയാത്ത ഒരാള്‍ നമ്മുടെ ബോഡിയെക്കുറിച്ച് നമുക്ക് വിഷമം തോന്നുന്ന തരത്തില്‍ സംസാരിക്കുമ്പോള്‍ നന്നായിട്ട് വേദനിച്ചിട്ടുണ്ട്, കരഞ്ഞിട്ടൊക്കെയുണ്ട് ഞാന്‍.'' എന്നാണ് അഖില ഭാര്‍ഗവന്‍ പറയുന്നത്.

ആ സമയത്ത് തന്നെ പിന്തുണച്ചത് ഭര്‍ത്താവ് ആണെന്നാണ് അഖില പറയുന്നത്. വിമര്‍ശനങ്ങള്‍ അഖിലയ്ക്ക് വിഷമമുണ്ടാക്കിയെങ്കിലും, അത് പിന്നീട് തന്നില്‍ വാശിയുണ്ടാക്കിയെന്നാണ് താരം പറയുന്നത്. തുടര്‍ന്ന് ജിമ്മില്‍ പോവുകയും ശരീരഭാരം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും നല്ല കഷ്ടപ്പാടായിരുന്നുവെന്നും താരം പറയുന്നുണ്ട്.

ഇത്തരം കമന്റുകള്‍ കാരണം ആളുകളുടെ നോട്ടം മാറിയാല്‍ തന്നെ താന്‍ ഇന്‍സെക്വര്‍ ആവുമെന്നാണ് അഖില പറയുന്നത്. ''ഇവളെയൊക്കെ ആരാ ഈ മലയാള സിനിമയില്‍ എടുത്തത്, ഇതിനെ കാണാന്‍ എന്താ കൊള്ളൂല്ല എന്നൊക്കെ എനിക്ക് തന്നെ മുമ്പ് ഒരു കമന്റ് വന്നിരുന്നു. ഇതൊക്കെ വായിച്ചിരുന്ന് ഞാന്‍ കരഞ്ഞിട്ടുണ്ട്.'' എന്നാണ് താരം പറയുന്നത്.

Akhila Bhargavan

കരഞ്ഞിരിക്കുന്ന തന്നോട് ഭര്‍ത്താവ് ചോദിച്ചതിനെക്കുറിച്ചും അഖില സംസാരിക്കുന്നുണ്ട്. 'നീ ഇവിടെ വരെ എത്തിയത് എങ്ങനെയാണെന്ന് നിനക്ക് അറിയാം പിന്നെ എന്തിനാണ് ഇതു കണ്ട് കരയുന്നത് എന്നാണ് ഭര്‍ത്താവ് ചോദിച്ചിട്ടുള്ളത്. നിന്റെ പരിശ്രമത്തിന്റെ ഭാഗമായാണ് ഇവിടെ എത്തിയത് എന്ന് നിനക്ക് അറിയാം. മെലിഞ്ഞവര്‍ക്കെന്താ സിനിമയില്‍ അഭിനയിക്കാന്‍ പാടില്ലേ?'' എന്നാണ് ചോദിച്ചതെന്നാണ് അഖില പറയുന്നത്.

''ഡാന്‍സ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്. സ്‌കൂള്‍ കലോത്സവത്തിന്റെ കാര്യത്തില്‍ തന്നെ പറയുകയാണെങ്കില്‍ ഈ മെലിഞ്ഞിരിക്കുന്ന കാരണം കൊണ്ട് ആരും എന്നെ സെലക്ട് ചെയ്യുമായിരുന്നില്ല. ഞാന്‍ പ്രധാനമായിട്ടും തിരുവാതിര ആയിരുന്നു കലോത്സവത്തിനൊക്കെ ചെയ്തുകൊണ്ടിരുന്നത്. തിരുവാതിരയ്ക്ക് വേണ്ടി സെലക്ട് ചെയ്താല്‍ പോലും മുമ്പില്‍ ഒന്നും കൊണ്ടു പോയി നിര്‍ത്തുമായിരുന്നില്ല. ഇങ്ങനെ കാണുമ്പോള്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് ഏതെങ്കിലും വശത്തായാണ് എന്നെ നിര്‍ത്തുക'' എന്നാണ് താരം പറയുന്നത്. ആകാരഭംഗി നോക്കിയാണ് മാര്‍ക്കിടുക എന്ന് പറഞ്ഞാണ് തന്നെ മാറ്റി നിര്‍ത്തിയിരുന്നതെന്നാണ് താരം പറയുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X