മെലിഞ്ഞതിന്റെ പേരില്‍ ബോഡി ഷെയ്മിംഗ്, അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്; തുറന്നു പറഞ്ഞ് അഖില
ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാണ് പ്രേമലു നേടിയിരിക്കുന്നത്. വലിയ താരങ്ങളുടെ സിനിമകള്‍ക്കൊപ്പം ഇറങ്ങിയ യുവതാരങ്ങളുടെ ചിത്രം ഇതിനോടകം തന്നെ ഓള്‍ ടൈം ഹിറ്റുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ചിത്രം നൂറ് കോടിയിലേക്ക് എത്തുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റു നോക്കുന്നത്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്ലനും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായ കാര്‍ത്തികയെ അവതരിപ്പിച്ചത് അഖില ഭാര്‍ഗവന്‍ ആണ്. ഷോര്‍ട്ട് ഫിലിമിലൂടേയും സോഷ്യല്‍ മീഡിയ റീലുകളിലൂടേയും കയ്യടി നേടിയാണ് അഖില സിനിമയിലെത്തുന്നത്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രേമലു വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അഖില.

പ്രേമലുവിന്റെ സഹഎഴുത്തുകാരന്‍ കിരണ്‍ ജോസി അനുരാഗ് എന്‍ജീനിയറിങ് വര്‍ക്‌സിന്റെ സംവിധായകനായിരുന്നു. പ്രേമലു സംവിധായകന്‍ ഗിരീഷ് എഡിയായിരുന്നു പ്രൊഡ്യൂസര്‍. ആ പരിചയമാണ് പ്രേമലുവില്‍ എത്തിച്ചത്. ഓഡിഷന്‍ കഴിഞ്ഞ് അധികം വൈകാതെ തന്നെ കാര്‍ത്തികയെ എനിക്ക് കിട്ടി. എന്റെ മൂന്നാമത്തെ സിനിമയാണു പ്രേമലു പൂവനാണ് ആദ്യ സിനിമ. പിന്നീട് അയല്‍വാശി.
മുന്‍പ് മെലിഞ്ഞിരിക്കുന്നതിന്റെ പേരില്‍ ബോഡി ഷെയ്മിംഗ് നേരിട്ടിട്ടുണ്ട്. ചില അവസരങ്ങളും നഷ്ടമായി. അന്നൊന്നും വണ്ണം വെക്കണമെന്ന് ചിന്തിച്ചിട്ടില്ല. പ്രേമലുവിലെ കാര്‍ത്തികയ്ക്ക് വേണ്ടി ശരീരഭാരം കൂട്ടണമെന്ന് പറഞ്ഞപ്പോള്‍ ജിം വര്‍ക്കൗട്ട് ചെയ്തു. ഡയറ്റ് പറഞ്ഞപ്പോള്‍ ജിം വര്‍ക്കൗട്ട് ചെയ്തും ഡയറ്റ് പാലിച്ചും വണ്ണം കൂട്ടി. എന്റെ ആദ്യ മുഴുനീള കഥാപാത്രമല്ലേ അതുകാണ്ടു തയ്യാറെടുപ്പുകള്‍ക്കൊരു കുറവും വരുത്തിയില്ലെന്നാണ് അഖില പറയുന്നത്.
പ്രേമലുവില്‍ എന്റെ ഭാവിവരന്‍ വികാസായി എത്തുന്നത് ഭര്‍ത്താവ് തന്നെയാണ്. ഒരു ദിവസം ഭാവിവരനായി ഭര്‍ത്താവ് എത്തുമോ എന്ന് ഗിരീഷേട്ടന്‍ ചോദിച്ചു. അഭിനയിക്കാന്‍ ഏറെയിഷ്ടമുള്ള രാഹുലേട്ടന് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായില്ലെന്നാണ് അഖില പറയുന്നത്. ഒരേ നാട്ടുകാരാണ് ഞങ്ങള്‍. ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു ഞങ്ങളുടേത് എന്നാണ് അഖില പറയുന്നത്. ഭര്‍ത്താവ് ഫയര്‍ ആന്റ് റെസ്‌ക്യു വകുപ്പിലെ ഓഫീസറാണെന്നും അഖില പറയുന്നു.
താന്‍ ഇവിടെ വരെ എത്താന്‍ കാരണം തന്റെ ഭര്‍ത്താവ് ആണെന്നാണ് അഖില പറയുന്നത്. ഇച്ചിരി മടിച്ചിയായ എന്നെക്കൊണ്ട് റീല്‍സ് ചെയ്യിക്കുന്നതും കാസ്റ്റിങ് കോള്‍സിന് അയപ്പിക്കുന്നതുമൊക്കെ രാഹുലേട്ടനാണ്. നല്ല കഥാപാത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് താനിപ്പോഴെന്നും അഖില പറയുന്നു. ചിത്രീകരണ ഓര്‍മ്മകളും അഖില പങ്കുവെക്കുന്നുണ്ട്.

സിനിമയിലെ പോലെ ഞാനും മമിതയും മീനാക്ഷിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മിക്ക ദിവസങ്ങളിലും ഷൂട്ട് കഴിഞ്ഞ് ഞങ്ങളും നസ്ലനും ശ്യാമേട്ടനും സംഗീതേട്ടനും ഒന്നിച്ചു കൂടും. പിന്നെ ഭക്ഷണമുണ്ടാക്കി കഴിച്ചും ടെറസിലിരുന്നു പാട്ടു പാടിയും അടിച്ചു പൊളിക്കുമായിരുന്നുവെന്നാണ് അഖില പറയുന്നത്. വൈറലായി മാറിയ യയ്യയാ പാട്ടിലെ നസ്ലന്റേയും സംഗീതിന്റേയും എക്‌സ്പ്രഷന്‍ അവരുടെ സ്വന്തം ഇംപ്രവൈസേഷന്‍ ആണെന്നാണ് അഖില പറയുന്നത്.
അത്രയും സ്വാതന്ത്ര്യത്തോടെയാണ് തങ്ങള്‍ അഭിനയിച്ചതെന്നും അഖില പറയുന്നു. അതേസമയം ഷൂട്ടിനിടെ തനിക്കും ശ്യാമേട്ടനും പനി പിടിച്ചുവെന്നും അഖില പറയുന്നുണ്ട്. ഹോസ്പിറ്റലില്‍ നിന്നു വന്നാണ് സിനിമയിലെ എന്റെ കല്യാണ റിസപ്ഷന്‍ രംഗം ഷൂട്ട് ചെയ്യുന്നത്. ലൊക്കേഷനിലെത്തിയപ്പോള്‍ എല്ലാ ക്ഷീണവും മറന്നു. കുടുംബം പോലുള്ള കൂട്ടുകാര്‍ക്കൊപ്പം സിനിമ ചെയ്ത സന്തോഷം. മനസില്‍ 100 കോടി ക്ലബ്ബിലാണെന്നും അഖില പറയുന്നു.


Click it and Unblock the Notifications