'നിങ്ങൾ എന്തിനാണ് വർഷത്തിൽ നാല് സിനിമ ചെയ്യുന്നത്'; ഈ ചോദ്യത്തിന് കിടിലൻ മറുപടിയുമായി അക്ഷയ് കുമാർ

സുധ കൊങ്ങരയുടെ സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് 'സർഫീര'. അക്ഷയ് കുമാറിനെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ച ചിത്രം ജൂലൈ 12നായിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാമാഎർത്ത് എന്ന കമ്പനിയുടെ ഫൗണ്ടറായ ​ഗസൽ അല​ഗുമായി അക്ഷയ് കുമാർ ഒരു അഭിമുഖം നടത്തി. അഭിമുഖത്തിനിടെ തന്നെ ട്രോളുന്നവർക്കുള്ള മറുപടിയും അക്ഷയ് കുമാർ കൊടുക്കുന്നുണ്ട്. അബൻ്റാണ്ടിയ എന്റർടെയ്ൻമെന്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.

​ഗസൽ അല​ഗ് എന്ന ബിസിനസ് വുമൺ തന്റെ കരിയറിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ചും ബിസിനസിലെ വളർച്ചയെ കുറിച്ചും സംസാരിക്കുന്നുണ്ട്. തിരിച്ച് അക്ഷയ് കുമാറിന്റെ ജീവിത രീതികളെ കുറിച്ചും സംസാരിച്ചു. ​ഗസൽ പറഞ്ഞു താൻ എന്നും അനാവശ്യമായി തിരക്കാണെന്നാണ് ആളുകൾ പറയുന്നത്. അവൾ ഇത്രയും ജോലി ചെയ്യേണ്ട ആവശ്യമില്ല. അവൾക്കൊന്നും സാധിക്കില്ല എന്നൊക്കെ ആളുകൾ പറയാറുണ്ട്.

Akshay Kumar

"ഇതേ കാര്യങ്ങൾ എന്നോടും പറയാറുണ്ട്. ഞാൻ എന്തിനാണ് വർഷത്തിൽ 4 സിനിമകൾ ചെയ്യുന്നത് എന്നും നിങ്ങൾ ഇനി വർഷത്തിൽ ഒരു സിനിമ ചെയ്യൂ എന്നും പലരും പറയാറുണ്ട്. ട്രോൾ ചെയ്യാറുണ്ട്. ശരി ഞാൻ ഒരു സിനിമ ചെയ്യാം. പക്ഷേ ആ വർഷത്തിൽ ബാക്കി ദിവസം ഞാൻ എന്തു ചെയ്യും. ഈ ചോദിക്കുന്നവരുടെ വീട്ടിൽ വന്നിരിക്കട്ടെ. എന്തുകൊണ്ടാണ് ഞാനിത് പറയുന്നതെന്നു വെച്ചാൽ നിരവധി പേർ പറയുന്നുണ്ട് ഇവൻ ഒരുപാട് ജോലി ചെയ്യുന്നുണ്ടെന്ന്."

"പക്ഷേ ഓർമയിലിരിക്കട്ടെ ഭാ​ഗ്യം ഉള്ളതുകൊണ്ടാണ് ജോലി ചെയ്യാൻ സാധിക്കുന്നത്. കാരണം നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് ജോലിയില്ലാത്ത ഒരുപാട് ആളുകളുണ്ട്. ജോലിയില്ലാതെ കഷ്ടപ്പെടുന്ന എത്രയോ ചെറുപ്പക്കാർ ഉണ്ട്. അതുകൊണ്ട് ജോലി ഉള്ളവർ ജോലി ചെയ്യട്ടെ." അക്ഷയ് കുമാർ പറഞ്ഞു. ഇരുവരും പരസ്പരമുള്ള ഒരു സൗഹൃദ സംഭാഷണം തന്നെയായിരുന്നു വീഡിയോയിൽ മുഴുവൻ ഉണ്ടായിരുന്നു.

Akshay Kumar

ഇന്റർവ്യൂവിൽ മാമാഎർത്തിന്റെ ഫൗണ്ടറായ ​ഗസൽ അല​ഗിന്റെ ജീവിത കഥയും അവരുടെ ബിസിനസിലെ വളർച്ചയുമെല്ലാം മനോഹരമായി വിശദീകരിച്ചു. അതുപോലെ അക്ഷയ് കുമാർ തന്റെ ഒരു ദിവസം എങ്ങനെ കടന്നു പോകുമെന്നും അങ്ങനെ രസകരമായ പല സംഭാഷണങ്ങളും ഉണ്ടായി. വർക്ക് ഇല്ലാത്ത സമയത്ത് വീട്ടിൽ ഇരിക്കും. കുടുംബവുമൊത്ത് സമയം ചിലവഴിക്കും. വോളിബോൾ കളിക്കും, നീന്തൽ ചെയ്യും അങ്ങനെ ഓരോ ആക്ടിവിറ്റികൾ ചെയ്യും. ഞാൻ എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്ന ഒരാളാണ്. അക്ഷയ് കുമാർ പറഞ്ഞു.

സർഫീര എന്ന ചിത്രം ബോക്സ് ഓഫീസിൽ ഒരു പരാജയമായിരുന്നു. സൂരറൈ പോട്ര് തിയേറ്ററിൽ റിലീസ് ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. എന്നാൽ അത് സുധ കൊങ്ങരക്ക് വലിയ വിഷമം ഉണ്ടാക്കിയ കാര്യമായിരുന്നു. അത് മാറ്റുവാൻ വേണ്ടിയാണ് ഹിന്ദി റീമേക്കിലൂടെ ചിത്രം തിയേറ്ററിലെത്തിയത്. എന്നാൽ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാനായില്ല.

Read more about: akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X