twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുപ്രിയയും അത് തന്നെ പറഞ്ഞു! അലംകൃതയുടെ സ്‌കൂളിലെ പിടിഎ യോഗം അലങ്കോലമാക്കിയ പൃഥ്വിരാജ്!

    |

    താരകടുംബത്തില്‍ നിന്നുമെത്തി മലയാള സിനിമയുടെ വ്യത്യസ്തമായ മേഖലകള്‍ കീഴടക്കി മുന്നേറുകയാണ് പൃഥ്വിരാജ്. താരപുത്രന്‍ എന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ സ്ഥാനം ഇതിനകം തന്നെ അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. ചെയ്യുന്ന സിനിമകളിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് അദ്ദേഹം മുന്നേറുന്നത്. വ്യക്തമായ ധാരണയോടെയാണ് അദ്ദേഹം ഓരോ കാര്യങ്ങളും ചെയ്യുന്നതെന്ന് താരങ്ങളും സാക്ഷ്യപ്പെടുത്തിയിരുന്നു. നവാഗതനായി തുടക്കം കുറിച്ച് അധികം കഴിയുന്നതിനിടയില്‍ത്തന്നെ അദ്ദേഹം തന്റെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

    മകള്‍ക്ക് ഈ പേര് നല്‍കാനൊരു കാരണമുണ്ടെന്ന് ദീപന്‍ മുരളി! താരപുത്രിയുടെ പേരിന് പിന്നിലെ രഹസ്യം ഇതാണ്!മകള്‍ക്ക് ഈ പേര് നല്‍കാനൊരു കാരണമുണ്ടെന്ന് ദീപന്‍ മുരളി! താരപുത്രിയുടെ പേരിന് പിന്നിലെ രഹസ്യം ഇതാണ്!

    10 വര്‍ഷത്തിന് ശേഷമുള്ള തന്റെ കരിയര്‍ എങ്ങനെയായിരിക്കുമെന്നും ഏതൊക്കെ നേട്ടം താന്‍ സ്വന്തമാക്കുമെന്നുമൊക്കെ അദ്ദേഹം അന്നേ പറഞ്ഞിരുന്നു. നിര്‍മ്മാണത്തിലും സംവിധാനത്തിലുമൊക്കെ ചുവടുവെക്കുന്നതിനെക്കുറിച്ചൊക്കെ അദ്ദേഹം അന്ന് പറഞ്ഞിരുന്നു. അക്കാര്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. ആദ്യ സിനിമ ഗംഭീര വിജയമായി മാറിയതിന് പിന്നാലെയായാണ് അദ്ദേഹം ആ സിനിമയുടെ തന്നെ രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

    റൊമാന്‍സ് വര്‍ക്കൗട്ടായത് നമിത പ്രമോദിനോട്! മോഹന്‍ലാലിനോട് ഏറെ ഇഷ്ടമാണെന്നും ബിബിന്‍ ജോര്‍ജ്!
    മലയാളം കണ്ട എക്കാലത്തേയും മികച്ച വിജയമായിരുന്നു ലൂസിഫറിന്റേത്. ഇതാദ്യമായാണ് ഒരു മലയാള സിനിമ 200 കോടി നേട്ടം സ്വന്തമാക്കിയത്. സാറ്റലൈറ്റ് റൈറ്റിലും ഡിജിറ്റല്‍ റൈറ്റിലൂടെയുമൊക്കെയായി മികച്ച നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. രണ്ടാം ഭാഗത്തിനുള്ള സകല സാധ്യതകളും അവശേഷിപ്പിച്ചായിരുന്നു സിനിമ അവസാനിച്ചത്. എന്നായിരിക്കും അതേക്കുറിച്ച് പ്രഖ്യാപിക്കുന്നതെന്ന ചര്‍ച്ചകള്‍ സജീവമാവുന്നതിനിടയിലാണ് പൃഥ്വിരാജ് എമ്പുരാന്‍രെ വരവിനെക്കുറിച്ച് വ്യക്തമാക്കിയത്. സിനിമയില്‍ സജീവമായിരിക്കുമ്പോഴും പരസ്യത്തിലും അഭിനയിക്കാറുണ്ട് അദ്ദേഹം. അടുത്തിടെ പുറത്തിറങ്ങിയ പരസ്യവുമായി ബന്ധപ്പെട്ട ട്രോള്‍ ഷെയര്‍ ചെയ്ത് എത്തിയിരിക്കുകയാണ് സുപ്രിയ.

    സുപ്രിയയും ഷെയര്‍ ചെയ്തു

    പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താരപത്‌നിയും സജീവമാണ്. വ്യക്തി ജീവിതത്തിലും സിനിമാജീവിതത്തിലും നിറസാന്നിധ്യമായി സുപ്രിയ ഒപ്പമുണ്ട്. ലൂസിഫറിന്‍രെ സെറ്റില്‍ പൃഥ്വിക്കൊപ്പം അലംകൃതയും സുപ്രിയയും സജീവമായുണ്ടായിരുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷം ഇനിയെങ്കിലും തങ്ങള്‍ക്കരികിലേക്ക് വന്നില്ലെങ്കില്‍ മുംബൈയിലേക്ക് പോവുമെന്ന ഭീഷണിയും താരപത്‌നി ഉയര്‍ത്തിയിരുന്നു.

    തങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ട്രോളുകളെല്ലാം പൃഥ്വിയും സുപ്രിയയും കാണാറുണ്ട്. രസകരമായ ട്രോളുകള്‍ ഇരുവരും ഷെയര്‍ ചെയ്യാറുമുണ്ട്. ട്രോളര്‍മാരുടെ ക്രിയേറ്റിവിറ്റിയെ പൃഥ്വിരാജ് നേരത്തെ തന്നെ അംഗീകരിച്ചതാണ്. ഇപ്പോള്‍ ട്രോളര്‍മാര്‍ക്ക് കൈയ്യടിയുമായി എത്തിയിരിക്കുകയാണ് സുപ്രിയ. പുതിയ പരസ്യവുമായി ബന്ധപ്പെട്ട രസകരമായ ട്രോള്‍ താരപത്‌നിയും ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുപ്രിയ ട്രോള്‍ ഷെയര്‍ ചെയ്തത്.

    അലംകൃതയുടെ പരാതി

    അഭിനയം തുടങ്ങിയില്ലെങ്കിലും സെലിബ്രിറ്റിയാവുന്നവരാണ് താരങ്ങളുടെ മക്കള്‍. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റി പദവി ഇവരെ തേടിയെത്താറുണ്ട്. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ് അലംകൃതയെന്ന അല്ലി. പിറന്നാള്‍ ദിനത്തിലായിരുന്നു മകളുടെ ചിത്രവുമായി പൃഥ്വിയെത്തിയത്. മകളെക്കുറിച്ച് വാചാലരാവാറുണ്ടെങ്കിലും മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങളൊന്നും ഇരുവരും പുറത്തുവിടാറില്ല. ഇതേക്കുറിച്ചുള്ള പരാതിയാണ് ആരാധകര്‍ക്കുള്ളത്.

    അലംകൃതയുടെ സ്‌കൂളിലെ പിടിഎ യോഗത്തിന് പോയ പൃഥ്വിരാജ് പെട്ടെന്ന് തിരിച്ചുവന്നത് ശ്രദ്ധയില്‍പ്പെട്ട സുപ്രിയയുടെ ചോദ്യവും അതിന് മകള്‍ നല്‍കിയ മറുപടിയുമാണ് പുതിയ ട്രോളിലുള്ളത്. ഇത്ര പെട്ടെന്ന് മീറ്റിംഗ് കഴിഞ്ഞോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും അപ്പോഴേക്കും അച്ഛന്‍ ആടി സെയില്‍ തുടങ്ങിയെന്ന് പറഞ്ഞ് എല്ലാവരേയും പറയഞ്ഞയച്ചുവെന്നായിരുന്നു അല്ലിയുടെ മറുപടി. ഈ മനുഷ്യനെക്കൊണ്ട് തോറ്റുവെന്നായിരുന്നു സുപ്രിയയുടെ കമന്റ്.

    നേരത്തെയും ട്രോള്‍

    സിനിമയില്‍ സജീവമാവുമ്പോഴും പരസ്യത്തിലും അഭിനയിക്കാറുണ്ട് പൃഥ്വിരാജ്. ഇത്തവണയും പുതിയ പരസ്യവുമായി അദ്ദേഹം എത്തിയിരുന്നു. ലൂസിഫറുമായി ബന്ധപ്പെടുത്തിയുള്ള രസകരമായ ട്രോളായിരുന്നു നേരത്തെ പുറത്തുവന്നത്. പൃഥ്വിരാജും ഈ ട്രോള്‍ ഷെയര്‍ ചെയ്തിരുന്നു. ടൊവിനോ തോമസ് അടക്കം നിരവധി പേരായിരുന്നു അന്ന് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയത്. തന്നെക്കുറിച്ചുള്ള രസകരമായ ട്രോളുകളുമായി പൃഥ്വി എത്താറുണ്ട്.

    സെയ്ദ് മസൂദിനോട് ബോബിയെ ഒറ്റയ്ക്ക് കിട്ടണമെന്നാവശ്യപ്പെടുന്ന സ്റ്റീഫന്‍ നെടുമ്പള്ളി ഇത്തവണ ഒരു കോളനി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ പരസ്യത്തിലെ വാചകം ആവര്‍ത്തിക്കുന്ന പൃഥ്വിരാജിനെയായിരുന്നു ട്രോളര്‍മാര്‍ അവതരിപ്പിച്ചത്. ക്ഷണനേരം കൊണ്ടാണ് എല്ലാവരും ഒഴിഞ്ഞുപോയത്. സോഷ്യല്‍ മീഡിയയിലൂടെ ട്രോള്‍ വൈറലായി മാറിയിരുന്നു.

    കഴിവിന് അംഗീകാരം

    ട്രോളര്‍മാരുടെ ക്രിയേറ്റിവിറ്റിയെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളയാളാണ് പൃഥ്വിരാജ്. അത് കണ്ടില്ലെന്ന് വെക്കാന്‍ തനിക്കും കഴിയില്ലെന്നാണ് സുപ്രിയയും പറഞ്ഞത്. ശക്തമായ ആരാധകപിന്തുണയാണ് പൃഥ്വിരാജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനേതാവില്‍ നിന്നും സംവിധായകനായി മാറിയപ്പോഴും ആരാധകര്‍ താരത്തിനൊപ്പമായിരുന്നു. അമിതപ്രതീക്ഷകള്‍ നല്‍കാതെയായിരുന്നു സിനിമയെത്തിയത്.

    സംവിധായകനെന്ന നിലയിലും കഴിവ് തെളിയിച്ച പൃഥ്വിരാജിനെത്തേടി പുരസ്‌കാരങ്ങളും എത്തിയിരുന്നു. എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് അദ്ദേഹം കാണിച്ച് തന്നിരുന്നുവെന്നും യാതൊരുവിധ ടെന്‍ഷനും അദ്ദേഹം പുറമേ കാണിച്ചിരുന്നില്ലെന്നുമായിരുന്നു താരങ്ങള്‍ പറഞ്ഞത്. പൃഥ്വിരാജിന് പിന്നാലെയായാണ് കലാഭവന്‍ ഷാജോണും സിനിമയുമായി എത്തുന്നത്. ഇത്തവണ നായകനായി പൃഥ്വിയെത്തുമ്പോള്‍ സംവിധായക വേഷത്തിലാണ് ഷാജോണ്‍.

    സിനിമയും കുടുംബവും

    സിനിമയേയും കുടുംബത്തേയും ഒരുമിച്ച് കൊണ്ടുപോവുന്നയാളാണ് പൃഥ്വിരാജ്. വിദേശത്തേക്ക് പോവുമ്പോള്‍ മിക്കപ്പോഴും കുടുംബവും അദ്ദേഹത്തിനൊപ്പമുണ്ടാവാറുണ്ട്. പൃഥ്വി ലൂസിഫര്‍ തിരക്കുകളിലായപ്പോള്‍ സുപ്രിയയും അല്ലിയും ലൊക്കേഷനിലേക്കെത്തിയിരുന്നു. ചിത്രീകരണം മതിയാക്കി തനിക്കൊപ്പം ഡാഡയെ കളിക്കാന്‍ വിളിക്കുന്ന അല്ലിയെക്കുറിച്ചുള്ള പോസ്റ്റുകളും വൈറലായിരുന്നു.

    സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം സജീവമായി പങ്കെടുക്കാറുണ്ട് ഇരുവരും. പുതിയ ചിത്രമായ ഡ്രൈവിങ് ലൈസന്‍സിന്റെ സെറ്റിലെ ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു. പുതിയ ഷോട്ട് ചിത്രീകരിക്കുന്നതിനിടയിലെ ഫോട്ടോയായിരുന്നു സുപ്രിയ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലായി മാറിയിരുന്നു.

    അലംകൃതയും സുപ്രിയയും

    പൃഥ്വിരാജിനെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് സുപ്രിയയും അലംകൃതയും. മകളുടെ വിശേഷങ്ങള്‍ ഇരുവരും പങ്കുവെക്കുമ്പോള്‍ ആരാധകര്‍ക്ക് സന്തോഷമാണ്. അടുത്തിടെയായിരുന്നു ഇവര്‍ കുടുംബസമേതം വിദേശത്തേക്ക് പോയത്. യാത്രയ്ക്കിടയിലെ വിശേഷങ്ങളുമായി സുപ്രിയ എത്തിയിരുന്നു. മകള്‍ ഭാവിയില്‍ ആരാവരുതെന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂവെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

    സ്‌കൂളില്‍ പോവാന്‍ മകള്‍ക്ക് ഏറെയിഷ്ടമാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. താന്‍ വീട്ടിലേക്ക് ചെല്ലുമ്പോള്‍ ഡാഡയേയും മമ്മയേയും കുറിച്ചുള്ള പരാതികളുമായി അല്ലി എത്താറുണ്ടെന്ന് മല്ലിക സുകുമാരനും പറഞ്ഞിരുന്നു.

    English summary
    Supriya Menon shares An Intresting Troll About Prithviraj.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X