For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റൊമാന്‍സ് വര്‍ക്കൗട്ടായത് നമിത പ്രമോദിനോട്! മോഹന്‍ലാലിനോട് ഏറെ ഇഷ്ടമാണെന്നും ബിബിന്‍ ജോര്‍ജ്!

  |

  നിരവധി സിനിമകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. അത്തരത്തില്‍ പേര് കൊണ്ട് തന്നെ വ്യത്യസ്തമായ സിനിമയാണ് മാര്‍ഗം കളി. ഈ സിനിമയ്ക്ക് ഇങ്ങനെയൊരു പേര് വന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. ഒരു മാര്‍ഗവുമില്ലാതെ കളിക്കുന്ന കളിയെന്ന തരത്തിലാണോ ഈ പേര് ഉപയോഗിച്ചതെന്ന ചോദ്യവും ഉയര്‍ന്നുവന്നിരുന്നു. മിനിസ്‌ക്രീനിലൂടെ തുടങ്ങി ബിഗ് സ്‌ക്രീനിലേക്കെത്തിയ കലാകാരനായ ശശാങ്കനാണ് ചിത്രത്തിന് കഥയൊരുക്കിയത്. അദ്ദേഹം വന്ന് കഥയെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായെന്നും സിനിമ ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നും ബിബിന്‍ പറയുന്നു. എങ്കിലേ എന്നോട് പറ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് നമിത പ്രമോദവും ബിബിനും വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ആഗസ്റ്റില്‍ സിനിമ റിലീസ് ചെയ്യുമെന്നും പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇരുവരും പറഞ്ഞിരുന്നു. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള സിനിമ തന്നെയാണിതെന്നും രസിപ്പിക്കാനുള്ള എല്ലാവിധ ചേരുവകളും ചിത്രത്തിലുണ്ടെന്നും ബിബിന്‍ പറയുന്നു. ഇവരുടെ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  മിനിസ്‌ക്രീനിലൂടെയായിരുന്നു നമിത പ്രമോദിന്റെ വരവ്. പിന്നീട് ബിഗ് സ്‌ക്രീനിലേക്ക് ചുവട് മാറുകയും നായികയായി അരങ്ങേറുകയും ചെയ്തതോടെ താരത്തിന്റെ കരിയര്‍ മാറി മറിയുകയായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങള്‍ക്കൊപ്പവും സീനിയര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. ഇപ്പോള്‍ തന്നോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമാണ് നമിതയ്ക്ക് ലഭിച്ചത് എന്ന പറഞ്ഞായിരുന്നു ബിബിന്‍ തമാശയാക്കിയത്. ഇവര്‍ പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  കുട്ടിക്കാലം മുതലേ തന്നെ അഭിനേതാവ് ആവണമെന്ന ആഗ്രഹമായിരുന്നു മനസ്സിലുണ്ടായിരുന്നത്. മോഹന്‍ലാലിനെ ഏറെ ഇഷ്ടമായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഡയലോഗുകളും മാനറിസങ്ങളുമൊക്കെ മനപ്പാഠമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ് അഭിനേതാവ് എന്ന മോഹം മനസ്സില്‍ ഉടലെടുത്തത്. ഡിഗ്രി സെക്കന്‍ഡ് ഇയര്‍ വരെ ലാലേട്ടന്‍ തന്റെ ശരീരത്തിലുണ്ടായിരുന്നുവെന്നും താരം പറയുന്നു. അദ്ദേഹത്തെ ആരനുകരിക്കാന്‍ പറഞ്ഞാലും ചെയ്യുമായിരുന്നു.

  ഡിഗ്രി സമയത്താണ് ഒരു സുഹൃത്ത് ഈ മാനറിസങ്ങള്‍ കോപ്പി ചെയ്യാതെ സ്വന്തമായൊരു ശൈലി രൂപപ്പെടുത്താന്‍ പറഞ്ഞത്. നടനാവാന്‍ ആഗ്രഹിക്കുന്നുണ്ടോ, അങ്ങനെയാണെങ്കില്‍ ഇത് ദോഷമായേക്കുമെന്നും അവന്‍ പറഞ്ഞിരുന്നു. നടരപ്പിലും വാക്കിലുമെല്ലാം മോഹന്‍ലാലായിരുന്നു അന്ന്്. ഇതിന് ശേഷമാണ് അത് മാറ്റിയത്. ഇപ്പോള്‍ അത് പൂര്‍ണ്ണമായും മാറിയെന്നും ബിബിന്‍ പറയുന്നു. തിരക്കഥാകൃത്തായും അഭിനേതാവായും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം.

  ഊര്‍മ്മിള എന്ന കഥാപാത്രത്തെയാണ് നമിത അവതരിപ്പിക്കുന്നത്. കുറേ വിഷമങ്ങളൊക്കെയുള്ള, സെന്‍സറ്റീവായുള്ള, പോസിറ്റീവായ കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് നമിത പറയുന്നു. സച്ചിദാനന്ദന്‍ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേര്. അവന്റെ ജീവിതത്തിലെ എല്ലാ മാര്‍ഗങ്ങളും അടഞ്ഞപ്പോഴാണ് അവന്‍ മാര്‍ഗംകളി കളിച്ചതെന്നായിരുന്നു ബിബിന്‍ പറഞ്ഞത്. സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നായകനാണ് താനെന്നും താരം പറഞ്ഞിരുന്നു. ഈ സിനിമയില്‍ ഫോണിനും പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ രണ്ടും ഫോണുമായി നില്‍ക്കുന്ന പോസ്റ്റര്‍ പുറത്തുവന്നത്.

  പ്രയാഗയുമായാണോ നമിതയുമായാണോ റൊമാന്‍സ് വര്‍ക്കൗട്ടായതെന്ന് ചോദിച്ചപ്പോള്‍ നമിതയെന്ന ഉത്തരമായിരുന്നു ബിബിന്‍ നല്‍കിയത്. സാഹോദര്യം കൂടുതലുള്ളത് പ്രയാഗയോടാണെന്നായിരുന്നു ബിബിന്‍ പറഞ്ഞത്. മിയയ്‌ക്കൊപ്പം റൊമാന്‍സ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇവരുടെ ഈ കെമിസ്ട്രി സിനിമയിലും കാണാനാവുമല്ലോയെന്നായിരുന്നു നന്ദിനിയുടെ കമന്റ്.

  കോണ്‍വെന്റ് സ്‌കൂളിലാണ് പഠിച്ചത് അതിനാല്‍ത്തന്നെ ലവ് ലെറ്റര്‍ കൊടുക്കുകയോ വാങ്ങുകയോ ഒന്നും ചെയ്തിട്ടില്ലെന്നും നമിത പറഞ്ഞിരുന്നു. കരിയറില്‍ ഇന്നുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് ഈ സിനിമയില്‍. പെര്‍ഫോം ചെയ്യാന്‍ സാധ്യതകള്‍ ഏറെയുള്ള കഥാപാത്രമായിരുന്നു. ഈ സിനിമയില്‍ നമിത ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. പുതുമുഖത്തിന് പറ്റിയ കാര്യങ്ങളായിരുന്നു തിരക്കഥയിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീടാണ് എക്‌സ്പീരിയന്‍സായ ആര്‍ടിസ്റ്റ് വേണമെന്ന് മനസ്സിലാക്കിയത്.

  സൂര്യ ടിവിയുടെ ഒരു പരിപാടിക്കിടയില്‍ വെച്ചാണ് നമിതയെ കണ്ടത്. അതിനിടയില്‍ അടുത്ത മാസം ഡേറ്റുണ്ടോയെന്ന് തന്നോട് ചോദിച്ചത്. ഇത് കഴിഞ്ഞ് 2 ദിവസം കഴിഞ്ഞതിന് ശേഷമാണ് അച്ഛനെ വിളിച്ച് ഇങ്ങനെയൊരു തിരക്കഥയെക്കുറിച്ച് പറഞ്ഞത്. കാര്‍ കേടായതിനാല്‍ താനും സംവിധായകനും സ്‌കൂട്ടിയിലായിരുന്നു പോയത്. കഥ കേട്ടപ്പോള്‍ത്തന്നെ അമ്മയും ഈ സിനിമ കമ്മിറ്റ് ചെയ്യാന്‍ പറഞ്ഞിരുന്നു. അമര്‍ അക്ബര്‍ അന്തോണിയും ഇത് പോലെ കഥ കേട്ടപ്പോള്‍ത്തന്നെ ഓക്കേ പറഞ്ഞതാണ്. ബിബിന്‍ ചേട്ടന്‍ കഥ പറയുമ്പോള്‍ സംശയമൊന്നുമില്ലായിരുന്നു. അത്രയും വ്യക്തമായാണ് കഥ നെറേറ്റ് ചെയ്തത്.

  വളരെ നന്നായി ലവ് ലെറ്റര്‍ എഴുതുന്നയാളാണ് സച്ചിദാനന്ദന്‍. അവന്‍ കത്ത് കൊടുത്താല്‍ ഏത് പെണ്ണും വീഴും. ജീവിതത്തില്‍ താന്‍ ഉപയോഗിച്ച വാചകം ഈ ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട്. സച്ചിക്ക് ഈ ജീവിതത്തില്‍ ഏറ്റവും ഇഷ്ടം ആരോടാണെന്ന് ചോദിക്കുന്നുണ്ട്, അത് നിന്നോടാണെന്ന് പറഞ്ഞപ്പോള്‍ അത് കഴിഞ്ഞ് എന്ന ചോദിച്ചപ്പോള്‍ അത് കഴിയുന്നില്ലല്ലോയെന്ന മറുപടിയായിരുന്നു താന്‍ നല്‍കിയത്. ജീവിതത്തിലും താന്‍ ഈ ഡയലോഗ് ഉപയോഗിച്ചിട്ടുണ്ടെന്നും ബിബിന്‍ പറയുന്നു.

  മൊബൈല്‍ ഉള്ള കാലഘട്ടത്തിലായിരുന്നു തങ്ങളുടെ പ്രണയമെങ്കിലും തങ്ങള്‍ കത്തെഴുതിയിരുന്നുവെന്നായിരുന്നു ബിബിന്‍ പറഞ്ഞത്. വിഷ്ണുവിന് ചോര കൊണ്ടെഴുതിയതാണെന്ന് പറഞ്ഞ് കത്ത് കിട്ടിയിരുന്നു. മണത്ത് നോക്കിയപ്പോഴാണ് ഫാബ്രിക് പെയിന്റാണെന്ന് മനസ്സിലാക്കിയത്. തനിക്ക് ഇപ്പോഴും പ്രണയ സന്ദേശങ്ങള്‍ വരാറുണ്ടെന്നും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായാണ് വരുന്നതെന്ന് മാത്രമെന്നുമായിരുന്നു നമിത പറഞ്ഞത്.

  ദിലീപിന്റെ മകളായ മീനാക്ഷി തന്റെ അടുത്ത സുഹൃത്താണെന്ന് നേരത്തെ നമിത പ്രമോദ് പറഞ്ഞിരുന്നു. അവസാനം ലഭിച്ച വാട്‌സാപ് മെസ്സേജിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മീനൂട്ടിയുടെ മെസ്സേജ് നമിത കാണിച്ചത്. നാദിര്‍ഷയുടെ മക്കളുമായും താന്‍ നല്ല കൂട്ടാണ്. തന്നെ അവര്‍ക്കും കൃത്യമായി അറിയാം. തന്‍രെ സഹോദരി, മീനൂട്ടി, ഖദീജ, അയിഷ ഇവര്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും നമിത പറഞ്ഞിരുന്നു.
  എല്ലാവരേയും പോസിറ്റീവാക്കുന്നയാളാണ് ബിബിന്‍ ചേട്ടനെന്നും നമിത പറഞ്ഞത്. സ്വന്തം സിനിമകളില്‍ കൂടുതല്‍ തവണ കണ്ടത് വിക്രമാദിത്യനാണെന്നും നമിത പറയുന്നു. ചാനല്‍ മാറ്റുന്നതിനിടയില്‍ മിക്കപ്പോഴും ഈ സിനിമ കാണാറുണ്ട്. ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് ചോദിച്ചപ്പോള്‍ തൂവാനത്തുമ്പിയെന്ന ചിത്രത്തെക്കുറിച്ചായിരുന്നു ബിബിന്‍ പറഞ്ഞത്.

  English summary
  Bibin George And Namitha Pramod Shares Margam Kali Experience.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X