ബട്ടക്ക്‌സില്‍ പാഡ് വെച്ചിട്ട് സ്വാസിക അടിച്ചോളാന്‍ പറഞ്ഞു, ആത്മവിശ്വാസം പകര്‍ന്നത് അവള്‍: അലന്‍സിയര്‍

സ്വാസികയുടേയും അലന്‍സിയറുടേയും പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ ചിത്രമായിരുന്നു ചതുരം. ഇന്റിമേറ്റായ പ്രണയ രംഗങ്ങളുടെ പേരിലും ചിത്രം ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ സ്വാസികയ്‌ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് അലന്‍സിയര്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ മനസ് തുറന്നത്.

സ്വാസിക തന്ന ആത്മവിശ്വാസമാണ് താന്‍ സിനിമയില്‍ നന്നായി അഭിനയിക്കാന്‍ തന്നെ സഹായിച്ചതെന്നാണ് അലന്‍സിയര്‍ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

Alencier Lopez

''എനിക്ക് വളരെ ബഹുമാനം തോന്നിയ നടിയാണ്. ഞാന്‍ ആദ്യമായാണ് സ്വാസികയുടെ കൂടെ അഭിനയിക്കുന്നത്. അതിന് മുമ്പ് അവര്‍ അഭിനയിച്ച സിനിമകളും സീരിയലുകളും കണ്ടിട്ടില്ല. പക്ഷെ അവര്‍ കാണിച്ചൊരു തന്റേടമുണ്ട്. പ്രൊഫഷണലിസമുണ്ട്. എന്റെ തൊഴിലില്‍ ഞാന്‍ കാണിച്ചിരിക്കേണ്ട സത്യസന്ധത, ഞാന്‍ കാണിക്കേണ്ട സമര്‍പ്പണം എന്താണെന്ന് അവര്‍ എനിക്ക് കാണിച്ചു തരികയായിരുന്നു'' അലന്‍സിയര്‍ പറയുന്നു.

ഞങ്ങള്‍ ആദ്യം എടുത്തത് വളരെ ഇന്റിമേറ്റ് ആയൊരു രംഗമായിരുന്നു. ബാല്‍ക്കണിയില്‍ വച്ചുള്ളത്. ഞാന്‍ ആ സീന്‍ വയിച്ച ശേഷം ഇത് തന്നെ ആദ്യം എടുക്കണമോ എന്ന് സിദ്ധാര്‍ത്ഥിനോട് ചോദിച്ചു. അപ്പോഴാണ് സ്വാസികയുടെ എന്‍ട്രി. എന്താ ചര്‍ച്ചയെന്ന് ചോദിച്ചു. തിരക്കഥ വായിച്ചു നോക്കാന്‍ ഞാന്‍ പറഞ്ഞു. വായിച്ച ശേഷം, ഇതിലെന്താ കുഴപ്പം? നമുക്ക് തുടങ്ങാം ചേട്ടാ എന്നായിരുന്നു സ്വാസിക പറഞ്ഞത്. അവള്‍ തന്നൊരു ആത്മവിശ്വാസമുണ്ട്. വാസ്തവത്തില്‍ ഞാന്‍ കംഫര്‍ട്ടബിളായിരുന്നില്ല. അങ്ങനെയാണ് ഞങ്ങള്‍ ആ രംഗം ഷൂട്ട് ചെയ്തതെന്നും അലന്‍സിയര്‍ പറയുന്നു.

അവള്‍ എന്നോട് പറഞ്ഞു, തല്ലിക്കോ ചേട്ടാ! ഞാന്‍ അവളുടെ ബട്ടക്ക്‌സില്‍ അടിക്കണം. ഞാന്‍ പാഡ് വച്ചിട്ടുണ്ടെന്ന് അവള്‍ പറഞ്ഞു. അത്രയേയുള്ളൂ. ആ പാഡിന്റെ അകലത്തു നിന്നാണ് ഓരോ അഭിനേതാവും വര്‍ക്ക് ചെയ്യുന്നത്. നിങ്ങളെ അത് രസിപ്പിക്കുകയും സുഖിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ഞങ്ങള്‍ക്കൊരു സുഖവും തോന്നിയിട്ടില്ലെന്നും അലന്‍സിയര്‍ പറയുന്നു. ചതുരം കണ്ട തന്റെ കുടുംബത്തിന്റെ പ്രതികരണത്തെക്കുറിച്ചും അലന്‍സിയര്‍ സംസാരിക്കുന്നുണ്ട്.

Alencier Lopez

''എന്റെ ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ചതുരമാണ്. കണ്ടു കഴിഞ്ഞ് എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തന്നു. ഞങ്ങള്‍ ഒരുമിച്ചാണ് കണ്ടത്. എന്റെ മക്കളും ഉണ്ടായിരുന്നു. എന്റെ മകന്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചൊരു വെബ് സീരീസില്‍ ഞാനും കൂടെ അഭിനയിക്കുന്ന നടിയുമായുള്ള ബെഡ് റൂം സീനുണ്ട്. അതിന് ക്ലാപ്പ് അടിക്കുന്നത് എന്റെ മോന്‍ ആയിരുന്നു. ഞാന്‍ നാണിച്ചാല്‍ തീര്‍ന്നില്ലേ! എന്റെ കഥാപാത്രം പോയി ഞാനായില്ലേ'' എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

മോനുണ്ട്, അതിനാല്‍ ഈ സീന്‍ എടുക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് സംവിധായകന്‍ ചോദിച്ചു. എനിക്കൊരു പ്രശ്‌നവുമില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാനൊരു ഗൈനക്കോളജിസ്റ്റായിരുന്നുവെങ്കില്‍ എത്ര പേരുടെ പ്രസവം എടുക്കേണ്ടി വരും. ഞാനൊരു പുരോഹിതന്‍ ആയിരുന്നുവെങ്കില്‍ എത്ര പേരുടെ കുമ്പസാരം കേള്‍ക്കേണ്ടി വന്നേനെ. അത്രയേയുള്ളൂവെന്നും അദ്ദേഹം പറയുന്നു. സിദ്ധാർത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ചതുരം. ചിത്രം ബോക്സ് ഓഫീസില്‍ വിജയം നേടിയിരുന്നു.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X