കുടുംബം വലുതാക്കാനുള്ള പ്ലാനിംഗ്; ഒരുമിച്ച് നേരിട്ട പ്രതിസന്ധി; മറുപടി നല്‍കി ആലീസ് ക്രിസ്റ്റിയും ഭര്‍ത്താവും

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ആലീസ് ക്രിസ്റ്റി. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ആലീസ് ക്രിസ്റ്റി ശ്രദ്ധ നേടുന്നത്. സ്റ്റാര്‍ മാജിക്കിലും ആലീസ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആലീസ് ക്രിസ്റ്റി താരമായി മാറുന്നത് യൂട്യൂബിലൂടെയാണ്. ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റാണ് ആലീസിന്റെ ചാനല്‍. താരം പങ്കുവെക്കുന്ന വീഡിയോകള്‍ വൈറലായി മാറാറുണ്ട്. തന്റെ ജീവിതത്തിലെ വിശേഷങ്ങളും അഭിമുഖങ്ങളുമെല്ലാം ആലീസ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

ആലീസിനെ പോലെ തന്നെ ഇന്ന് ആരാധകര്‍ക്കിടയില്‍ സുപരിചിതനാണ് ഭര്‍ത്താവ് സജി. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകള്‍ ആരാധകര്‍ക്കിടയില്‍ ഹിറ്റായി മാറാറുണ്ട്. ഇപ്പോഴിതാ ആലീസ് പങ്കുവച്ച ക്യു ആന്റ് എ വീഡിയോ വൈറലായി മാറുകയാണ്. വീഡിയോയില്‍ ആലീസിനൊപ്പം ഭര്‍ത്താവും സഹോദരിയുമുണ്ട്. രസകരമായ ഒരുപാട ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കുന്നുണ്ട്.

Alice Christy

ആദ്യമായി ഒരുമിച്ച് നേരിട്ട പ്രതിസന്ധി എന്താണെന്നായിരുന്നു ഒരു ചോദ്യം. യൂട്യൂബ് ചാനല്‍ പോയതാണെന്നാണ് ആളീസ് പറയുന്നത്. ആദ്യമായി എറണാകുളത്തേക്ക് പോയപ്പോള്‍ വഴി തെറ്റി കാട്ടിലെത്തി. ആ യാത്ര കുറച്ച് ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാല്‍ വലിയ പ്രശ്‌നമല്ലെന്നും ഇരുവരും പറയുന്നു. പക്ഷെ ഒരുമിച്ച് നിന്ന് ഫൈറ്റ് ചെയ്ത പ്രശ്‌നം യൂട്യൂബിന്റതായിരുന്നു. രണ്ട് വട്ടം പോലീസ് സ്‌റ്റേഷനില്‍ കയറിയിട്ടുണ്ടെന്നും താരദമ്പതികള്‍ പറയുന്നു.

ഒന്ന് യൂട്യൂബ് പോയപ്പോള്‍ രണ്ടാമത്തേത് ആലീസിന്റെ ഫെയ്‌സ്ബുക്ക് പോയപ്പോള്‍. മോണിറ്റൈസേഷന്‍ ആയിരുന്നതാണ് ഫെയ്‌സ്ബുക്ക് പേജ്. ഇപ്പോള്‍ പുതിയ പേജ് തുടങ്ങിയിട്ടുണ്ടെന്നും ഇരുവരും അറിയിച്ചു. അതിന്റെ പുറകെ പോകണം എന്നുണ്ടായിരുന്നു. പക്ഷെ സാഹചര്യം അനുയോജ്യമായിരുന്നില്ല. ചെറിയ വിഷമം ഉണ്ടായെങ്കിലും ഫൈറ്റ് ചെയ്ത് പോയില്ല. തിരികെ കിട്ടില്ല എന്നാണ് സൈബറില്‍ നിന്നും പറഞ്ഞതെന്നും ആലീസ് പറയുന്നു.

വഴക്കുണ്ടായാല്‍ കൈകാര്യം ചെയ്യുന്നത് എങ്ങനെ എന്നായിരുന്നു അടുത്ത ചോദ്യം. വളരെ സിമ്പിളാണ്. എന്ത് അടിയുണ്ടാക്കിയാലും ഇവളുടെ കൂടെ തന്നെയല്ലേ ജീവിക്കേണ്ടത്, കുറച്ച് കഴിയുമ്പോള്‍ ഞാന്‍ പിന്നാലെ ചെല്ലും. ആദ്യം ഇവള്‍ മൈന്റാക്കില്ല. ഞാന്‍ വീണ്ടും ചെല്ലുമെന്നാണ് സജിന്‍ തമാശരൂപേണ പറയുന്നത്. പ്രശ്‌നങ്ങള്‍ തന്നെ പരിഹരിക്കപ്പെടുമെന്നും താരങ്ങള്‍ പറയുന്നു. ഏതാണോ ശരി അതിലേക്ക് എത്തും. ചിലത് ഞാനായിരിക്കും ചിലത് ഇച്ചായനാണ് ശരിയെന്ന് ആലീസ് പറയുന്നു. അതേസമയം, താന്‍ പറയുന്നത് ശരിയാണെന്ന് സ്ഥാപിക്കാന്‍ നന്നായി ആലീസ് ശ്രമിക്കുമെന്ന് സജിന്‍ പറയുന്നുണ്ട്.

Alice Christy

സൈഡ് ബിസിനനസ് വേണമെന്നുണ്ടെന്ന് ആലീസ് പറയുന്നുണ്ട്. പത്ത് വര്‍ഷത്തിനപ്പുറമുള്ള ജീവിതത്തെക്കുറിച്ചുള്ള പ്ലാന്‍ പറയുകയായിരുന്നു ആലീസ്. ഒരു ദിവസം യൂട്യൂബും അഭിനയവും ഇല്ലാതായാല്‍ ഞാന്‍ എന്ത് ചെയ്യും എന്ന ആശങ്കയുണ്ട്. പ്രൊഡക്ഷന്‍ ഹൗസ് മനസിലുണ്ട്. ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളുണ്ടായിരുന്നില്ല. പക്ഷെ ദൈവം ഒരുപാട് തന്നു. ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഇതുപോലെ തന്നെ മുന്നോട്ടു പോയാല്‍ മതിയെന്നും ആലീസ് പറയുന്നു.

ഫാമിലി എക്‌സ്പാന്റ് ചെയ്യുന്നുണ്ടോ? എന്ന് ചോദിച്ചപ്പോള്‍ ഇപ്പോഴില്ല, അടുത്ത വര്‍ഷമോ മറ്റോ ആയിരിക്കുമെന്നാണ് സജിന്‍ പറഞ്ഞത്. ഇപ്പോള്‍ കുറച്ച് പ്രൊജക്ടുകള്‍ ചെയ്യുന്നുണ്ട്. അതൊക്കെ കഴിയണം. എന്തായാലും എക്‌സ്പാന്റ് ചെയ്യാന്‍ പ്ലാനുണ്ട്. ഇത്രയും നാള്‍ ഓരോ കമ്മിറ്റ്‌മെന്റുകളായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ഫ്രീയായിക്കൊണ്ടിരിക്കുകയാണ്. അതൊരു ഹാപ്പി ന്യൂസിലേക്ക് എത്തണമെന്നാണ് കരുതുന്നതെന്നും ആലീസ് പറയുന്നു.

More from Filmibeat

Read more about: alice christy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X