വാഷ് റൂമില്‍ കണ്ട ചേച്ചി വരെ കുട്ടികളായില്ലേ എന്ന് ചോദിച്ചു; കല്യാണത്തിന് മുമ്പ് പേടിച്ചത് അക്കാര്യത്തില്‍!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ആലീസ് ക്രിസ്റ്റി. ബാലതാരമായിട്ടാണ് ആലീസ് ക്രിസ്റ്റി സീരിയല്‍ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം കയ്യടി നേടാന്‍ സാധിച്ചു. വിവാഹ ശേഷം യൂട്യുബിലേക്കു ചുവടുവെക്കുന്ന ആലീസിനെയാണ് കണ്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ യൂട്യൂബര്‍ എന്ന നിലയിലും ആലീസ് ക്രിസ്റ്റി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ആലീസും, ആലീസിന്റെ ചാനലിലൂടെ ഭര്‍ത്താവ് സജിനും ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ആലീസിന്റേയും സജിന്റേയും വീട്ടിലെ ഓരോ അംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ക്ക് അടുത്തറിയുന്നവരാണ്. ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ആലീസ് ക്രിസ്റ്റി. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ആലീസ് ക്രിസ്റ്റി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

താന്‍ സജിന്‍ ചേട്ടന്റെ സാധനങ്ങളൊക്കെ എടുത്ത് ഒളിപ്പിച്ചു വെക്കും. ചുമ്മാ കുറച്ച് നേരം അന്വേഷിക്കട്ടേ എന്നു കരുതി. എപ്പോഴുമില്ല, വല്ലപ്പോഴുമൊക്കെ. ഒരു പത്ത് പ്രാവശ്യം അന്വേഷിച്ച് കഴിയുമ്പോള്‍ ഞാന്‍ ദേ ഇവിടെയിരിക്കുന്നു എന്ന് പറഞ്ഞ് കാണിച്ചു കൊടുക്കുമെന്ന് അലീസ് പറയുന്നുണ്ട്. പിന്നാലെ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരമായി കേള്‍ക്കുന്ന കുഞ്ഞ് ആയില്ലേ എന്ന ചോദ്യത്തെക്കുറിച്ചും ആലീസ് സംസാരിക്കുന്നുണ്ട്.
കേട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ലുലുവില്‍ പോയിരുന്നു. അവിടുത്തെ വാഷ് റൂമില്‍ പോയപ്പോള്‍ ഒരു ചേച്ചിയെ കണ്ടു. എന്നെ കണ്ടതും ഹായ് കാണിച്ചു. എന്നിട്ട് കുഞ്ഞ് ആയില്ലേ എന്ന് ആംഗ്യത്തിലൂടെ ചോദിച്ചു. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. അയ്യോ പോട്ട് മോളെ, സാരമില്ല ഞാന്‍ പ്രാര്‍ത്ഥിക്കാം മോളേ എന്ന് പറഞ്ഞു. അങ്ങനെ ചോദിക്കുന്നവരുണ്ട്. ചിലര്‍ സ്‌നേഹം കൊണ്ട് ചോദിക്കുന്നവരാണ്. ചിലര്‍ അറിയാനുള്ള ആകാംഷ കൊണ്ടും ചോദിക്കും. കമന്റിലൊക്കെ ചോദിക്കുന്ന ഒരുപാട് പേരുണ്ടെന്നും ആലീസ് പറയുന്നു.

അഞ്ച് കുട്ടികള്‍ വേണം എന്നാണ് ആഗ്രഹം. മിനിമം മൂന്നു പേരെങ്കിലും വേണം. എന്റെ പപ്പയുടെ ഫാമിലിയും അമ്മയുടെ ഫാമിലിയും വലുതാണ്. പപ്പയ്ക്ക് ഏഴ് സഹോദരങ്ങളുണ്ട്. അമ്മയ്ക്ക് അഞ്ച് സഹോദരങ്ങളുണ്ട്. ഒരു വിശേഷം വരുമ്പോള്‍ ഈ മക്കളും അവരുടെ മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെയായി ഭയങ്കര രസമായിരിക്കും. കുറേ ആളുകളുണ്ടാകും. അതുകൊണ്ട് എന്ത് ആവശ്യം വരുമ്പോഴും ഓടി ചെല്ലാന്‍ ആളുണ്ടാകും. ഫാമിലി ചെറുതാകുമ്പോള്‍ ആ ബോണ്ടിംഗ് കുറയും. പപ്പയുടെ അമ്മ മരിച്ചിട്ട് 22 വര്‍ഷമായി. 22 വര്‍ഷമായി ആ ദിവസം എല്ലാവരും ഒത്തു ചേരും. അതിനൊരു മാറ്റവുമില്ല. അത് കണ്ട് വളര്‍ന്നതാണ് ഞാന്‍. അതിനാല്‍ എനിക്ക് ഫാമിലി ബോണ്ടിംഗ് വളരെ ഇഷ്ടമുള്ള കാര്യമാണെന്നും ആലീസ് പറയുന്നു.
കല്യാണത്തിന് മുമ്പ് ഷീജാമ്മയോട് അധികം സംസാരിച്ചിരുന്നില്ല. ഇടയ്ക്ക് ഒന്നോ രണ്ടോ വട്ടം മാത്രമേ സംസാരിച്ചിരുന്നുള്ളൂ. വലിയ കമ്പനി ആയിരുന്നില്ല. അതിനാല്‍ അമ്മ എങ്ങനെയായിരിക്കും എന്ന കാര്യത്തില്‍ പേടിയുണ്ടായിരുന്നു. കുക്കുവിനോട് ഒരു കൊല്ലത്തിനിടെ സംസാരിച്ച് നല്ല പരിചയമായിരുന്നു. പപ്പയുടെ കാര്യത്തിലും ടെന്‍ഷനില്ലായിരുന്നു. പേടി അമ്മയുടെ കാര്യത്തിലായിരുന്നു. പക്ഷെ അവിടെ ചെന്നപ്പോള്‍ ആ വീട്ടിലെ ഏറ്റവും പാവം അമ്മയാണെന്ന് മനസിലായി. അമ്മയുമായി പെട്ടെന്ന് ബോണ്ടായി. അമ്മയും പപ്പയും കുക്കുവിനെ നോക്കുന്നത് പോലെ തന്നെയാണ് എന്നെ നോക്കുന്നത്. എന്റെ പപ്പയും അമ്മയും എങ്ങനെയാണോ അതുപോലെ തന്നെയാണ് ഞാന്‍ അവരെ നോക്കുന്നതെന്നും ആലീസ് പറയുന്നു.


Click it and Unblock the Notifications











