പാര്‍ലമെന്റ് സീറ്റല്ലേ ലക്ഷ്യം? കമന്റിന് മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍
മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം ഉണ്ണി മുകുന്ദന്‍ കയ്യടി നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും കയ്യടി നേടിയിട്ടുണ്ട്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലേക്കും കടന്നിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഒടുവിലിറങ്ങിയ മേപ്പടിയാനും മാളികപ്പുറവുമൊക്കെ നേടിയ വിജയത്തിന്റെ സന്തോഷത്തിലാണ് ഉണ്ണി മുകുന്ദന്‍.
ഇതിനിടെ ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിറന്നാള്‍ ആശംസ നേരുന്ന ഉണ്ണി മുകുന്ദന്റെ പോസ്റ്റാണ് വൈറലാകുന്നത്. മുമ്പൊരിക്കല്‍ നരേന്ദ്രമോദിയുമായ നടത്തിയ കൂട്ടിക്കാഴ്ചയില്‍ വച്ചെടുത്ത ചിത്രമാണ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

ഇതിലൊരു കമന്റിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. ബിജെപിയില്‍ ഒരു പാര്‍ലമെന്റ് സീറ്റ് അതാണ് ഉണ്ണിയുടെ ലക്ഷ്യം എന്നായിരുന്നു കമന്റ്. എന്റെ മൂന്ന് വേറെ ലക്ഷ്യം അതും കൂടി പബ്ലിക്ക് ആക്കി തരണം സാര്‍ എന്നായിരുന്നു ഇയാള്‍ക്ക് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തുന്നത്. ഉണ്ണിയെ അനുകൂലിച്ചും വിമര്‍ശിച്ചുമൊക്കെ ആളുകളെത്തുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടനാണ് ഉണ്ണി മുകുന്ദന്‍. താരത്തിന്റെ പോസ്റ്റുകളും പ്രസ്താവനകളുമൊക്കെ വാര്‍ത്തയായി മാറാറുണ്ട്. വിവാദങ്ങളും ഉണ്ണി മുകുന്ദനെ വിട്ടൊഴിയാറില്ല. ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയവും പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. അതേസമയം പുതിയ സിനിമയുടെ തയ്യാറെടുപ്പിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍. ഇതിനായി താരം ഫിറ്റ്‌നെസ് വീണ്ടെടുത്തത് വാര്‍ത്തയായിരുന്നു.
തന്റെ മാറ്റം വ്യക്തമാക്കുന്ന ഉണ്ണിയുടെ പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. മാളികപുറം സിനിമയിലെ താരത്തിന്റെ കഥാപാത്രത്തിന്റെ ലുക്കും ഇപ്പോള്‍ ശരീര ഭാരം കുറച്ച് മസിലുമായി നില്‍ക്കുന്ന ഫോട്ടോയുമാണ് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചത്. ഇതും വൈറലായിരുന്നു. ഒരു വിഭാഗം ഉണ്ണിയെ അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനവുമായി എത്തുകയായിരുന്നു.
ഉണ്ണി മുകുന്ദന്റെ ഗണപതി എന്താണ് സിക്‌സ് പാക്ക് ആണോ എന്നുള്ള ചോദ്യങ്ങളും കമന്റ് ബോക്‌സിലുണ്ട്. മറ്റുചിലര്‍ ഭാരത് സ്റ്റാര്‍ എന്ന് പരിഹസിക്കുന്നുമുണ്ട്. ഉണ്ണി മുകുന്ദനെതിരായ കേസ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കേസ് ഒത്തുതീര്‍പ്പിലെത്തിയെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി കേസ് റദ്ദാക്കിയത്.

ഉണ്ണി മുകുന്ദന്‍ ഗണപതിയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്.ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയില്‍ വെച്ചാണ് ഉണ്ണി മുകുന്ദന്‍ ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത് ശങ്കറും ഫേസ്ബുക്കിലൂടെ ചിത്രത്തേക്കുറിച്ചുള്ള വിവരം പങ്കുവെച്ചിരുന്നു. മാളികപ്പുറം എന്ന ചിത്രത്തില്‍ അയ്യപ്പനായി വേഷമിട്ടതിന് പിന്നാലെയാണ് ജയ് ഗണേഷില്‍ ഗണപതിയായി ഉണ്ണി മുകുന്ദന്‍ എത്തുന്നത്.
ചിത്രത്തിന്റെ പ്രഖ്യാപനത്തിനിടെ ഉണ്ണി മുകുന്ദന്‍ നടത്തിയ പ്രസ്താവനയും വിവാദമായി മാറിയിരുന്നു. 'ഇന്ന് ഗണപതി മിത്താണെന്ന് പറയുന്നവര്‍ നാളെ കൃഷ്ണനും ശിവനും പിന്നെ നമ്മളും മിത്താണെന്ന് പറയുമെന്നാണ്', ഉണ്ണി മുകുന്ദന്‍ അന്ന് പറഞ്ഞത്.


Click it and Unblock the Notifications