ആ പാവാട ഇടില്ലെന്ന് ജയഭരതി, പറ്റില്ലെങ്കില്‍ പോ എന്ന് ശ്രീകുമാരന്‍ തമ്പി; കൈ വെട്ടുമെന്ന് ഭര്‍ത്താവിന്റെ ഭീഷണി

മലയാളികള്‍ അഭിമാനത്തോടെ പറയുന്ന പേരുകളിലൊന്നാണ് ശ്രീകുമാരന്‍ തമ്പിയുടേത്. സംവിധായകനായും ഗാന രചയീതാവായും സംഗീത സംവിധായകനായും തിരക്കഥാകൃത്തായും നിര്‍മ്മാതാവായുമെല്ലാം അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ പരമ്പരകളും സംവിധാനം ചെയ്തിട്ടുണ്ട്. 2017 ല്‍ കേരള സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ശ്രീകുമാരന്‍ തമ്പിയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് മനസ് തുറന്നത്. ശ്രീകുമാരന്‍ തമ്പിയും നടി ജയഭാരതിയും തമ്മില്‍ വഴക്കിട്ട സംഭവമാണ് ആലപ്പി അഷ്‌റഫ് പങ്കുവെക്കുന്നത്.

Sreekumaran Thampi

''ചന്ദ്രകാന്തം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ വഴക്ക് സിനിമക്കാര്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അവര്‍ക്ക് ഉടുക്കാന്‍ കൊടുത്ത പാവട ഉടുക്കില്ലെന്നും കുറച്ച് കൂടി ഭംഗിയുള്ള പാവാട വേണമെന്നും ജയഭാരതി ശാഠ്യം പിടിച്ചു. പക്ഷെ ജയഭാരതിയ്ക്ക് തമ്പി സാറിന്റെ സ്വഭാവം അറിയില്ലല്ലോ. എന്റെ കഥാപാത്രം ഈ പാവാടയാണ് ഉടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഈ പാവാട ഉടുക്കില്ലെന്ന് ജയഭാരതിയും. തര്‍ക്കം മൂത്തു. രണ്ട് പേരും വിട്ടു കൊടുക്കുന്ന ലക്ഷ്ണമില്ല'' അഷ്‌റഫ് പറയുന്നു.

വിവരമറിഞ്ഞ ജയഭാരതിയുടെ ഭര്‍ത്താവ് ഹരി പോത്തന്‍ ഇടപെട്ടു. വഴക്ക് വേറൊരു തലത്തിലേക്ക് തിരിഞ്ഞു. നിന്റെ കൈ ഞാന്‍ വെട്ടുമെടാ എന്ന് ഹരി പോത്തന്‍. നിനക്ക് ധൈര്യമുണ്ടെങ്കില്‍ വെട്ടെടാ എന്ന് ശ്രീകുമാരന്‍ തമ്പി. രണ്ടും കല്‍പ്പിച്ച് നിന്ന തമ്പി സാറിന്റെ മുന്നില്‍ ഒടുവില്‍ ഹരി പോത്തന് ക്ഷമാപണം നടത്തേണ്ടി വന്നു എന്നും ആലപ്പി അഷ്‌റഫ് പറയുന്നുണ്ട്.

''മറ്റൊരു സംഭവം, ഒരു പ്രശസ്ത ഗായികയുടെ മകള്‍ തമ്പി സാറിന്റെ പടത്തില്‍ അഭിനയിക്കാന്‍ വന്നു. ഒരു സീനില്‍ ആ കഥാപാത്രം ചാണകം വാരണം. എന്നാല്‍ ആ സീനെത്തിയപ്പോള്‍ ഞാന്‍ ചാണകം വാരില്ലെന്ന് അവര്‍ പറഞ്ഞു. പ്രശസ്തയായ പാട്ടുകാരിയുടെ മകളാണെന്നും തനിക്ക് ചാണകം വാരാന്‍ പറ്റില്ലെന്നും അവര്‍ തറപ്പിച്ചു പറഞ്ഞു. നല്ല ആളിനോടായിരുന്നു കളി. പ്രശസ്ത ഗായികയുടെ മകളൊക്കെ അങ്ങ് വീട്ടില്‍. ഇവിടെ കഥാപാത്രം ചാണകം വാരിയേ തീരു. അവര്‍ അതിന് വഴങ്ങില്ല എന്ന് നിലപാടില്‍ ഉറച്ചു നിന്നപ്പോള്‍ വേഗം സ്ഥലം കാലിയാക്കാന്‍ തമ്പി സാര്‍ പറഞ്ഞു'' ആലപ്പി അഷ്‌റഫ് പറയുന്നു.

Sreekumaran Thampi

കഥാപാത്രത്തിന് വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത തമ്പി സാര്‍ അവരെ ഒഴിവാക്കി മറ്റൊരു നടിയെ വച്ച് ആ ഭാഗം അഭിനയിപ്പിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹത്തിന് ആറ് വര്‍ഷം നീണ്ടു നിന്നൊരു പ്രണയമുണ്ടായിരുന്നു. എന്നാല്‍ ആ പ്രണയം പൂവണിഞ്ഞില്ല. ആ പെണ്‍കുട്ടി മറ്റൊരാളെ വിവാഹം കഴിച്ചു. പക്ഷെ അവളെ താന്‍ ശപിച്ചിട്ടില്ലെന്നാണ് ശ്രീകുമാരന്‍ തമ്പി പറഞ്ഞത്. ആ പ്രണയത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പാട്ടാണ് മംഗളം നേരുന്ന ഞാന്‍ എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.

പിന്നീട് അദ്ദേഹം മറ്റൊരു സ്ത്രീയെ പ്രണയിക്കുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. നേട്ടങ്ങള്‍ പലതും സ്വന്തമാക്കുമ്പോഴും അദ്ദേഹത്തെ അലട്ടുന്നതാണ് മകന്റെ മരണമെന്നാണ് അഷ്‌റഫ് പറയുന്നത്. ആ വേദനയില്‍ ശ്രീകുമാരന്‍ തമ്പി ഒരിക്കല്‍ ആത്മഹത്യയ്ക്ക് തയ്യാറായെന്നും എന്നാല്‍ പിന്മാറുകയായിരുന്നുവെന്നും ആലപ്പി അഷ്‌റഫ് പറയുന്നുണ്ട്.

More from Filmibeat

Read more about: jayabharathi sreekumaran thampi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X