For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ഓഫീസിലേക്ക് വന്നോളൂ, വീട്ടുകാർ ഉപേക്ഷിച്ച് ജീവിതം തകർന്ന സംവിധായകനെ ഒപ്പം കൂട്ടിയ മമ്മൂട്ടി

  |

  മലയാളികളുടെ പ്രിയ നടനായ മമ്മൂട്ടി സുഹൃദ് ബന്ധങ്ങൾക്ക് വലിയ വില കൊടുക്കുന്നയാളായാണ് സിനിമാ ലോകത്ത് അറിയപ്പെടുന്നത്. മുമ്പൊരിക്കൽ മമ്മൂട്ടിയുടെ നല്ല മനസ്സിനെ പറ്റി ആലപ്പി അഷറഫ് സംസാരിച്ചിരുന്നു. മദ്രാസിലെ ജീവിത കാലത്തെ സുഹൃത്ത് പിന്നീട് ജീവിതത്തിൽ ആകെ തകർന്നപ്പോൾ മമ്മൂട്ടി അദ്ദേഹത്തെ സഹായിച്ചതിനെക്കുറിച്ചായിരുന്നു ഇദ്ദേഹം സംസാരിച്ചത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ആലപ്പി അഷറഫിന്റെ വാക്കുകൾ വായിക്കാം,

  'ഉണ്ണി ആറൻമുള ആദ്യമായി ചെയ്ത സിനിമയായിരുന്നു എതിർപ്പുകൾ. രതീഷ് ആയിരുന്നു നായകൻ. മമ്മൂട്ടി അന്ന് കയറി വരുന്നതേ ഉള്ളൂ. അദ്ദേഹത്തിന് സെക്കന്റ് ഹീറോ വേഷവും കൊടുത്തു. പിൽക്കാലത്ത് അതിൽ മമ്മൂട്ടിക്ക് റോൾ കൂട്ടി കൂട്ടി കൊണ്ടു വന്നു. ഉണ്ണി ആറൻമുള എല്ലാം സ്വന്തമായിട്ടങ്ങ് ചെയ്യാൻ തീരുമാനിച്ചു'

  അദ്ദേഹത്തിന്റെ പകുതി സ്ഥലം വിറ്റു. ഒരേക്കർ സ്ഥലം അദ്ദേഹം വിറ്റു. കഥ, തിരക്കഥ, സംവിധാനം, സംഭാഷണം, ​ഗാനങ്ങൾ എല്ലാം ഉണ്ണി ആറൻമുള. ആ പടം തീർക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. അപ്പോഴത്തേക്ക് ഉണ്ണിയുടെ ലീവുകൾ നീണ്ടു. ജോലി നഷ്ടമാവുന്ന നിലയിലായി. ജോലി രാജി വെച്ചു. മമ്മൂട്ടി അപ്പോൾ സൂപ്പർ സ്റ്റാറായി വരികയും ചെയ്തു. മമ്മൂട്ടി ഉണ്ടെങ്കിലും ഈ പടം വിതരണത്തിന് എടുക്കാമെന്ന് ഡിസ്ട്രിബ്യൂട്ടർ പറയുകയും ചെയ്തു.

  Also Read: മേഘ്‌ന രാജിന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നു; റയാന് കൂട്ടായി അനിയത്തിയോ അനിയനോ ഉടനെത്തും

  'ഉണ്ണി ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞു. ഒരു കാര്യം ചെയ്യൂ ഈ പടം തീർക്കാൻ ഏഴ് മണി തൊട്ട് ഒമ്പത് മണിവരെ ഞാൻ വർക്ക് ചെയ്ത് തരാം. 9 മണിയാവുമ്പോൾ ഞാൻ ഇപ്പോൾ ഏറ്റിരിക്കുന്ന പടത്തിലേക്ക് പോവും. ആറ് മണിയാവുമ്പോൾ എന്നെ വിളിച്ചുണർത്തണം, ഉണ്ണി എന്റെ റൂമിൽ തന്നെ കിടന്നോളൂ എന്ന് മമ്മൂട്ടി പറഞ്ഞു'

  'പക്ഷെ ഉണ്ണി എഴുന്നേൽക്കുന്നത് 9.30, 10 മണിയാവുമ്പോഴാണ്. എഴുന്നേൽക്കുമ്പോൾ മമ്മൂട്ടിയുടെ പൊടി പോലും അവിടെ കാണില്ല. ഒടുവിൽ മമ്മൂട്ടി കുറേ വഴക്കെല്ലാം പറഞ്ഞ് പടം തീർത്ത് വെളിയിൽ കൊണ്ടു വന്നു. പടം വിജയം കണ്ടില്ല. വലിയ ദുരന്തം ആയി'

  Also Read: 'നിന്നെ ഓർക്കുമ്പോൾ തലയിണ കെട്ടിപിടിക്കുമെന്നുള്ള ക്രിഞ്ച് മെസേജാണ്'; പിന്തുടർന്ന അഞ്ജാതനെ കുറിച്ച് മീനാക്ഷി!

  'ഇതിന് ശേഷം അടുത്ത പടം ഉണ്ണി പ്രഖ്യാപിച്ചു. സ്വർ​ഗം എന്നാണ് ആ പടത്തിന്റെ പേര്. വളരെ നല്ല കഥയായിരുന്നെങ്കിലും ടെക്നിക്കൽ വശങ്ങളിലെ പോരായ്മ പോലും നല്ല രീതിയിൽ എടുക്കാൻ പറ്റിയില്ല. ആ പടവും വിചാരിച്ച പോലെ പോയില്ല. ബാക്കി സ്ഥലം കൂടി ഉണ്ണി വിറ്റു'

  'അപ്പോഴേക്കും ഉണ്ണിക്ക് ആകെ ബാധ്യതകളായി. ജോലി പോയി. മിലിട്ടറിയിലെ ഓഡിറ്റിം​ഗ് സെക്ഷനിലായിരുന്നു ജോലി. രണ്ടേക്കർ സ്ഥലം ഉണ്ടായിരുന്നു എല്ലാം പോയി. ഉണ്ണി ആകെ തകർന്നു. എരിവുള്ള കോഴിയുടെ കാല് വാഷ് ബേസിൽ കൊണ്ട് പോയി കഴുകി കഴിക്കുന്ന ഉണ്ണിയെ പിന്നെ കാണുന്നത് അവിടെ കിട്ടുന്ന ഏറ്റവും കുറഞ്ഞ ചാരായവും പച്ച മുളകുമായാണ്'

  Also Read: എൻ്റെ വീട്ടിൽ നിന്ന് ഒരു സൂപ്പർ ഹീറോയെ കിട്ടി, എൻ്റെ പപ്പയുടെ ശരീരം ഇനി മെഡിക്കൽ കോളേജിനെന്ന് നടി മറീന

  'ആകെ തകർന്ന് പോവുന്ന അവസ്ഥ. ഉണ്ണിയെ കുടുംബത്തിൽ നിന്നും എല്ലാവരും അകറ്റി. വിവാ​ഹം കഴിക്കാൻ പറ്റാതെ പോയി. ജീവിതമേ തകർന്നു. ഉണ്ണിക്ക് പ്രായമൊക്കെയായി. ഉണ്ണി മമ്മൂട്ടിയെ ചെന്ന് കണ്ടു. തന്റെ ദുഖങ്ങൾ മുഴുവൻ പറഞ്ഞു. മമ്മൂട്ടിക്ക് അദ്ദേഹത്തോട് അന്നും വലിയ ഇഷ്ടമായിരുന്നു. മമ്മൂട്ടി പറഞ്ഞു എന്റെ ഓഫീസിൽ പോയി ഇരുന്നോളൂ. മാസം ഒരു തുക പറഞ്ഞിട്ട് ഓഫീസിൽ നിന്ന് വാങ്ങിച്ചോ എന്ന്. ഇന്ന് ഉണ്ണി അങ്ങനെ കഴിയുകയാണ്,' ആലപ്പി അഷറഫ് പറഞ്ഞതിങ്ങനെ.

  Read more about: mammootty
  English summary
  alleppy ashraf's words about mammootty; shares an incident about his kindness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X