ആ നടിയെ വളരെ ഇഷ്ടമാണ്; അല്ലുവിന്റെ ഹൃദയം കവർന്ന നായിക ആരാണ്? മൂന്ന് സിനിമകളിലും ഇരുവരും അഭിനയിച്ചു
ടോളിവുഡിന്റെ ബണ്ണി എന്ന വിശേഷണം തന്നെയാണ് മറ്റു നടൻമാരിൽ നിന്ന് അല്ലു അർജുനെ വ്യത്യസ്തനാക്കുന്നത്. ഇന്ന് ഇന്ത്യൻ സിനിമയിലെ പ്രമുഖ അഭിനേതാക്കളുടെ ലിസ്റ്റിൽ അല്ലുവിന്റെ പേരുമുണ്ട്. വർഷങ്ങളുടെ അനുഭവങ്ങളിലൂടെ സിനിമയെ വേറിട്ട രീതിയിൽ സമീപിക്കാൻ അല്ലുവിന് സാധിക്കാറുണ്ട്. അത്തരത്തിലാണ് പുഷ്പയിലെ അഭിനയത്തിലൂടെ നാഷണൽ അവാർഡ് നേടിയത്. ടോളിവുഡിന്റെ ആദ്യത്തെ നാഷണൽ അവാർഡായിരുന്നു പുഷ്പയിലൂടെ നേടിയത്. സ്റ്റൈലിഷ് ഐക്കൺ അല്ലുവിന് ടോളിവുഡിൽ മാത്രമല്ല, മോളിവുഡിലും വലിയ ഫേൻ ബേസുണ്ട്.
സിനിമയിൽ വന്ന കാലം മുതൽക്കേ പ്രേക്ഷകർക്കിടയിൽ നിൽക്കുന്ന താരമാണ് അല്ലു. മലയാളത്തിനോടും മലയാളികളോടും തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്നും അല്ലു പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമകളിലൂടെ തന്റേതായൊരു ഇടം ഉണ്ടാക്കിയെടുക്കാൻ അല്ലുവിന് വളരെ പെട്ടെന്ന് തന്നെ സാധിച്ചു. മറ്റു നടൻമാരിൽ നിന്നും വ്യത്യസ്തമായ സ്റ്റൈലും സ്വാഗും അല്ലുവിനെ വ്യത്യസ്തനാക്കുന്നു. സാധാരണക്കാർ മാത്രമല്ല പല സെലിബ്രിറ്റീസും അല്ലുവിന്റെ ഫാൻസാണ്. അത്രക്കും സ്വീകാര്യത ചുരുങ്ങിയ കാലത്തിനുള്ളിൽ അല്ലു അർജുന് ലഭിച്ചു.

മറ്റുള്ളവർക്ക് അല്ലുവിനെ ഇഷ്ടമാണെങ്കിൽ അല്ലുവിന് ഒരു നടിയെ വളരെ ഇഷ്ടമാണ്. ആ നടിയാണ് അല്ലുവിന്റെ മനസിൽ എപ്പോഴും. ആ നടി ആരാണെന്ന് പലരും അന്വേഷിക്കുന്നുണ്ട്. അല്ലു അർജുൻ സിനിമകളിൽ ചില നായികമാർ മാത്രമാണ് വീണ്ടും അഭിനയിച്ചിട്ടുള്ളത്. കാജൽ അഗർവാൾ ആര്യ2 ലും ഭയ്യാ എന്ന് മലയാളത്തിൽ ടൈറ്റിൽ കൊടുത്ത യെവഡു എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതു പോലെ മൂന്ന് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചത് 'കാത്തറിൻ ട്രീസ'ക്കൊപ്പമാണ്.
കാത്തറിൻ കന്നട ചിത്രമായ ശങ്കർ ഐ.പി.എസ് ലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് രണ്ട് മലയാള ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് ടോളിവുഡിലേക്ക് അരങ്ങേറുന്നത്. വരുൺ സന്ദേശിനൊപ്പം ചമ്മക്ക് ചലോ എന്ന ചിത്രമാണ് ആദ്യ തെലുഗു ചിത്രം. രണ്ടാമതായി ചെയ്തത് അല്ലു അർജുനും അമല പോളും പ്രധാന വേഷത്തിലെത്തിയ 'റോമിയോ ആന്റ് ജൂലിയറ്റ്' എന്ന ചിത്രമായിരുന്നു. അതിനു ശേഷം രുദ്രമാദേവിയിലെ അന്നംബികയും യോദ്ധാവ് സിനിമയിലെ എം.എൽ.എ ഹൻഷിദ റെഡ്ഡിയും അല്ലുവിനൊപ്പം അഭിനയിച്ച മികച്ച വേഷങ്ങളായിരുന്നു.
കാത്തറിൻ പൊതുവേ രണ്ട് നായികമാരിൽ ഒരാളായിട്ടാണ് പലപ്പോഴും എത്താറുള്ളത്. അല്ലു അർജുൻ പറഞ്ഞത് കാത്തറിൻ ട്രീസക്ക് തന്റെ ഹൃദയത്തിൽ ഇപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. അതിനാലാണ് മൂന്ന് തവണ അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിക്കാൻ അവസരം നൽകിയത്. ഇത് ടോളിവുഡിൽ ഏറെ ചർച്ചാവിഷയമായിരുന്നു. പൊതുവേ അല്ലു അർജുൻ വിവാദങ്ങളിൽ അകപ്പെടാറില്ല.

അല്ലു ഇപ്പോൾ തന്റെ സ്വപ്ന പ്രൊജക്ടായ പുഷ്പ 2 ന്റെ തിരക്കിലാണ്. ചിത്രം ഇതുവരെയും ഷൂട്ട് തീർത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ ആഗസ്റ്റിൽ റിലീസ് ഉണ്ടാവുമെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ ഇപ്പോൾ ഡിസംബറിലാവും ചിത്രം റിലീസ് ചെയ്യുന്നതെന്ന്. അതിനിടയിൽ അല്ലുവും സംവിധായകൻ സുകുമാറും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായെന്നും അതുകൊണ്ടാണ് അല്ലു ലണ്ടനിലേക്ക് പോയതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
2021ലായിരുന്നു പുഷ്പ 1 റിലീസ് ചെയ്തത്. ഇപ്പോൾ 3 വർഷം കഴിഞ്ഞിട്ടും രണ്ടാം ഭാഗം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ചിത്രത്തിൽ ഫഹദ് ഫാസിൽ, രാഷ്മിക മന്ദാന, ജഗപതി ബാബു, പ്രകാശ് രാജ് എന്നീ താരങ്ങൾ രണ്ടാം ഭാഗത്തിൽ എത്തുന്നു. ചിത്രം ഒരു വലിയ ക്യാൻവാസിൽ എടുക്കുന്ന സിനിമയാണ്.


Click it and Unblock the Notifications