അല്ലു അർജുനും സുകുമാറും തമ്മിൽ വഴക്ക്; ഷൂട്ടിം​ഗ് നിർത്തി വെച്ചു: പുഷ്പ 2 ന്റെ റിലീസ് വൈകുന്നതിനു കാരണം

അല്ലു അർജുൻ ഇന്ത്യയിലെ മികച്ച അഭിനേതാവാണ്. പുഷ്പ 2 ന്റെ റിലീസുമായി ബന്ധപ്പെട്ട് കുറേ ദിവസങ്ങളായി അല്ലു വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഒപ്പം ആസിഫ് അലി- രമേഷ് നാരായൺ വിവാദത്തിനു സമാനമായ അല്ലു അർജുൻ നയൻതാര വിഷയവും സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നു. ഇതിനിടെയാണ് അല്ലുവിനെതിരെ നെ​ഗറ്റീവ് ക്യാമ്പയിൻ നടക്കുന്നെന്ന വിവരം പുറത്തു വന്നത്. അത് പുഷ്പ 2ക്ക് എതിരായിട്ട് ബാധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

പുഷ്പ 2 ആ​ഗസ്റ്റ് 15 നായിരുന്നു ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. പക്ഷേ ഇപ്പോൾ ഡിസംബർ 24 ലേക്ക് മാറ്റി. ഏകദേശം രണ്ടര വർഷത്തോളമായി സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ട്. ഇതുവരെ ആയിട്ടും ഷൂട്ടിം​ഗ് പൂർത്തിയായിട്ടില്ല. പല തരം കാരണങ്ങളാൽ ഷൂട്ടിം​ഗ് നീണ്ടു പോവുകയാണ്. ഇതിനു കാരണം അല്ലു അർജുനെതിരെ നടക്കുന്ന ഹെയ്റ്റ് കാമ്പയിൻ ആണെന്നും ചിലർ പറയുന്നു.

Allu Arjun

കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ അല്ലു അർജുന്റെ ​ഗ്രാഫ് കുത്തനെയാണ് ഉയർന്നത്. 2020 ൽ റിലീസ് ചെയ്ത അല്ല വൈകുണ്ഢപുരമുലു എന്ന ചിത്രം അല്ലുവിന്റെ കരിയറിൽ വലിയ വിജയം സമ്മാനിച്ചു. അതിനു മുന്നേ റിലീസ് ചെയ്ത ഡി.ജെ, നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ എന്നീ ചിത്രങ്ങൾ പരാജയങ്ങളായിരുന്നു. എന്നാൽ ത്രിവിക്രം ശ്രീനിവാസ് അല്ല വൈകുണ്ഢപുരമുലു എന്ന ഒറ്റ ചിത്രത്തിലൂടെ വീണ്ടും അല്ലുവിനെ പഴയ ​ഗ്രാഫിലേക്ക് ഉയർത്തി.

അതിനു പിന്നാലെയാണ് സുകുമാർ സംവിധാനം ചെയ്ത പുഷ്പ വരുന്നത്. നാഷണൽ അവാർഡ് വരെ നേടിക്കൊടുക്കാൻ ആ ചിത്രത്തിന് സാധിച്ചു എന്നതാണ്. മാത്രമല്ല ചരിത്രത്തിൽ ആദ്യമായി ഒരു ടോളിവുഡ് നടന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്നതും അല്ലു തന്നെ. സ്വാഭാവികമായും അല്ലുവിന്റെ ഈ വളർച്ചയിൽ പലർക്കും ആസൂയ ഉണ്ടാവും.

പുഷ്പ ഒരു പാൻ ഇന്ത്യൻ ചിത്രമാക്കി എടുക്കാനോ, രണ്ട് ഭാ​ഗമാക്കി ഇറക്കാനോ സംവിധായകൻ സുകുമാറിന് ഐഡിയ ഇല്ലായിരുന്നു. എന്നാൽ രാജമൗലിയുടെ ബുദ്ധിയാണ് രണ്ട് ഭാ​ഗങ്ങളാക്കി എടുക്കുക എന്നത്. അതിനിടെ പുഷ്പ 2 നെ കുറിച്ച് നിരവധി മോശം വാർത്തകൾ പ്രചരിക്കുന്നുണ്ട്. അല്ലു അർജുനും സുകുമാറും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു എന്നും പുഷ്പ 2ൻ്റെ ഷൂട്ടിംഗ് നിർത്തിവച്ചു എന്നും. അതുകൊണ്ടാണ് അല്ലു അർജുൻ താടി വെട്ടിയതെന്നാണ് പറയുന്നത്.

Allu Arjun

പുഷ്പ 2 ന്റെ വിതരണക്കാരും, ഒടിടി റൈറ്റ്സ് വാങ്ങുന്നവരും ആശങ്കയിലാണ്. പുഷ്പ 2 സിനിമയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ആർക്കും അറിയില്ല. അത്തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. അല്ലു അർജുൻ ഇപ്പോൾ യൂറോപ്പിലാണ്. സുകുമാർ യുഎസിലേക്ക് പോയതായാണ് വിവരം. പല കാരണങ്ങളാൽ സുകുമാർ ഷൂട്ടിംഗ് വൈകിപ്പിക്കുകയാണ് എന്നാണ് പറയുന്നത്. റിലീസ് വൈകുന്നതിലെ അഭിപ്രായ വ്യത്യാസം കാരണം അല്ലു അർജുൻ രോഷാകുലനായി എന്നൊക്കെയാണ് പറയുന്നത്.

എന്നാൽ പുഷ്പ ടീം ഈ വാർത്തകളെല്ലാം നിഷേധിച്ചു. സുകുമാറും അല്ലു അർജുനും വ്യക്തിപരമായ കാരണങ്ങളാൽ വിദേശത്തേക്ക് പോയി. ഇവർ തമ്മിൽ തർക്കമുണ്ടായെന്ന വാർത്തകളിൽ കഴമ്പില്ല. തിരിച്ചെത്തിയ ശേഷം പതിവുപോലെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. ഇതെല്ലാം പുഷ്പ 2 നെക്കുറിച്ചുള്ള തെറ്റായ പ്രചാരണമാണെന്നാണ് പറയുന്നത്

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X