twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനി സിനിമ നടന്നിരുന്നുവെങ്കില്‍ 1000 കോടി നേടിയേനെ; വ്യാജ വാര്‍ത്തയുടെ പിന്നിലുള്ളയാള്‍ മുന്നില്‍ വരും!

    |

    നേരം എന്ന സിനിമയിലൂടെ വരവറിയിച്ച്, പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭൂമിശാസ്ത്രം തന്നെ മാറ്റി മറിച്ച സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. നിവിന്‍ പോളി എന്ന താരത്തെ സൂപ്പര്‍ താരമാക്കി മാറ്റിയ പ്രേമം കേരളത്തിന് പുറത്തും വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തിന് തെലുങ്കിലും റീമേക്ക് ഒരുങ്ങിയിരുന്നു. പ്രേമത്തിന് ശേഷമുള്ള അല്‍ഫോണ്‍സിന്റെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും. പൃഥ്വിരാജിനേയും നയന്‍താരയേയും പ്രധാന താരങ്ങളാക്കി ഒരുക്കുന്ന ഗോള്‍ഡ് ആണ് അല്‍ഫോണ്‍സിന്‍്‌റെ പുതിയ സിനിമ.

    ഇതിനിടെ ഇപ്പോഴിതാ അല്‍ഫോണ്‍ പുത്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 2015 ല്‍ പ്രേമത്തിന്റെ റിലീസിന് പിന്നാലെ താന്‍ രജനീകാന്തുമൊത്തുള്ള സിനിമ ഒരുക്കാന്‍ ഒരുങ്ങിയിരുന്നുവെന്നും എന്നാല്‍ ചില വ്യാജവാര്‍ത്തകള്‍ മൂലം രജനീകാന്താന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് തന്നെ തെറ്റിദ്ധരിക്ക്ുകയും വിളിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നുവെന്നാണ് അല്‍ഫോണ്‍സിന്റെ വെളിപ്പെടുത്തല്‍.

    രജനികാന്തിനൊപ്പം സിനിമ

    2015 ല്‍ പ്രേമത്തിന്റെ റിലീസിന് ശേഷം താന്‍ രജനികാന്തിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തനിക്ക് രജനീകാന്തിനൊപ്പം സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞുവെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നുവെന്നും ഇതോടെയാണ് സത്യാവസ്ഥ അറിയാനായി സൗന്ദര്യ തന്നെ വിളിക്കുന്നത്. ഒരു ഓണ്‍ലൈനില്‍ വന്ന വ്യാജ വാര്‍ത്ത വാര്‍ത്ത പരക്കുകയായിരുന്്‌നു സത്യത്തില്‍. എന്നാല്‍ താന്‍ പ്രേമത്തിന് ശേഷം ആര്‍ക്കും അഭിമുഖം നല്‍കിയിരുന്നില്ലെന്ന് സൗന്ദര്യയെ അറിയിച്ചുവെന്നും അല്‍ഫോണ്‍സ് പറയുന്നു. എന്നാല്‍ ആ കഥകള്‍ അവിടം കൊണ്ട് കെട്ടടങ്ങിയില്ലെന്നാണ് അല്‍ഫോണ്‍സിന്റെ തുടര്‍ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.

    1000 കോടി നേടുമായിരുന്നു

    പിന്നീട് താന്‍ പുതിയ സിനിമയായ ഗോള്‍ഡിന്റെ കഥ മറ്റൊരു താരത്തോട് പറയുമ്പോള്‍ അദ്ദേഹവും ഇതേ കാര്യം പറഞ്ഞുവെന്നും അല്‍ഫോണ്‍ പറയുന്നു. അതേസമയം താന്‍ രജനീകാന്തിനെ നായകനാക്കി സിനിമ ചെയ്യുമായിരുന്നുവെങ്കില്‍ ആ സിനിമ 1000 കോടി നേടുമായിരുന്നുവെന്നും അത് നടക്കാതെ പോയതിന്റെ നഷ്ടം തനിക്കും സൂപ്പര്‍ സ്റ്റാറിനും പ്രേക്ഷകര്‍ക്കും സര്‍ക്കാരിനും ആണെന്നും അല്‍ഫോണ്‍സ് പറയുന്നു. ആ വ്യാജ വാര്‍ത്തയ്ക്ക് പിന്നിലെ ആള്‍ ഒരിക്കല്‍ തന്റെ മുന്നില്‍ വരുമെന്നും ആ ദിവസത്തിനായി കാത്തിരിക്കുവെന്ന് പറഞ്ഞുമാണ് അല്‍ഫോണ്‍സ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

    വൈറലായി മാറി

    അല്‍ഫോണ്‍സിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് സംവിധായകന്് പിന്തുണയുമായി എത്തിയിരിക്കുന്നത്. നല്ല നേരം വരുമെന്നും എല്ലാം ശരിയാകുമെന്നും ആ സിനിമ സംഭവിക്കുമെന്നും ആരാധകര്‍ പറയുന്നു. അതേസമയം, ആദ്യം കമ്മിറ്റ് ചെയ്ത ഫിലിം തീര്‍ക്കു ബ്രോ എന്നിട്ട് അതിനെപ്പറ്റിയൊക്കെ ആലോചിക്കാം, പ്രേമത്തിന് ശേഷം നിങ്ങള്‍ ഈ പേജില്‍ തന്നെ എത്ര പ്രൊജക്റ്റ്സ് അനൗണ്‍സ് ചെയ്തു എന്ന് വല്ല ധാരണയുമുണ്ടോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായി അല്‍ഫോണ്‍സ് തന്നെയെത്തിയിട്ടുണ്ട്. ഗോള്‍ഡ് മാത്രമേ ഷൂട്ട് നടന്നിട്ടുള്ളൂ. അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് നടക്കുന്നു. ബാക്കിയൊന്നും നടന്നില്ല്. എന്റെ കയ്യില്‍ അല്ലല്ലോ ലോകത്തിന്റെ സ്റ്റിയറിംഗ് ഇരിക്കുന്നത്. അപ്പോള്‍ ചെലപ്പോള്‍ നമ്മള്‍ വിചാരിക്കുന്നത് എല്ലാം നടക്കൂല ബ്രോ എന്നായിരുന്നു ഇതിന് അല്‍ഫോണ്‍സ് നല്‍കിയ മറുപടി.

    Recommended Video

    Annaatthe box office collection Day 14: Rajinikanth film inches closer to Rs 250 crore
    ഗോള്‍ഡ്

    നേരത്തെ ഗോള്‍ഡിന് മുമ്പ് ഫഹദ് ഫാസിലിനേയും നയന്‍താരയേയും പ്രധാന വേഷത്തില്‍ അവതരിപ്പിക്കുന്ന പാട്ട് എന്ന സിനിമ അല്‍ഫോണ്‍സ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൗണും കൊറോണയുമെല്ലാം കാരണം ആ സിനിമ നീണ്ടു പോവുകയായിരുന്നു. പിന്നാലെയാണ് അല്‍ഫോണ്‍സ് ഗോള്‍ഡ് പ്രഖ്യാപിക്കുന്നത്. പൃഥ്വിരാജും നയന്‍താരയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ നിര്‍മ്മാണം പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ്. മല്ലിക സുകുമാരനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    Read more about: alphonse puthren
    English summary
    Alphonse Puthren Facebook Post About Missing Rajinikanth Movie Post Premam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X