ആ മഹാന്‍ പറഞ്ഞത് ഇത് മാത്രം; ആളെ വച്ച് കൂവിച്ച മഹാനും കൂട്ടരും പെടും, ഞാന്‍ പെടുത്തും!

തന്റെ സിനിമയായ ഗോള്‍ഡിന്റെ പരാജയത്തെക്കുറിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ചിത്രം പരാജയപ്പെടാന്‍ കാരണം മോശം പബ്ലിസിറ്റിയാണെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്. പ്രേമത്തിന് ശേഷം നീണ്ടൊരു ഇടവേളയെടുത്ത അല്‍ഫോണ്‍സ് തിരികെ വന്ന സിനിമയാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയുമായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ബോക്‌സ് ഓഫീസില്‍ നേടാന്‍ സാധിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം അല്‍ഫോണ്‍സ് തന്റെ ആദ്യ സിനിമയായ നേരത്തില്‍ നിന്നുമുള്ളൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെ വന്നൊരു കമന്റിന് അല്‍ഫോണ്‍സ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു പടം പൊട്ടിയാല്‍ ഇത്രയും ഡിപ്രസ്ഡ് ആകുന്നത് എന്തിനാണ് ബ്രോ, അങ്ങനെ ആണെങ്കില്‍ ലാലേട്ടന്‍ ഒക്കെ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകുമോ ഒരു ഗോള്‍ഡ് പോയാല്‍ ഒമ്പത് പ്രേമം വരും. തിരിച്ചുവരിക എന്നായിരുന്നു കമന്റ്.

Alphonse Puthren

ഈ കമന്റിന് അല്‍ഫോണ്‍സ് നല്‍കിയ മറുപടിയാണ് വൈറലായി മാറുന്നത്. തന്റെ സിനിമ പരാജയപ്പെട്ടതല്ല പരാജയപ്പെടുത്തിയതാണെന്നാണ് അല്‍ഫോണ്‍സ്. ആരുടേയും പേരെടുത്ത് പറയാതെയാണ് അല്‍ഫോണ്‍സിന്റെ പ്രതികരണം. അല്‍ഫോണ്‍സിന്റെ കമന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

''ഒരു പടം പൊട്ടിച്ചതിലാണ് പ്രശ്‌നം. പൊട്ടിയതിലല്ല. റിലീസിന് മുമ്പ് 40 കോടി കളക്ട് ചെയ്ത ഒരേയെരു പൃഥ്വിരാജ് സിനിമയാണ് ഗോള്‍ഡ്. അതിനാല്‍ പടം ഫ്‌ളോപ്പല്ല. തീയേറ്ററില്‍ ഫ്‌ളോപ്പാണ്. അതിന് കാറണം മോശം പബ്ലിസിറ്റിയും എന്നോട് ഒരുപാട് നുണകള്‍ പറഞ്ഞതും തുക എന്നോട് മറച്ചുവെച്ചതും എന്നെ സഹായിക്കാതിരുന്നതുമാണ്.

ഒരു വാക്ക് മാത്രം, പുട്ടിന് പീര ഇടുന്ന പോലെ ഇതൊരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണ്. ഇതാണ് ആ മഹാന്‍ ആകെ മൊഴിഞ്ഞിരിക്കുന്ന വാക്ക്. ഞാന്‍ ഏഴ് വര്‍ക്ക് ചെയ്തിട്ടുണ്ട് ഈ സിനിമയില്‍. പ്രൊമോഷന്‍ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്ന് വിചാരിച്ചു.

സോ ഗോള്‍ഡ് പരാജയം ആയത് തീയേറ്ററില്‍ മാത്രം. തീയേറ്ററില്‍ നിന്ന് പ്രേമത്തിന്റെ കാശ് പോലും കിട്ടാനുണ്ട് എന്നാണ് അന്‍വര്‍ ഇക്ക പറഞ്ഞത്. പിന്നെ തീയേറ്റര്‍ ഓപ്പണ്‍ ചെയ്ത് ആള്‍ക്കാരെ കൂവിച്ച മഹാനും മഹാന്റെ കൂട്ടരും ഒക്കെ പെടും. ഞാന്‍ പെടുത്തും എന്നു പറഞ്ഞാണ് അല്‍ഫോണ്‍സ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Alphonse Puthren

നേരത്തേയും ഗോള്‍ഡിന്റെ പരാജയത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ സംസാരിച്ചിരുന്നു. സിനിമാ നിരൂപകര്‍ക്കെതിരേയും തീയേറ്ററുടമകള്‍ക്കെതിരേയും അല്‍ഫോണ്‍സ് രംഗത്തെത്തിയിരുന്നു. ഇതിനിടെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് താന്‍ ഫീച്ചര്‍ സിനിമയില്‍ നിന്നും പിന്മാറുകയാണെന്നും പുത്രന്‍ പറഞ്ഞിരുന്നു. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന അവസ്ഥയാണെന്നും അല്‍ഫോണ്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ പോസ്റ്റ് ചര്‍ച്ചയായതോടെ പിന്‍വലിക്കുകയായിരുന്നു ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അല്‍ഫോണ്‍സ് പുത്രന്‍. തന്റെ സിനിമകളെക്കുറിച്ചും നിരന്തരം അല്‍ഫോണ്‍സ് പുത്രന്‍ സംസാരിക്കാറുണ്ട്. അതേസമയം ഗോള്‍ഡിന്റെ പരാജയത്തില്‍ നിന്നും അല്‍ഫോണ്‍സ് പുത്രന് ശക്തമായി തിരികെ വരാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

More from Filmibeat

Read more about: alphonse puthren
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X