എന്റെ ആരോഗ്യം നശിച്ചതിന് കാരണം ആ വിഡ്ഢികള്‍! ഓട്ടിസം പെട്ടിക്കടയില്‍ നിന്നും കിട്ടിയതല്ല!
മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റി മറിച്ച സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. എന്നാല്‍ ഈയ്യടുത്ത് താന്‍ തീയേറ്ററില്‍ റിലീസ് ചെയ്യുന്ന തരത്തില്‍ സിനിമ ചെയ്യുന്നത് നിര്‍ത്തുകയാണെന്ന് അല്‍ഫോണ്‍സ് പറഞ്ഞിരുന്നു. പിന്നാലെ അല്‍ഫോണ്‍സിനോട് തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് മുന്‍നിര താരങ്ങളും സംവിധായകരുമെല്ലാം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിലുള്ള അല്‍ഫോണ്‍സിന്റെ പ്രതികരണം വൈറലാവുകയാണ്. കഴിഞ്ഞ ദിവസം തന്റെ സുഹൃത്തുക്കളായ കാര്‍ത്തിക് സുബ്ബരാജ്, ബോബി സിന്‍ഹ തുടങ്ങിയവര്‍ക്കൊപ്പമുള്ള പഴയൊരു ചിത്രം അല്‍ഫോണ്‍സ് പങ്കുവച്ചിരുന്നു. ഇതിന് താഴെ താരത്തോട് ആരോഗ്യാവസ്ഥയെക്കുറിച്ചും സിനിമ ചെയ്യുന്നതിനെക്കുറിച്ചും ചോദിച്ച് നിരവധി പേര്‍ എത്തി.

തുടര്‍ന്നാണ് ഒരു കമന്റിന് മറുപടിയായി അല്‍ഫോണ്‍സ് തന്റെ തീരുമാനത്തെക്കുറിച്ച് മനസ് തുറന്നത്. തന്റെ ആരോഗ്യം തകര്‍ത്തത് തീയേറ്റര്‍ ഉടമകളാണെന്നാണ് അല്‍ഫോണ്‍സ് പറയുന്നത്. ആ വാക്കുകള്‍ വായിക്കാം.
''തീയേറ്ററില്‍ വേണോ വേണ്ടേ എന്ന് മാത്രം ഞാന്‍ തീരുമാനിച്ചിട്ടില്ല. തീയേറ്റര്‍ തുറന്നു കൊടുത്ത് റിവ്യു ചെയ്യാന്‍ സഹായം ചെയ്തു കൊടുത്ത തീയേറ്റര്‍ ഉടമകള്‍ തന്നെയല്ലേ? ഏതെങ്കിലും ഒരു തീയേറ്ററുകാരന്‍ എന്റെ പ്രൊമോട്ട് ചെയ്‌തോ? അവര്‍ പറയുന്ന ഡേറ്റ് ആയിരുന്നു ഓണം. അവര്‍ പറയുന്ന ഡേറ്റില്‍ പടം റിലീസ് ചെയ്യാന്‍. ഒരു എഴുത്തുകാരന്‍ ആയിരം മടങ്ങ് വലുതാണ്. നിങ്ങള്‍ എന്നെ സംവിധായകനായിട്ടാണ് കാണുന്നതെങ്കിലും''.
''ടെക്‌നീഷ്യന്മാര്‍ക്ക് പണിയെടുക്കാനും സിനിമയുണ്ടാക്കാനും വേണ്ടി മുറിയിലിരുന്ന് എഴുതുന്ന ചെറിയൊരു എഴുത്തുകാരനുണ്ട്. അപ്പോള്‍ മാത്രമാണ് സിനിമ സാധ്യമാകൂ. എന്റെ കണ്ണീരിന് എനിക്ക് നഷ്ടപരിഹാരം കിട്ടണം. തീയേറ്റര്‍ ഉടമകള്‍ തകരാന്‍ അനുവദിച്ച എല്ലാ എഴുത്തുകാര്‍ക്കും കൂടി വേണ്ടിയാണത്. എന്റെ കണ്ണീര് പതിയെ പോകും, എല്ലാ എഴുത്തുകാരുടേയും. അതിന് ശേഷം അല്‍ഫോണ്‍ പുത്രന്‍ ചിന്തിക്കും. ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍ മാനല്ല. ഈ വിഡ്ഢികള്‍ നശിപ്പിച്ച എന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട് എനിക്ക്.''

നിങ്ങള്‍ക്ക് എന്തോ ഓട്ടിസം പോലെ വന്നു എന്ന് കേട്ടു. എല്ലാം നിര്‍ത്തുന്നു എന്നൊക്കെ പറഞ്ഞു. ഇപ്പോ എങ്ങനെയാണ് ആരോഗ്യം? എന്ന ചോദ്യത്തിനും അല്‍ഫോണ്‍സ് മറുപടി നല്‍കുന്നുണ്ട്. ഞാന്‍ പെട്ടിക്കടയില്‍ നിന്നും കഴിഞ്ഞ മാസം വാങ്ങിച്ചപ്പോ കിട്ടിയതല്ല. അതു കണ്ടുപിടിച്ചത് ഇപ്പോഴാണ്. കൂടവെ പുറന്തത്, പടയപ്പ സ്റ്റൈല്‍ മാതിരി എന്നായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ മറുപടി.
പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ഗോള്‍ഡ് ആണ് അല്‍ഫോണ്‍സിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം തീയേറ്ററില്‍ കനത്ത പരാജയമാണ് ഏറ്റെടുത്തത്. പിന്നാലെ ട്രോളുകള്‍ക്കെതിരെ വികാരഭരിതനായി പ്രതികരിക്കുന്ന പുത്രനെ കണ്ടിരുന്നു. ഈയ്യടുത്താണ് അല്‍ഫോണ്‍സ് തനിക്ക് ഓട്ടിസ്റ്റിക് പ്രശ്നമുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞതായി തുറന്ന് പറയുന്നത്. പിന്നാലെ താന്‍ ഫീച്ചർ സിനിമയെടുക്കുന്നത് നിർത്തുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും പുത്രന്‍ മാറി ചിന്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍


Click it and Unblock the Notifications











