അമല പോള്‍ അമ്മയായി! കുഞ്ഞ് ജനിച്ചിട്ട് ഒരാഴ്ച; എല്ലാം 'സര്‍പ്രൈസ്' ആക്കി വച്ചു; കുഞ്ഞിന് പേരുമിട്ടു!

ആരാധകര്‍ക്ക് സര്‍പ്രൈസ് ന്യൂസുമായി അമല പോളും ഭര്‍ത്താവ് ജഗത് ദേശായിയും. അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഈ വാര്‍ത്ത പങ്കുവച്ചത്. താരത്തിന്റെ ആദ്യത്തെ കണ്‍മണിയെ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതേസമയം പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ വസ്തുത. എന്നാല്‍ സന്തോഷ വാര്‍ത്ത സര്‍പ്രൈസാക്കി വച്ചിരിക്കുകയായിരുന്നു.

അമ്മയും കുഞ്ഞും വീട്ടിലേക്ക് വരുന്നതിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന് പേരിടുകയും ചെയ്തിട്ടുണ്ട്. ഇളയ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജൂണ്‍ 11 നായിരുന്നു കുഞ്ഞ് ജനിച്ചത്. അമലയേയും കുഞ്ഞിനേയും സ്വീകരിക്കാനായി വീട്ടില്‍ രസകരമായ സര്‍പ്രൈസുകളും ഒരുക്കി വച്ചിരുന്നു. മനോഹരമായ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

Amala Paul

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമല പോളും ജഗത്തും വിവാഹിതരാകുന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ ക്ഷണിക്കപ്പെട്ടിരുന്നത്. പ്രണയവിവാഹമാണ്. ജനുവരിയിലാണ് താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത അമല പോള്‍ പങ്കുവെക്കുന്നത്. അന്നു മുതല്‍ തന്റെ യാത്രയെക്കുറിച്ച് അമല പോള്‍ ആരാധകരുമായി സംസാരിക്കുന്നുണ്ടായിരുന്നു.

അമലയുടെ വിവാഹവും ഗര്‍ഭ വാര്‍ത്തയുമൊക്കെ വലിയ ചര്‍ച്ചയായിരുന്നു. താരം വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായിരുന്നു. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണവും അമലയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

മലയാളത്തിലൂടെയാണ് അമല പോല്‍ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ നായികയായി കയ്യടി നേടുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും തമിഴിലും തെലുങ്കിലുമാണ്. പിന്നീടാണ് താരം മലയാളത്തിലേക്ക് നായികയായി തിരികെ വരുന്നത്. തിരിച്ചുവരവില്‍ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അമല പോളിന് സാധിച്ചു. 2009 ല്‍ പുറത്തിറങ്ങിയ നീലത്താമരയിലെ ചെറിയ വേഷത്തിലൂടെ കരിയര്‍ ആരംഭിച്ച അമല ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ വലിയ താരമാണ്.

Amala Paul

2010 ല്‍ മൈന എന്ന ചിത്രത്തിലൂടെയാണ് അമല താരമാകുന്നത്. ചിത്രത്തിലെ പ്രകടനത്തിന് അമലയെ തേടി തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടക്കുള്ള പുരസ്‌കാരവുമെത്തി. പിന്നീട് അമലയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള അമല ഒടിടി ലോകത്തും തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ആടുജീവിതം ആണ് അമലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ അമലയുടെ നായിക വേഷം കയ്യടി നേടുകയും ചെയ്തിരുന്നു.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X