ജീവിതത്തിലെ ഏറ്റവും മനോഹരമായ സൂര്യാസ്ഥമയം ഞാനിന്ന് കണ്ടു; അമല പോള്‍

ജീവിതത്തിലെ ഏറ്റവും മനോഹരമായ സൂര്യാസ്ഥമയം കണ്ട സന്തോഷം പങ്കുവച്ച് അമല പോള്‍. എന്റെ 27 ആം വയസ്സിന്റെ അവസാനത്തെ സായംസന്ധ്യയില്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ സൂര്യാസ്ഥമയം കണ്ടു എന്നാണ് അമല തന്റെ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്. അതോടൊപ്പം ഫോട്ടോയും ഉണ്ട്.

ഇന്ന്, ഒക്ടോബര്‍ 26 ന് അമല പോളിന്റെ 28 ആം പിറന്നാളാണ്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഇന്‍ഡോനേഷ്യയിലാണ് നടി ഇപ്പോഴുള്ളത്. ഈ വാരം പിറന്നാള്‍ ആഘോഷത്തിന് വേണ്ടിയാണെന്ന് നേരത്തെ ഒരു പോസ്റ്റിലൂടെ അമല അറിയിച്ചിരുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണത്രെ അമല വീണ്ടുമൊരു യാത്ര ആരംഭിച്ചത്.

amalapaul

ബൃന്ദ മാസ്റ്റര്‍ സംവിധായികയാവുന്നു! തമിഴിലൊരുക്കുന്ന ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍!

ആടൈ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു ഇതുവരെ അമല. ചിത്രത്തിന്റെ പ്രമോഷനുകളിലും മറ്റുമെല്ലാം അമല സജീവമായി തന്നെ പങ്കെടുത്തു. സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും അമലയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നിരുന്നാലും മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.

അതോ അന്ത പറവൈ പോല്‍ എന്ന ചിത്രമാണ് അടുത്തതായി അമലയുടെ റിലീസ്. ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. കാണ്ഡവര്‍ ആണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്ന മറ്റൊരു തമിഴ് ചിത്രം. ആടുജീവിതം എന്ന മലയാള ചിത്രത്തിലും നായികയാവുന്നത് അമല പോളാണ്. ലാസ്റ്റ് സ്‌റ്റോറീസ് എന്ന റീമേക്ക് ചിത്രമാണ് തെലുങ്കില്‍ ചെയ്യാനുള്ളത്.


More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X