For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് മാപ്പ് തരണം, നിങ്ങളെക്കുറിച്ചൊരു റൂമര്‍ ഞാന്‍ പറഞ്ഞു പരത്തി! ആ ആരാധകനെ മറക്കില്ലെന്ന് അമല

  |

  താരങ്ങളെ സംബന്ധിച്ച് ആരാധകരുമായുള്ള കൂടിക്കാഴ്ചകള്‍ പതിവാണ്. എവിടെ പോയാലും അറിയുന്നവര്‍ ചുറ്റിനും കൂടുകയും സെല്‍ഫിയെടുക്കുകയും ഓട്ടോഗ്രാഫ് വാങ്ങുകയുമൊക്കെ ചെയ്യും. തങ്ങള്‍ ചെയ്ത കഥാപാത്രങ്ങളെ നെഞ്ചിലേറ്റിയവരുടെ സ്‌നേഹവും ആരാധനയുമൊക്കെ അനുഭവിച്ച് അറിയാന്‍ സാധിക്കുക എന്നത് ഏതൊരു താരത്തിനും സന്തോഷം നല്‍കുന്ന കാര്യമായിരിക്കും.

  Also Read: 570 കോടി ആസ്തി, 200 കോടിയുടെ ഫ്‌ളാറ്റ്; പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്കും സ്വന്തമാക്കിയ ആഡംബരങ്ങളിങ്ങനെ

  അതേസമയം ചിലപ്പോഴൊക്കെ ആരാധകരുമായുള്ള കൂടിക്കാഴ്ചകള്‍ താരങ്ങള്‍ക്കും ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചെന്ന് വരാം. ഇപ്പോഴിതാ അത്തരത്തില്‍ തനിക്കുണ്ടായൊരു അനുഭവം പങ്കുവെക്കുകയാണ് നടി അമല പോള്‍. കഴിഞ്ഞ ദിവസം കേരളത്തിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ വച്ചുണ്ടായ അനുഭവമാണ് അമല പോള്‍ പങ്കുവച്ചിരിക്കുന്നത്.

  തന്റെ പുതിയ സിനിമയായ ടീച്ചറിന്റെ പ്രൊമോഷന്‍ തിരക്കിലാണ് അമല പോള്‍ ഇപ്പോള്‍. ഇങ്ങനെ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമല പോള്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: സാബു ക്വട്ടേഷന്‍ ആണെന്ന് ചിലര്‍ പറഞ്ഞു; രണ്ടെണ്ണം അടിച്ചാല്‍ വിശപ്പാണ്, രാത്രി റൂമില്‍ വന്ന് തട്ടും!

  മിനഞ്ഞാന്ന് ഇങ്ങോട്ട് ഫ്‌ളൈറ്റില്‍ വരുമ്പോള്‍ പിന്നിലെ സീറ്റില്‍ നിന്നും ഒരാള്‍ പെട്ടെന്ന് എന്റെ മുന്നില്‍ വന്ന് അമല പോള്‍ അല്ലേന്ന് ചോദിച്ചു. ഞാന്‍ ഒന്ന് ഞെട്ടി. മുപ്പതിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന പ്രായക്കാരനായിരുന്നു. അയാളൊരു പേപ്പര്‍ നല്‍കി. അതിലെഴുതിയിരുന്നു ആര്‍ യു അമല പോള്‍ എന്ന്. അതേന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഇത് വായിക്കണം. പേഴ്‌സണല്‍ ആണെന്ന് പറഞ്ഞ് ആ കത്ത് തന്നു. അങ്ങനൊരു അനുഭവം എനിക്കുണ്ടായിട്ടില്ല. ഞാനത് വായിച്ചുവെന്നാണ് അമല പോള്‍ പറയുന്നത്.

  അതില്‍ എഴുതിയിരുന്നത്, പുള്ളിക്കാരന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് എന്നെക്കുറിച്ചൊരു റൂമര്‍ വന്നിരുന്നു. അത് പുള്ളി പ്രചരിപ്പിച്ചുവെന്നും അതില്‍ വലിയ വിഷമുണ്ടെന്നും അതിനാല്‍ ദയവ് ചെയ്ത് ക്ഷമിക്കണം എന്നുമായിരുന്നു. തന്റെ വിശ്വാസ പ്രകാരം മാപ്പ് കൊടുത്താല്‍ മാത്രമേ അയാള്‍ക്ക് മുക്തി ലഭിക്കുകയുള്ളൂവെന്നായിരുന്നു. എന്ന് നിങ്ങളുടെ സഹോദരന്‍ എന്നും ടീച്ചറിന് ആശംസകള്‍ എന്നും എഴുതിയിരുന്നു. അതും തന്ന് അയാള്‍ പോയി. പിന്നെ ആളെ കണ്ടില്ലെന്നും അമല പറയുന്നു.


  സംസാരിക്കണം എന്നുണ്ടായിരുന്നു. പക്ഷെ നടന്നില്ല. ഇതിപ്പോള്‍ ആരാണ് എന്താണെന്ന് എന്നറിയില്ല. ഇതില്‍ മാപ്പ് കൊടുക്കാനൊന്നുമില്ല. നമ്മള്‍ എല്ലാവരോടും മാപ്പ് ചോദിക്കണം എന്നില്ലല്ലോ. സോറി പറയുന്നതിലല്ല, അത് എത്രത്തോളം ഉള്‍ക്കൊള്ളുന്നുവെന്നാണ്. എനിക്കത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്. ഞാന്‍ ആലോചിച്ചു, ഇതുപോലെ എനിക്ക് വ്യക്തിപരമായി മാപ്പ് ചോദിക്കേണ്ട ആരെങ്കിലുമൊക്കെ ഉണ്ടോ എന്ന്. സംഭവിക്കുന്നതിനെല്ലാം ഒരു അര്‍ത്ഥമുണ്ടായിരിക്കാമെന്നും അമല അഭിപ്രായപ്പെടുന്നുണ്ട്.

  അതേസമയം ടീച്ചര്‍ ആണ് അമല പോളിന്റെ പുതിയ സിനിമ. ഒരിടവേളയ്ക്ക് ശേഷം അമല പോള്‍ മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണിത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമല പോള്‍ മലയാളത്തില്‍ അഭിനയിക്കുന്നത്. തമിഴില്‍ ഇറങ്ങിയ കടാവര്‍ ആണ് ഒടുവില്‍ അമലയുടെ പുറത്തിറങ്ങിയ സിനിമ. ഇതിലൂടെ അമല നിര്‍മ്മാതാവുമായി മാറിയിരുന്നു. വിവേക് ആണ് ടീച്ചറിന്റെ സംവിധാനം. ചെമ്പന്‍ വിനോദ്, ഹക്കീം ഷാ, മഞ്ജു പിള്ള എന്നിവരും ടീച്ചറില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  ടീച്ചറിന് പിന്നാലെ നിരവധി സിനിമകള്‍ അണിയറയിലുണ്ട്. ആടു ജീവിതം, ക്രിസ്റ്റഫര്‍ എന്നീ ബിഗ് ബജറ്റ് സിനിമകളാണ് മലയാളത്തില്‍ പുറത്തിറങ്ങാനുള്ളത്. മമ്മൂട്ടിയാണ് ക്രിസ്റ്റഫറിലെ നായകന്‍. ആരാധകര്‍ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടു ജീവിതം. അതോ അന്ത പറവൈ പോല്‍ ആണ് അമലയുടെ റിലീസ് കാത്തു നില്‍ക്കുന്ന തമിഴ് ചിത്രം. പിന്നാലെ ഭോല എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും എത്തുകയാണ് അമല പോള്‍. അജയ് ദേവ്ഗണ്‍, തബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കൈതിയുടെ റീമേക്കാണ്.

  Read more about: amala paul
  English summary
  Amala Paul Opens Up About An Unforgettable Experience With A Fan While Traveling
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X