For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊന്നിയിൻ സെൽവൻ നിരസിക്കേണ്ടി വന്നു, ബോളിവുഡ് അരങ്ങേറ്റം ഉടൻ; പ്രണയത്തെക്കുറിച്ചും മനസ് തുറന്ന് അമല പോൾ

  |

  മലയാളത്തിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങിയ അപൂർവ നടിമാരിൽ ഒരാളാണ് അമല പോൾ. മലയാളത്തിലേയും തമിഴിലേയും സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചുള്ള നടി കൂടിയാണ് അമല. 2009-ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത 'നീലത്താമര'യിലൂടെയായിരുന്നു അമലയുടെ സിനിമാ അരങ്ങേറ്റം.

  പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലൂടെയാണ് അമല തന്റെ കരിയർ ഗ്രാഫ് ഉയർത്തിയത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമൻ റോളുകളും ചെയ്ത് അമല പോള്‍ തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയ താരമാവുകയായിരുന്നു. കഡാവർ ആണ് അമലയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അമല തന്നെ നിർമ്മിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

  Also Read: കാല് പോയെന്ന് വിചാരിച്ചു, അത്ര വേദനയായിരുന്നു; ജീവിതത്തിലെ ട്രാജഡിയെക്കുറിച്ച് പാര്‍വതി

  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് അമല. മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ, ടീച്ചർ, പൃഥ്വിരാജ് - ബ്ലെസി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ആടുജീവിതം തുടങ്ങിയ ചിത്രങ്ങളാണ് അമലയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. അതിനിടെ ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അമല പോൾ.

  ബോളിവുഡിലെ ഒരു വലിയ നിർമ്മാണ കമ്പനിയുമായി ചേർന്ന് തന്റെ ആദ്യ ബോളിവുഡ് ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും ഉടൻ തന്നെ അതിന്റെ ഔദ്യോഗികപ്രഖ്യാപനം ഉണ്ടാകുമെന്നും അമല പോൾ പറയുന്നു. ബോളിവുഡിലെ സൂപ്പർ താരമാണ് ചിത്രത്തിൽ നായകൻകുന്നതെന്നും താൻ വളരെ സന്തോഷത്തിലാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും അമല പറഞ്ഞു.

  Also Read: ദുല്‍ഖറിന് ഇയാള്‍ വെല്ലുവിളിയാവുമോ? കിടിലനൊരു അംഗരക്ഷകനൊപ്പമുള്ള ദുല്‍ഖറിന്റെ വീഡിയോ കണ്ട് ആരാധകര്‍

  നടൻ ആരാണെന്ന് വ്യക്തമാക്കാൻ അമല തയ്യാറായില്ല, അതേസമയം ബോളിവുഡിൽ രൺവീർ സിംഗ്, ഷാരൂഖ് ഖാൻ, വിക്കി കൗശൽ, രൺബീർ കപൂർ എന്നിവർക്ക് ഒപ്പം അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്ന് താരം പറഞ്ഞു. 'രൺവീർ സിംഗ് ഒരു മികച്ച നടനാണ്, അദ്ദേഹത്തിന്റെ പ്രകടനം ആവേശം കൊള്ളിച്ചിട്ടുണ്ട്. ഞാൻ എപ്പോഴും ഷാരൂഖാന്റെ വലിയ ആരാധികയാണ്. കൂടാതെ, വിക്കി കൗശൽ, രൺബീർ കപൂർ, മനോജ് ബാജ്‌പേയ് സാർ എന്നിവർക്കൊപ്പവും പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.' അമല പോൾ പറഞ്ഞു.

  അതേസമയം, മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പൊന്നിയിൻ സെൽവനിലേക്ക് അദ്ദേഹം വിളിച്ചിട്ടും താൻ അത് നിഷേധിക്കുകയായിരുന്നു എന്ന് അമല പോൾ വെളിപ്പെടുത്തി. ആദ്യ ചിത്രത്തിനായി മണിരത്‌നം തന്നെ ഓഡിഷൻ ചെയ്തിരുന്നുവെന്നും എന്നാൽ അപ്പോൾ ചിത്രം നടക്കാതെ പോവുകയും, പിന്നീട് 2021 ൽ വീണ്ടും വിളിച്ചപ്പോൾ താൻ മോശം മാനസിക അവസ്ഥയിലായിരുന്നു അതുകൊണ്ട് വേണ്ടന്ന് വെക്കേണ്ടി വന്നു എന്നുമാണ് അമല പോൾ പറഞ്ഞത്. തനിക്ക് അതിൽ ഖേദമില്ലെന്നും നടി പറഞ്ഞു.

  Also Read: ആരോടും നോ പറയാൻ അറിയില്ല, ആരാധകർ ദൈവമാണെന്നാണ് അദ്ദേഹം പറയുക; വിജയ് സേതുപതിയെ കുറിച്ച് ഗായത്രി

  താൻ തന്നോടൊപ്പം ഏറ്റവും നല്ല സമയം ആസ്വദിക്കുകയാണ് എന്നാണ് അമല പറഞ്ഞത്. 'യാത്രയിൽ എവിടെയോ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു, ഒടുവിൽ, ഞാൻ . സ്വയം കണ്ടെത്തുകയാണ്, ഞാൻ എന്നെത്തന്നെ സ്നേഹിക്കുകയാണ്. ഞാൻ സ്വയം എന്നെ കണ്ടെത്തുന്നത് കൊണ്ട് തന്നെ എനിക്ക് എന്നെകുറിച്ച് നല്ല ധാരണയുണ്ട്. അങ്ങനെയൊരു അവസ്ഥയിലാണ് ഞാൻ ഇപ്പോൾ. അത് മനോഹരമാണ്.' അമല പറഞ്ഞു.

  അഭിനയത്തിലേക്ക് വന്നില്ലായിരുനെങ്കിൽ താൻ ഒരു യോഗി ആയേനേയെന്നും അമല പറയുന്നുണ്ട്. താൻ തീർച്ചയായും ഒരു സംരംഭകയായേനെ, മാത്രമല്ല രോഗശാന്തി, യോഗ, ധ്യാനം എന്നിവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്തേനെ. ലോകമെമ്പാടുമുള്ള ഈ കലാകാരന്മാരെ ഒന്നിച്ചു കൂട്ടുന്ന എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ട്. യാത്ര ചെയ്യാനും കാട് കയറാനുമൊക്കെ ഇഷ്ടമാണെന്നും അമല പോൾ കൂട്ടിച്ചേർത്തു. ബിഗ് ബോസ് തമിഴിൽ താൻ പങ്കെടുക്കുന്നു എന്ന അഭ്യൂഹങ്ങളോടും അമല പോൾ പ്രതികരിച്ചു. താൻ ഒരിക്കലും അതിൽ പങ്കെടുക്കില്ലെന്ന് നടി പറഞ്ഞു.

  Read more about: amala paul
  English summary
  Amala Paul opens up about rejecting Mani Ratnam's Ponniyin Selvan offer, Bollywood debut and her love life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X