ജഗ് പൊട്ടിക്കരഞ്ഞു, ചേര്‍ത്തു പിടിക്കേണ്ട മനുഷ്യനാണെന്ന് മനസിലായി; പ്രണയകഥ പറഞ്ഞ് അമല പോള്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന നായികയായി മാറിയ നടിയാണ് അമല പോള്‍. ഇപ്പോഴിതാ പൃഥ്വിരാജിനൊപ്പം അമല പോള്‍ അഭിനയിക്കുന്ന ആടുജീവിതം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്. ഈയ്യടുത്താണ് അമല പോള്‍ വിവാഹിതയായത്. ജഗത് ആണ് അമലയുടെ ഭര്‍ത്താവ്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു.

തന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് അമല പോള്‍ ഇപ്പോള്‍. താരം അമ്മയാകാന്‍ ഒരുങ്ങുകയാണ്. തന്റേയും ജഗതിന്റേയും പ്രണയ കഥ പങ്കുവെക്കുകയാണ് അമല പോള്‍ ഇപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമലയും ജഗതും തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സംസാരിച്ചത്.

Amala Paul

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഗോവയിലേക്കുള്ള കുടുംബവുമൊത്തുള്ള അവധിക്കാല യാത്രയിലാണ് ജഗിനെ കാണുന്നത്. ഞങ്ങള്‍ താമസിച്ചിരുന്ന വില്ല ജഗിന്റേതായിരുന്നു. ആ പരിചയം സൗഹൃദമായി. അപ്പോഴേക്കും രണ്ടു പേര്‍ക്കും അതിനുമേലെ ഒരിഷ്ടം പരസ്പരം തോന്നിത്തുടങ്ങിയിരുന്നു. രണ്ടാളും ആഗ്രഹിക്കുന്ന തരം പങ്കാളികളാണു ഞങ്ങളെന്നു തോന്നി എന്നാണ് അമല പോള്‍ പറയുന്നത്.

എന്റെ വീട്ടിലും വിവാഹാലോചനകള്‍ നോക്കുന്നുണ്ടായിരുന്നു. ആദ്യം കണ്ടപ്പോഴേ പ്രൊപ്പോസ് ചെയ്യാന്‍ തോന്നി എന്നാണ് ജഗ് പറഞ്ഞത്. ഒരുപാട് കാലമായി സിംഗിള്‍ ആയി ജീവിച്ച ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ എടുത്തുചാടിയുള്ള പ്രണയത്തോടു താല്‍പര്യമുണ്ടായിരുന്നില്ല. ഇനി എടുക്കുന്ന ഒരു തീരുമാനം ശരിയായിരിക്കണം എന്നു നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അമല പറയുന്നു.

മമ്മിയോടും ഞാന്‍ പറഞ്ഞിരുന്നു ഇനി ഒരു വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ ആറു മാസമോ ഒരു വര്‍ഷമോ ഡേറ്റ് ചെയ്തിട്ടേ തീരുമാനമെടുക്കൂ എന്ന്. പക്ഷെ നമ്മള്‍ വിചാരിക്കും പോലെയല്ലല്ലോ കാര്യങ്ങള്‍. എന്നേയും ജഗിനേയും തമ്മില്‍ അടുപ്പിക്കുന്ന അദൃശ്യശക്തി ഞങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതാണു ബ്ലെസിയേട്ടന്‍ പറഞ്ഞ ജീവിതത്തിന്റെ സൗന്ദര്യം എന്നാണ് താരം പറയുന്നത്.

Amala Paul

മറ്റൊരു വില്ലയില്‍ നിന്നും നിന്നും ചെക്ക് ഔട്ട് ചെയ്ത് അമലയും കുടുംബവും എന്റെ വില്ലയിലേക്ക് കാറില്‍ വന്നിറങ്ങുമ്പോഴാണു ഞാന്‍ അമലയെ ആദ്യം കണ്ടത്. ഞാനും അപ്പോള്‍ കാറില്‍ നിന്നിറങ്ങുകയായിരുന്നു. ഉറക്കക്ഷീണത്തില്‍ പിങ്ക് ടീഷര്‍ട്ടും ജീന്‍സും കൂളിങ് ഗ്ലാസുമൊക്കെയായി ലേസി ലുക്കിലായിരുന്നു കക്ഷി. ആ നിമിഷം മനസില്‍ ഒരിഷ്ടം തോന്നി. ആദ്യമായി നേരില്‍ കണ്ടയാളെ വീണ്ടും കാണണമെന്ന് തോന്നുന്ന ഫീല്‍ എന്നാണ് ജഗത് പറയുന്നത്.

പരിചയപ്പെട്ടു കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ഞാനും ജഗും ഒന്നിച്ചൊരു പാര്‍ട്ടിയില്‍ പങ്കെടുത്തു. എല്ലാവരും ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ അതിലൊന്നും പങ്കെടുക്കാതെ പുലരുവോളം സംസാരിച്ചിരുന്നു. പരസ്പരം തുറന്ന് പറഞ്ഞു. ഒരു ഘട്ടത്തില്‍ തന്റെ ജീവിതത്തിലെ ഒരു മോശം അനുഭവം പറയേ ജഗ് പൊട്ടിക്കരഞ്ഞു. ആ നിമിഷം എനിക്ക് തോന്നി ഇത് വേറൊരാളല്ല, ജീവിതത്തിലേക്ക് ചേര്‍ത്തു പിടിക്കേണ്ട മനുഷ്യനാണ് ദാ, അരികില്‍ ഇരിക്കുന്നത്. ജീവിതത്തില്‍ ആദ്യമായാണ് അങ്ങനൊരു നിമിഷം എന്നും അമല പോള്‍ കൂട്ടിച്ചേര്‍ക്കുന്നു.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X