'മകൾ ഗർഭിണി ആണെന്ന് അറിഞ്ഞ ശേഷം അമ്മയുടെ അവസ്ഥ ഇതാണ്'; വീഡിയോ പങ്കുവെച്ച് അമല പോൾ

ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയ നായിക അമല പോൾ. കഴിഞ്ഞ ദിവസമാണ് താൻ അമ്മയാകാൻ ഒരുങ്ങുന്നു എന്ന സന്തോഷവാർത്ത അമല ആരാധാകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പുതിയ വിശേഷം താരം പങ്കിട്ടത്. നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോള്‍ അറിയാം... എന്നാണ് അമല കുറിച്ചത്. മറ്റേർണിറ്റി ചിത്രങ്ങൾക്കൊപ്പമായിരുന്നു അമലയുടെ പോസ്റ്റ്.

ഭർത്താവ് ജ​ഗത് ദേശായിക്കൊപ്പം കടൽ തീരത്ത് പ്രണയാർദ്രമായി നിൽക്കുന്ന ചിത്രങ്ങളാണ് അമല പങ്കുവെച്ചത്. താരങ്ങളടക്കം നിരവധി പേരാണ് അമലയ്ക്കും ജഗതിനും ആശംസകളുമായി എത്തിയത്. കഴിഞ്ഞ നവംബർ ആദ്യ വാരമായിരുന്നു അമല പോളിന്‍റെ വിവാഹം. തെന്നിന്ത്യൻ സിനിമാ ലോകം ഏറ്റെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന്റെ ഓളം കെട്ടടങ്ങുന്നതിന് മുമ്പേയാണ് പുതിയ സന്തോഷം.

Amala Paul, Amala Paul pregnancy, Amala Paul news, Amala Paul husband, Amala Paul family

ഇത്രയും കാലം സിനിമയും ഫിറ്റ്നസും ആട്ടവും പാട്ടുമൊക്കെയായി നടന്നിരുന്ന ആളാണ് അമല പോൾ. ഇനി കുറച്ചുനാൾ, അതൊക്കെ ഒന്ന് മാറ്റിവച്ച് കുഞ്ഞുവാവ വരുന്നതുവരെ അത്രത്തോളം പരിപാലനവും ശ്രദ്ധയും നൽകിയുള്ള ജീവിതമാകും അമലയ്ക്കും ഭർത്താവ് ജഗത് ദേശായിക്കും. അവർക്കൊപ്പം കൂടാൻ അമലയുടെ അമ്മയും തയാറെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ അതേക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അമല.

മകൾ ഗർഭിണിയാണ് എന്ന് അറിഞ്ഞത് മുതൽ അമ്മയുടെ പണി എന്താണെന്ന് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി. കയ്യിലുള്ള മൊബൈലിലൂടെ കിട്ടാവുന്ന കാര്യങ്ങളെല്ലാം കണ്ടും കേട്ടും പഠിക്കുകയാണ് അമ്മ. ഗർഭിണിയായ മകൾക്ക് ആവശ്യമായ തയാറെടുപ്പുകൾ എന്തെല്ലാമെന്നും, വയറ്റിൽ വളരുന്ന കുഞ്ഞുവാവയ്ക്ക് ആവശ്യമായത് എന്തൊക്കെയാണ് എന്നതൊക്കെയാണ് അമ്മ തിരയുന്നത്. അമ്മ ഓരോന്ന് കേട്ട് പറഞ്ഞുകൊടുക്കുന്നതിന്റെ വീഡിയോയാണ് അമല ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത് രസമാണ് എന്ന് പറഞ്ഞാണ് അമലയുടെ പോസ്റ്റ്. എല്ലാം അമ്മ കൃത്യമായി നോട്ട് ചെയ്യുന്നുണ്ടെന്നും അമല പറയുന്നു. ഭർത്താവ് ജഗത് ദേശായിയെ ടാഗ് ചെയ്തുകൊണ്ടാണ് നടി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അമലയുടെ വീഡിയോ ആരാധകർക്കിടയിൽ വൈറലായി മാറിയിട്ടുണ്ട്. മകളുടെ കുഞ്ഞിനായി മികച്ചതെല്ലാം ഒരുക്കണം എന്ന ചിന്തയിലാണ് ഈ പ്രായത്തിലും അമ്മയുടെ പഠനം എന്നാണ് ആരാധകർ പറയുന്നത്.

Amala Paul, Amala Paul pregnancy, Amala Paul news, Amala Paul husband, Amala Paul family

പോൾ വർഗീസിന്റെയും ആനിസ് പോളിന്റെയും മകളാണ് അമല പോൾ. അമലയെ കൂടാതെ ഒരു മകനുമുണ്ട്. അതേസമയം നവംബർ നാലിനാണ് അമലയും ജഗതും വിവാഹിതരായത്. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ഒരാഴ്ച മുൻപാണ് പ്രപ്പോസൽ വീഡിയോ ഇരുവരും പുറത്തുവിട്ടത്. പിന്നീട് എല്ലാം ദ്രുതഗതിയിലായിരുന്നു.

ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശിയാണ് അമലയുടെ ഭര്‍ത്താവ് ജഗത് ദേശായി. സിനിമാ മേഖലയുമായി ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്. അമല പോളിന്‍റെ രണ്ടാം വിവാഹമായിരുന്നു ജ​ഗതുമായുള്ളത്. തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്‍യുമായുള്ള വിവാഹബന്ധം 2017ല്‍ താരം വേര്‍പെടുത്തിയിരുന്നു. ബ്ലസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ആടുജീവിതമാണ് അമലയുടേതായി ഇനി റിലീസിനെത്തുന്ന ചിത്രം.

More from Filmibeat

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X