നിങ്ങളൊരു അമ്മയല്ലേ, അങ്ങനെ പെരുമാറൂ! പുതിയ ലുക്കില്‍ അമല പോള്‍; വിമര്‍ശനവും മറുപടികളും
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമല പോള്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച അമലയെ താരമാക്കുന്നത് തമിഴ് സിനിമയാണ്. പിന്നാലെ തെലുങ്കിലും സാന്നിധ്യം അറിയിച്ചു. ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറിയിരിക്കുകയാണ് അമല പോള്‍. തന്റെ കരിയറില്‍ കുതിക്കുന്നതിനൊപ്പം തന്നെ ജീവിതത്തിലും പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് അമല പോള്‍.
ഈയ്യടുത്താണ് അമല പോള്‍ അമ്മയായത്. അമ്മയായതോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് അമല പോള്‍. ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അമല പോള്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലായി മാറുകയാണ്. ബാലിയില്‍ നിന്നുള്ള തന്റെ ചിത്രങ്ങളാണ് അമല പോള്‍ പങ്കുവച്ചിരിക്കുന്നത്. മേക്കപ്പില്ലാത്ത ചിത്രങ്ങളാണ് അമല പങ്കുവച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാല്‍ കമന്റകളില്‍ സ്‌നേഹം മാത്രമല്ല അമല പോളിനെ തേടിയെത്തുന്നത്. മോശം കമന്റുകളും ധാരാളം ലഭിക്കുന്നുണ്ട്. താരത്തിന്റെ വസ്ത്രധാരണത്തെ കളിയാക്കുന്നതും ബോഡിഷെയ്മിംഗുമുള്ള കമന്റുകള്‍ നിരവധിയാണ്.
'ഇത് കണ്ട ആറാട്ട് അണ്ണന്‍ അമല പോള്‍ സെക്ശിയാണ്, കുട്ടിയുടെ അമ്മയെ പോലെ പെരുമാറൂ, ഡിയര്‍ വണ്ണം കുറയ്ക്കൂ. എപ്പോള്‍ നോക്കിയാലും തുണിയില്ലാതെയാണല്ലോ എത്ര റിച്ചാണെങ്കിലും ജാക്കറ്റ് വാങ്ങാനുള്ള കാശില്ലെന്ന് തോന്നുന്നു, ഇന്നത്തെക്കാലത്ത് ഭാഗികമായി ശരീരം കാണിക്കുന്നത് ആണ് പ്രശസ്തി നേടാനുള്ള മാര്‍ഗം, ഞാന്‍ നിങ്ങളുടെ കുഞ്ഞായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു, മേക്കപ്പില്ലെങ്കില്‍ താരങ്ങള്‍ ഒന്നുമല്ലെന്നതിന്റെ തെളിവ്' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
അതേസമയം മോശം കമന്റിടുന്നവര്‍ക്ക് മറുപടിയുമായി ആരാധകര്‍ തന്നെ രംഗത്തെത്തുന്നുണ്ട്. 'ഒരു കൊച്ച് ആണ്‍കുട്ടിയുടെ അമ്മയാണ് അവര്‍. അവരുടെ ശരീരം മാതൃത്വത്തിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്നതാണ്. ഇത്തരം നെഗറ്റീവ് കമന്റുകള്‍ സങ്കടപ്പെടുത്തുന്നു. ആദരവും കനിവും തിരഞ്ഞെടുക്കാം.' എന്നായിരുന്നു ഒരു കമന്റ്.

'എന്താണ് നിങ്ങളുടെ പ്രശ്‌നം? അവള്‍ ഹാപ്പിയാണ്. ജീവിതത്തിലെ നല്ല സമയം. സന്തോഷം നല്‍കാന്‍ കുഞ്ഞുണ്ട്. അവള്‍ തനിക്ക് ഇഷ്ടമുള്ളതാണ് സ്വീകരിച്ചത്. അവളുടെ ജീവിതത്തിനായി ഇവിടെയാരും ഒരു രൂപ പോലും കൊടുക്കുന്നില്ല. എന്തുകൊണ്ടാണ് അവളെക്കുറിച്ച് നല്ലത് പറയാത്തത്. മറ്റ് സ്ത്രീകളെക്കുറിച്ച് സംസാരിക്കും മുമ്പ് കുറച്ച് ധൈര്യമുണ്ടാക്കൂ, മാതൃത്വം നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു. ഇന്ത്യന്‍ സിനമയില്‍ വളരെ കുറച്ച് നല്ല നടിമാരേയുള്ളൂ. നിങ്ങള്‍ അതിലൊരാളാണ്. ദൈവം അനുഗ്രഹിക്കട്ടെ' എന്നിങ്ങനെയാണ് അമലയെ പിന്തുണച്ചെത്തുന്നവരുടെ പ്രതികരണങ്ങള്‍.
അതേസമയം ഭര്‍ത്താവ് ജഗദ് ദേശായിയാണ് അമലയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇളൈയ് എന്നാണ് അമലയുടെ കുഞ്ഞിന്റെ പേര്. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടെ വിവാഹം. ലെവല്‍ ക്രോസ് ആണ് അമലയുടെ ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ആസിഫ് അളി നായകനായ സിനിമ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ആടുജീവിതം അമലയുടെ അടുത്തിറങ്ങിയ മറ്റൊരു സിനിമ. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ സിനിമകളൊന്നും അമല പ്രഖ്യാപിച്ചിട്ടില്ല.


Click it and Unblock the Notifications