ജഗത്തിനെ കണ്ടുമുട്ടിയത് അങ്ങനെ? ഇനി ജീവിതകാലം മുഴുവൻ ഒരുമിച്ചെന്ന് അമല പോൾ; ശ്രദ്ധനേടി നടിയുടെ പോസ്റ്റ്

ജീവിതത്തിൽ വീണ്ടും പ്രണയം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് നടി അമല പോൾ. ഗോസിപ്പുകൾക്കെല്ലാം വിരാമമിട്ട് വീണ്ടുമൊരു വിവാഹജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് താരം. കഴിഞ്ഞ ദിവസം, അമലയുടെ പിറന്നാൾ ദിനത്തിലാണ് ഈ സന്തോഷവാർത്ത പ്രേക്ഷകരിലേക്ക് എത്തുന്നത്. അമലയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് കാമുകൻ ജഗത് ദേശായി ആണ് സോഷ്യൽ മീഡിയയിലൂടെ ഈ വിശേഷം അറിയിച്ചത്. ആരാധകർക്കൊരു സർപ്രൈസ് ആയിരുന്നു ഈ വാർത്ത.

പാട്ടുംപാടി നൃത്തം ചെയ്ത് അമലയെ പ്രപ്പോസ് ചെയ്യുകയായിരുന്നു ജഗത്. അമല യെസ് പറഞ്ഞതോടെ ജഗത് താരത്തിന് മോതിരം അണിയുകയും ചെയ്തു. എന്റെ ജിപ്സി ക്വീൻ യെസ് പറഞ്ഞു എന്ന അടിക്കുറിപ്പോടെയാണ്‌ ജഗത് വീഡിയോ പങ്കുവെച്ചത്. വെഡ്‌ഡിങ് ബെല്സ് എന്ന ഹാഷ്ടാഗും വീഡിയോക്ക് ഒപ്പം പങ്കുവെച്ചിരുന്നു. വീഡിയോ വൈറലായതോടെ നടിയുടെ സുഹൃത്തുകളും സഹപ്രവർത്തകരുമടക്കം നിരവധിപ്പേരാണ് ആശംസകളുമായി എത്തിയത്.

Amala Paul

പിന്നാലെ ജഗതിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു. ജഗത് ഗുജറാത്തിലെ സൂറത്ത് സ്വദേശി ആണെന്നും ഹോട്ടൽ-ഹോസ്പിറ്റാലിറ്റി മേഖലയിലാണ് എന്നടക്കമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. പിന്നാലെ ഇവർ എങ്ങനെ കണ്ടുമുട്ടി എന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയുണ്ടായി. ഇപ്പോഴിതാ അതേക്കുറിച്ചുള്ള ഒരു സൂചന നൽകിയിരിക്കുകയാണ് അമല പോൾ.

കഴിഞ്ഞ ദിവസം അമല ജഗത്തിനൊപ്പമുള്ള ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ജഗത് അമലയെ പ്രപ്പോസ് ചെയ്ത നിമിഷത്തിൽ നിന്നുള്ള ചില ചിത്രങ്ങളാണ് നടി പങ്കുവച്ചത്. പോസ്റ്റിന് അമല നൽകിയ ക്യാപ്‌ഷൻ ആരാധകരുടെ ശ്രദ്ധ നേടി. 'ഒരുമിച്ച് ഒരു ജീവിതകാലം ആഘോഷിക്കാൻ തുടങ്ങിയ പാർട്ടിയിൽ നിന്ന് - ഞങ്ങളുടെ പ്രണയകഥ വികസിക്കുന്നു', എന്നാണ് അമല കുറിച്ചത്.

സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ജഗത്തിനെ അമല ഒരു പാർട്ടിക്കിടെ കണ്ടു എന്നാണ് ക്യാപ്‌ഷനിൽ നിന്നും ആരാധകർ മനസിലാക്കുന്നത്. അവിടെത്തുടങ്ങി ഇനി ജീവിതകാലം മുഴുവനുമുള്ള യാത്ര എന്നാണ് അമല ഉദ്ദേശിച്ചതെന്ന് പറയുന്നു. പാർട്ടിയിങ്ങും യാത്രകളുമെല്ലാം ഇഷ്ടപ്പെടുന്ന ആളാണ് അമല പോൾ. ജഗത്തും അങ്ങനെ ഒരാളാണ്. ജഗത്തിന്റെ സോഷ്യൽ മീഡിയ പേജുകൾ പരിശോധിച്ചാൽ ഇത് സൂചിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ ഇരുവരുടെയും കൂടിക്കാഴ്ച അത്തരത്തിൽ ഏതെങ്കിലും യാത്രകളിലോ പാർട്ടിയിലോ മറ്റോ വെച്ച് ആകാനുള്ള സാധ്യതയുണ്ട്.

Amala Paul

അതുപോലെ തന്നെ ഒരു ഫിറ്റ്നസ് പ്രേമി കൂടിയാണ് ജഗത്. ആത്മീയതയിലും താല്പര്യമുണ്ട്. കഴിഞ്ഞ കുറേക്കാലമായി അമല പോളും ആത്മീയതയുടെ പാതയിലാണ്. ഇതെല്ലാം കൊണ്ടുതന്നെ ഇരുവരും മികച്ച ജോഡികൾ തന്നെയാകുമെന്ന് ഉറപ്പിക്കുകയാണ് ആരാധകർ.

അതേസമയം വിവാഹമോചനം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് അമല പോൾ വീണ്ടുമൊരു വിവാഹത്തിന് തയ്യാറെടുക്കുന്നത്. സംവിധായകൻ എ എൽ വിജയ് ആണ് അമലയുടെ ആദ്യ ഭർത്താവ്. 2014 ൽ വിവാഹിതരായ ഇരുവരും 2017 ലാണ് വേർപിരിയുന്നത്. അതിനിടെ വിജയ് മറ്റൊരു വിവാഹം കഴിച്ചെങ്കിലും അമല അവിവാഹിതയായി തുടരുകയായിരുന്നു. അതിനിടെ ഒരുപിടി വിവാദങ്ങളും ഗോസിപ്പുകളും എല്ലാം നടിയുടെ പേരിലുണ്ടായി. എന്തായാലും അതെല്ലാം കടന്ന് ഇപ്പോൾ സന്തോഷകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് താരം.

സിനിമയിലും നല്ല സമയമാണ് അമലയ്ക്ക്. ഭോല ആണ് അമലയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അമലയുടെ ഹിന്ദി അരങ്ങേറ്റമായിരുന്നു ഇത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതം, ധ്വിജ എന്നിങ്ങനെ രണ്ടു മലയാള സിനിമകൾ അണിയറയിൽ ഉണ്ട്.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X