twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കെെയ്യിലെ പണമൊക്കെ തീര്‍ന്നു, പപ്പയുടെ മരണം, പ്രതിസന്ധികളുടെ വേലിയേറ്റം; ഞാന്‍ തകരുമെന്ന് പലരും കരുതി!

    |

    മലയാളത്തിലൂടെ കരിയര്‍ ആരംഭിക്കുകയും പിന്നാലെ തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരവുമായി മാറിയ നടിയാണ് അമല പോള്‍. ഇപ്പോഴിതാ അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് അമല പോള്‍. കടാവര്‍ എന്ന ചിത്രത്തിലൂടെയാണ് അമല നായികയായി മാറുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് താന്‍ നിര്‍മ്മാതാവായതെന്നാണ് അമല പറയുന്നത്.

    Also Read: നായർ പെൺകുട്ടിയെയും കൊണ്ട് ഓടി രക്ഷപ്പെട്ടത് കൽക്കട്ടയിലേക്ക്; വാപ്പയുടെ വിപ്ലവ പ്രണയത്തെ കുറിച്ച് റഹ്മാന്‍Also Read: നായർ പെൺകുട്ടിയെയും കൊണ്ട് ഓടി രക്ഷപ്പെട്ടത് കൽക്കട്ടയിലേക്ക്; വാപ്പയുടെ വിപ്ലവ പ്രണയത്തെ കുറിച്ച് റഹ്മാന്‍

    താന്‍ നിര്‍മ്മാതാവായതിനെക്കുറിച്ചും തുടര്‍ന്ന് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചുമൊക്കെ അമല പോള്‍ മനസ് തുറക്കുകയാണ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    അപ്രതീക്ഷിതമായി നിര്‍മാതാവായി

    അപ്രതീക്ഷിതമായി നിര്‍മാതാവായി മാറിയ ഒരാളാണ് ഞാന്‍. കടാവര്‍ എന്ന സിനിമയുടെ നിര്‍മാതാവ് ആദ്യം വേറൊരാളായിരുന്നു. എന്നാല്‍ സിനിമയില്‍ നിന്ന് എങ്ങനെ കൂടുതല്‍ ലാഭം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെ മാത്രം അയാള്‍ സിനിമയെ സമീപിക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മള്‍ വിചാരിച്ചപ്പോലെ ഷൂട്ടിങ് മുന്നോട്ട് പോകില്ലെന്ന് മനസ്സിലായി. അപ്പോഴാണ് നിര്‍മാണം ഏറ്റെടുക്കാം എന്നൊരു തീരുമാനം എടുത്തതെന്നാണ് അമല തന്റെ നിര്‍മ്മാണത്തിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പറയുന്നത്.

    Also Read:പച്ച സാരിയാണ് ഉടുത്തിരിക്കുന്നത്, അതിന്റെ പേരില്‍ വല്ലതും കേള്‍ക്കേണ്ടി വരുമോ? വിമര്‍ശനങ്ങളിൽ നടി സീമ ജി നായർAlso Read:പച്ച സാരിയാണ് ഉടുത്തിരിക്കുന്നത്, അതിന്റെ പേരില്‍ വല്ലതും കേള്‍ക്കേണ്ടി വരുമോ? വിമര്‍ശനങ്ങളിൽ നടി സീമ ജി നായർ

    റിസ്‌ക്ക് ഫാക്ടര്‍

    ഇന്നലെ വരെ ഒരുരീതിയിലും അറിയാത്ത, മുന്നൊരുക്കങ്ങളൊന്നും നടത്താത്ത മേഖലയിലേക്കാണ് ഒരുപകലില്‍ ഞാന്‍ കാലെടുത്ത് വച്ചത്. റിസ്‌ക്ക് ഫാക്ടര്‍ വളരെ വലുതായിരുന്നു. പിന്നാലെ കടലുപോലെ പ്രതിസന്ധികളുടെ വേലിയേറ്റവുമുണ്ടായി. പപ്പയുടെ മരണം, കോവിഡ് ലോക്ഡൗണ്‍.. വലിയൊരു തകര്‍ച്ചയുടെ വക്കത്ത് ഞാനെത്തിയെന്നും അമല പറയുന്നുണ്ട്. പക്ഷേ ഏറ്റെടുത്ത ഉത്തരവാദിത്തം പൂര്‍ത്തിയാക്കും എന്ന ബോധ്യത്തില്‍ തളര്‍ന്നിരിക്കാതെ ഞാന്‍ സിനിമ പൂര്‍ത്തിയാക്കിയെന്നാണ് താരം പറയുന്നത്.

    സിനിമ നിര്‍മ്മാണത്തിലേക്ക് ഇറങ്ങിയതോടെ കടുത്ത സാമ്പ്ത്തിക പ്രതിസന്ധി നേരിടേണ്ടി വന്നതിനെക്കുറിച്ചും അമല സംസാരിക്കുന്നുണ്ട്. ''18 വയസ്സുമുതല്‍ സ്വതന്ത്രമായി ജീവിക്കുന്ന സ്വന്തമായി സമ്പാദിക്കാന്‍ തുടങ്ങിയ ഒരാളാണ് ഞാന്‍. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും വലിയരീതിയിലുള്ള സാമ്പത്തികപ്രയാസങ്ങളൊന്നും ഞാന്‍ നേരിട്ടിട്ടില്ല. എന്നാല്‍ കടാവറിന്റെ പണികളെല്ലാം കഴിഞ്ഞതോടെ എന്റെ കൈയില്‍ പൈസ ഇല്ലാത്ത ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി'' എന്നാണ് അമൃത പറയുന്നത്.

    ശക്തമായി ഞാന്‍ നേരിട്ടു

    എന്നാല്‍ ആ പ്രതിസന്ധിയെയും ശക്തമായി ഞാന്‍ നേരിട്ടുവെന്നാണ് അമല പോള്‍ പറയുന്നത്. നമ്മളെത്ര കരുത്തരാണെന്ന് പറഞ്ഞാലും ഏറ്റവും വലിയ പ്രതിസന്ധി മുഖാമുഖം നില്‍ക്കുമ്പോള്‍ മാത്രമാണ് ഉള്ളിലെത്ര കരുത്തുണ്ടെന്ന് ശരിക്കും തിരിച്ചറിയുകയെന്നാണ് അമല പോള്‍ അഭിപ്രായപ്പെടുന്നത്. എല്ലാവരും താന്‍ തകര്‍ന്ന് പോകുമെന്ന് കരുതി. പക്ഷേ, സിനിമയുടെ വില്‍പ്പന കഴിഞ്ഞതോടെ മുടക്കുമുതലും ലാഭവും തിരിച്ചുപിടിച്ചുവെന്നും ഇതോടെ താന്‍ കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റുവെന്നും അമല സാക്ഷ്യപ്പെടുത്തുന്നു. അതിനപ്പുറം നിര്‍മാതാവിന്റെ റോള്‍ ഒരുപാട് പുതിയ കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചുവെന്നും താരം പറയുന്നുണ്ട്.

     പ്രതിസന്ധി


    പ്രതിസന്ധിയുണ്ടാകുമെന്ന് അറിയാമായിരുന്നുവെങ്കിലും കോവിഡും ലോക്ഡൗണും പോലൊരു വലിയ പ്രതിസന്ധി അപ്രതീക്ഷിതമായിരുന്നുവെന്നാണ് അമല പറയുന്നത്. പക്ഷേ, നിര്‍മാണക്കമ്പനി തുടങ്ങിയത് എനിക്ക് ജീവിതത്തില്‍ പുതിയ ഒരുപാട് പാഠങ്ങള്‍ നല്‍കിയിട്ടുണ്ട് തനിക്കെന്നാണ് താരം പറയുന്നത്. ഒരുസിനിമയിലേക്ക് എനിക്ക് എത്ര മാര്‍ക്കറ്റ് വാല്യൂ കൊണ്ടുവരാന്‍ പറ്റും എന്ന് തിരിച്ചറിഞ്ഞുവെന്നാണ് താരം പറയുന്നത്.

    സിനിമ ഒരുബിസിനസാണ്, സെന്‍സിബിള്‍ സിനിമ ചെയ്യാന്‍ നമുക്ക് സാധിക്കുമെങ്കില്‍ നല്ലൊരു ലാഭം ഇതില്‍ നിന്ന് ഉണ്ടാക്കാന്‍ പറ്റുമെന്നാണ് അമല പോളിന്റെ അഭിപ്രായം. കൊമേഴ്സ്യല്‍ പടങ്ങള്‍ക്ക് മാത്രമേ ലാഭം കിട്ടുകയുള്ളൂ എന്നൊരു പ്രചാരണം ചിലര്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ അതൊക്കെ തട്ടിപ്പാണെന്നും അമല പറയുന്നു. നല്ല കണ്ടന്റ് ഉള്ള വ്യത്യസ്തമായ സിനിമ ഏത് തരത്തിലാണെങ്കിലും അത് വിജയമാകുമെന്നും താരം പറയുന്നു.

    അതേസമയം ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് അമല പോള്‍. കെെതിയുടെ ഹിന്ദി റീമേക്കായ ഭോലയിലൂടെയാണ് അമലയുടെ ബോളിവുഡ് എന്‍ട്രി. അജയ് ദേവ്ഗണ്‍, തബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍

    Read more about: amala paul
    English summary
    Amala Paul Talks About Her Father's Demise And Financial Struggles She Had To Face
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X