ശോഭനയുടേയും മഞ്ജുവിന്റേയും കണ്ണുകള്‍ മനോഹരമാണ്! ഇഷ്ടമില്ലാത്തത് ഈ സൂപ്പര്‍ താരങ്ങളെ: അംബിക പിള്ള

മലയാളികള്‍ക്ക് സുപരിചിതയാണ് അംബിക പിള്ള. മേക്കപ്പ്-ഹെയര്‍ സ്റ്റൈല്‍ രംഗത്തെ പ്രമുഖയാണ് അംബിക പിളള്ള. മേക്കോവറുകൡലൂടെ അംബിക പിള്ള ഒരുപാട് തവണ ഞെട്ടിച്ചിട്ടുണ്ട്. മലയാളിയാണെങ്കിലും അംബിക പിള്ളയുടെ ബന്ധങ്ങള്‍ ഏറെയും ബോളിവുഡിലാണ്. ബിടൗണിലെ എ ലിസ്റ്റ് താരങ്ങള്‍ ആണ് അംബികയ്ക്ക് മുന്നില്‍ തല കുനിക്കാറുള്ളത്.

മലയാളികള്‍ അംബിക പിള്ളയെ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മിടുക്കി എന്ന പരിപാടിയിലൂടെയാണ് അംബിക പിള്ള മലയാളി മനസില്‍ ഇടം നേടുന്നത്. പരിപാടിയില്‍ അംബിക പിള്ള ഒരു പ്രധാന മെന്ററായാണ് അംബികയെത്തിയത്. ധാരാളം ആരാധകരെ നേടാനും അംബികയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ അംബികയുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.

Ambika Pillai

മലയാള താരങ്ങളില്‍ ആരെ മേക്കപ്പ് ചെയ്യാനാണ് തനിക്കിഷ്ടമെന്ന് പറയുന്ന അംബിക പിള്ളയുടെ വീഡിയോയാണ് വൈറലായി മാറുന്നത്. മുമ്പൊരിക്കല്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ''ശോഭനയെ മേക്കപ്പ് ചെയ്യുന്നത് ഞാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നു. അവളുടെ കണ്ണുകളും മുഖഭാവങ്ങളും അസാധ്യമാണ്. റിമയെ ചെയ്യാന്‍ ആഗ്രഹമുണ്ട്. മഞ്ജു വാര്യരേയും ഇഷ്ടമാണ്. ഇവരൊക്കെ ഡാന്‍സര്‍മാരാണ്. അതുകൊണ്ട് തന്നെ വളരെ എക്‌സ്പ്രസീവായ കണ്ണുള്ളവരാണ്. സുന്ദരിമാരാണ്. പാര്‍വ്വതി തിരുവോത്തിനേയും ഇഷ്ടമാണ്. അങ്ങനെയുള്ള ലുക്കുള്ളവരെ എനിക്ക് ഒരുപാടിഷ്ടമാണ്'' എന്നാണ് അംബിക പിള്ള പറയുന്നത്.

നമ്മളുടെ നാട്ടിലെ താരങ്ങള്‍ നോ മേക്കപ്പ് ലുക്ക് നന്നായി പറ്റുന്നവരാണ്. ചുമ്മാ എഴുന്നേറ്റ് പോകുന്നതല്ല. മേക്കപ്പ് ചെയ്താണ് നോ മേക്കപ്പ് ലുക്കാകുന്നതെന്നും അംബിക പറയുന്നുണ്ട്. ഇതേ അഭിമുഖത്തില്‍ ബോളിവുഡ് താരങ്ങളെക്കുറിച്ചും അംബിക പിള്ള സംസാരിക്കുന്നുണ്ട്. മലൈക അറോറയെ മേക്കപ്പ് ചെയ്യാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് പറയുന്ന അംബിക ഏറ്റവും സ്‌റ്റൈലിഷ് നടി സോനം കപൂറാണ് എന്നും അഭിപ്രായപ്പെടുന്നുണ്ട്. സോനം കപൂറിന് മുകളില്‍ മറ്റാരുമെന്നില്ലെന്നാണ് അംബിക പറയുന്നത്.

ഏറ്റവും നല്ല കണ്ണുകള്‍ ഐശ്വര്യ റായ്ക്കാണുള്ളതെന്നും അംബിക പറയുന്നു. അതേസമയം, ഷാരൂഖാനേയും സല്‍മാന്‍ഖാനെയും എനിക്കിഷ്ടമല്ല എന്നും അംബിക പിള്ള പറയുന്നുണ്ട്. ഷാരൂഖിന്റെ പണ്ട് മുതലെയുള്ള കൈവീശി വെച്ചുള്ള പോസും ബോഡി ലാംഗ്വേജുമെന്നും എനിക്ക് ഇഷ്ടമല്ല എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ആമിര്‍ ഖാനെ എനിക്കിഷ്ടമാണ്. പക്ഷെ അദ്ദേഹത്തിന് പൊക്കം കുറവാണെന്നും അംബിക പറയുന്നു.

Ambika Pillai

എന്നാല്‍ മോഹന്‍ലാലിനെക്കുറിച്ച് അംബിക പറയുന്നത് മറ്റൊന്നാണ്. ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ പ്രസന്‍സുള്ളയാള്‍ മോഹന്‍ലാലാണ്.' 'അദ്ദേഹത്തിന് മുകളില്‍ ഒരാളില്ല. അദ്ദേഹത്തെ അഭിനയിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല. ചിലപ്പോഴൊക്കെ അദ്ദേഹം കോമാളിത്തരം കാണിക്കുമെന്നും അംബിക പറയുന്നു. രണ്‍വീര്‍ സിങ് അണ്‍സഹിക്കബിളാണ്. പക്ഷെ അവന്റെ ഭാര്യ പെര്‍ഫെക്ടാണ്. രണ്‍വീര്‍ ഒരു ക്ലൗണിനെപ്പോലെയാണെന്നും അംബിക പറയുന്നുണ്ട്.

തന്റെ ജീവിതത്തെക്കുറിച്ചും അംബിക സംസാരിക്കുന്നുണ്ട്. നാല് പെണ്‍മക്കളാണ് ഞങ്ങള്‍. അച്ഛന് ആണ്‍കുട്ടി വേണമെന്ന് ആ?ഗ്രഹമുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലെ ടോം ബോയ് ഞാനായിരുന്നു. പതിനേഴ് വയസില്‍ ഞാന്‍ വിവാഹിതയായി. ഇരുപത്തിനാല് വയസില്‍ വിവാഹമോചിതയായി. അതുകൊണ്ട് തന്നെ പഠനത്തിന്റെ പിന്‍ബലം എനിക്കുണ്ടായിരുന്നില്ല'' എന്നാണ് അംബിക പറയുന്നത്.

More from Filmibeat

Read more about: ambika pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X