കാന്‍സര്‍ തനിക്ക് തമാശയാണോ? ഓരോ ദുരന്തങ്ങള്‍! പരിഹാസ കമന്റിന് അമേയയുടെ മറുപടി
സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അമേയ മാത്യൂ. സിനിമയിലൂടേയും വെബ് സീരീസിലൂടേയുമാണ് അമേയ ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയാണ് അമേയ. താരത്തിന്റെ ഡാന്‍സ് റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ വൈറലായി മാറാറുണ്ട്. അമേയുടെ ക്യാപ്ഷനുകള്‍ക്ക് നിരവധി ആരാധകരുണ്ട്. ഈയ്യടുത്തായിരുന്നു അമേയയുടെ വിവാഹം. താരം ഇപ്പോള്‍ വിദേശത്താണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ പല താരങ്ങളേയും പോലെ സൈബര്‍ സഹോദരന്മാരേയും അമേയയ്ക്ക് നേരിടേണ്ടി വരാറുണ്ട്. മോശം കമന്റുകളുമായി എത്തുന്നവര്‍ക്കെതിരെ പലപ്പോഴും അമേയ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മുടി വെട്ടിയതിന്റെ പേരിലുള്ള പരിഹാസത്തിന് അമയേ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

'നീ കീമോ ചെയ്യുവാണോ ബെസ്റ്റ് ഓഫ് ലക്ക്.' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു അമേയയുടെ മറുപടി. ''ഇങ്ങനെ ഓരോ ദുരന്തങ്ങള്‍. മുടി വെട്ടിയാ ഉടനെ കാന്‍സര്‍ ആകുമോ? അതോ കാന്‍സര്‍ എന്ന് പറയുന്നത് തനിക്ക് തമാശ ആണോ? ഇത്തരം കമന്റുകള്‍ പോസ്റ്റ് ചെയ്യാന്‍ തനിക്ക് നാണമില്ലേ? എന്തായാലും തനിക്ക് ദൈവം ആയുസും ആരോഗ്യവും തരട്ടെ.'' എന്നായിരുന്നു അമേയയുടെ മറുപടി.
ഇതാദ്യമായിട്ടല്ല അമേയ ഇത്തരക്കാരെ നേരിടുന്നത്. മുമ്പും താരത്തിന് മോശം കമന്റുമായി എത്തിയവരെ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഡൈവോഴ്സ് എപ്പോഴാ എന്നൊരാള്‍ കമന്റ് ചെയ്തിരുന്നു. പിന്നാലെ അമേയ അയാള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. 'എക്സ്ട്രീം നെഗറ്റീവോളി സ്പോട്ടഡ്. എന്താ അമ്മാവാ അമ്മാവന്റെ പ്രശ്നം' എന്നായിരുന്നു അമേയയുടെ മറുപടി. ഇതോടെ അയാള്‍ കമന്റ് മുക്കി ഓടി. പക്ഷെ സ്‌ക്രീന്‍ഷോട്ട് സഹിതം പങ്കുവച്ചു കൊണ്ട് അയാളെ അമേയ തുറന്ന് കാണിക്കുകയും ചെയ്തിരുന്നു.

അതിന് മുമ്പൊരിക്കല്‍ കമന്റില്‍ കളിയാക്കുകയും ഇന്‍ബോക്‌സില്‍ കോഴിത്തരം പറയുകയും ചെയ്തയാളെ തുറന്നു കാണിച്ചും അമേയ കയ്യടി നേടിയിരുന്നു. കമന്റ് ബോക്സില്‍ തന്നെ കളിയാക്കാന്‍ ശ്രമിക്കുന്ന ഇയാള്‍ ഇന്‍ബോക്സിലെത്തി തന്നോട് പ്രണയാര്‍ഭ്യര്‍ത്ഥ നടത്താറുണ്ടെന്നാണ് അമേയ അന്ന് വെളിപ്പെടുത്തിയത്. തനിക്ക് അയച്ച മെസേജുകളും അമേയ പുറത്ത് വിട്ടിരുന്നു. ''ഇന്‍ബോക്സില്‍ വന്ന് ഇമ്മാതിരി കോഴിത്തരം പറഞ്ഞിട്ട് കമന്റ് ബോക്സില്‍ വന്ന് വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന നിന്നെപ്പോലെ ഉള്ളവരാണ് ആണുങ്ങളുടെ വില കളയുന്നത്. കഷ്ടം'' എന്നാണ് അമേയ പറഞ്ഞത്..
കിരണ്‍ കട്ടിക്കാരന്‍ ആണ് അമേയയുടെ ഭര്‍ത്താവ്. വളരെ നാടകീയമായിട്ടാണ് അമേയ തന്റെ വരനെ നേരത്തെ സോഷ്യല്‍ മീഡിയയ്ക്ക് പരിചയപ്പെടുത്തിയത്. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. കിരണ്‍ കാനഡയിലാണ്. ജോലി ചെയ്യുന്നത്. അമേയും കിരണിനൊപ്പം ഇപ്പോള്‍ കാനഡയിലാണുള്ളത്. കരിക്കിന്റെ സീരീസിലുടെയാണ് അമേയ ശ്രദ്ധ നേടുന്നത്. ആട് 2, ദ പ്രീസ്റ്റ്, തിമിരം, വൂള്‍ഫ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ ക്യാപ്ഷനുകളാണ് അമേയയെ താരമാക്കുന്നത്.


Click it and Unblock the Notifications