മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ കണ്ണോടിക്കാത്ത സദാചാരവാദികള്‍ ആരേലും ഉണ്ടോ? അമേയ ചോദിക്കുന്നു

താരങ്ങളെ സംബന്ധിച്ച് ഒരിക്കലും ഒഴിച്ചു നിര്‍ത്താന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തങ്ങളുടെ കഴിവുകളും വിശേഷങ്ങളും വാര്‍ത്തകളുമൊക്കെ ആരാധകരുമായി പങ്കുവെക്കാനാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയുടെ സഹായം തേടുന്നത്. ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരിലേക്ക് നേരിട്ട് എത്തിക്കാന്‍ സോഷ്യല്‍ മീഡിയ താരങ്ങളെ ഒരുപാട് സഹായിക്കാറുണ്ട്. ഇന്നത്തെ കാലത്തെ സോഷ്യല്‍ മീഡിയ തുറന്ന് നല്‍കുന്ന അവസരങ്ങളും സാധ്യതകളും വളരെ വലുതാണ്. മുമ്പ് സിനിമയിലൂടെ മാത്രം സാധ്യമായിരുന്ന പ്രശസ്തിയും മറ്റും സോഷ്യല്‍ മീഡിയിലൂടെ നേടുന്നവരുമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇന്നത്തെ മിക്ക യുവതാരങ്ങളും. പക്ഷെ സോഷ്യല്‍ മീഡിയയില്‍ താരമാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. സമൂഹത്തിലെന്നത് പോലെ തന്നെ പ്രശ്‌നക്കാരും ചതിക്കുഴികളുമൊക്കെ സോഷ്യല്‍ മീഡിയയിലുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പ്രത്യേകിച്ചും നടിമാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളാണ് മുഖമില്ലാത്തതും മുഖമുള്ളതുമായ സൈബര്‍ ആങ്ങളമാരും സദാചാര വാദികളും. ഇത്തരക്കാരുടെ ശല്യം സഹിക്ക വയ്യാതെ സോഷ്യല്‍ മീഡിയ തന്നെ ഉപേക്ഷിച്ചു പോയവരുമുണ്ട്.

Ameya Mathew

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ മലയാള താരമാണ് അമേയ മാത്യു. തന്റെ അടിപൊളി ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് കയ്യടി നേടുന്ന താരമാണ് അമേയ. എന്നാല്‍ അമേയയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റുന്നത് ചിത്രങ്ങള്‍ക്ക് അമേയ നല്‍കുന്ന ക്യാപ്ഷനുകളാണ്. ക്യാപ്ഷന്‍ ഇടുന്നതിന്റെ കാര്യത്തില്‍ അമേയയെ വെല്ലാന്‍ ആരുമില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആരും മനസില്‍ കാണാത്ത കൗണ്ടറുകളും പഞ്ച് ഡയലോഗുകളുമൊക്കെയായി അമേയ തന്റെ ക്യാപ്ഷനുകളെ കളര്‍ഫുള്‍ ആക്കി മാറ്റുമെന്നതാണ് താരത്തെ ഇത്രമേല്‍ സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയാക്കി മാറ്റുന്നത്.

ഇപ്പോഴിതാ സാദാചാരവാദികള്‍ക്കുള്ളെരു കൊട്ടുമായി എത്തിയിരിക്കുകയാണ് അമേയ. കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ചിത്രവും അതിന് താരം നല്‍കിയ അടിക്കുറിപ്പുമാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. കറുപ്പണിഞ്ഞാണ് ചിത്രത്തില്‍ അമേയ എത്തിയിരിക്കുന്നത്. മനോഹരമായ അമേയയുടെ ചിരി ചിത്രത്തിന്റെ ഭംഗി കൂട്ടുന്നതാണ്. സദാചാരം... ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ...? എന്നായിരുന്നു ചിത്രത്തിന് അമേയ നല്‍കിയ അടിക്കുറിപ്പ്. അമേയയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ്‌വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

ക്യാപ്ഷന്‍ വേറെ ലെവല്‍ എന്നും തീ, ചേച്ചികുട്ടി ഇഷ്ടം, ക്യാപ്ഷന്‍ വായിച്ചതിന് ശേഷം അറിയാതെ നോക്കിപ്പോയി ക്ഷമിക്കണം, കുറ്റം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സദാചാര വാദികളോട് അങ്ങോട്ട് മാറി ഇരിക്കാന്‍ പറയൂ, നിങ്ങള്‍ തുടരൂ എന്നിങനെ പോകുന്നു ചിത്രത്തിന് ലഭിക്കുന്ന ആരാധകരുടെ കമന്റുകള്‍. ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി നല്‍കാനും അമേയ മറന്നിട്ടില്ല. രസകരമാണ് താരത്തിന്റെ മറുപടികളും. ബിഗ് ബോസ് താരം അലസാന്ദ്രയ്‌ക്കൊപ്പമുള്ള നൃത്ത വീഡിയോയും അമേയ പങ്കുവച്ചിട്ടുണ്ട്. പ്രണയ ദിനത്തിലുള്ള അമേയയുടെ പോസ്റ്റും കയ്യടി നേടിയിരുന്നു. വാലെന്റൈന്‍സ് ഡേയെക്കുറിച്ച് പറയുമ്പോള്‍... മ്മ്മ്... നമുക്ക് ചുറ്റും 3 തരം ആളുകള്‍ ഉണ്ട്... ഒന്ന് പ്രണയിക്കുന്നവര്‍, രണ്ട് പ്രണയിക്കാന്‍ പോകുന്നവര്‍, ഇനി 3-)മത് ഒരു കൂട്ടരുണ്ട്... ഒന്നും ശരിയാകാത്തവര്‍, എന്നെങ്കിലും ഒരാള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നവര്‍. ഞാനൊക്കെ ആ ടൈപ്പാ... ബാക്കി കണ്ണീര്‍ തുടച്ചിട്ട് പറയാം. എന്നായിരുന്നു തന്റെ ചിത്രം പങ്കുവച്ചു കൊണ്ട് അമേയ കുറിച്ചത്.

ഒരു പഴയ ബോംബ് കഥ, ആട് 2, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അമേയ കയ്യടി നേടുന്നത് കരിക്കിലൂടെയാണ്. പിന്നീട് വൂള്‍ഫ്, ദ പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വൂള്‍ഫ് ആണ് അവസാനം പുറത്തിറങ്ങിയ സിനിമ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X