ഇതുപോലെ ഒരാളെ സ്‌നേഹിക്കാന്‍ പറ്റുമെന്ന് എനിക്കറിയില്ലായിരുന്നു! രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞോ?
ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. സിനിമകള്‍ക്കും പരമ്പരകള്‍ക്കുമൊന്നും നേടിക്കൊടുക്കാന്‍ സാധിക്കാത്ത ജനസ്വീകാര്യതയും പ്രശസ്തിയും പലപ്പോഴും സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കും. സ്വന്തം കഴിവ് പ്രകടിപ്പിക്കാനും ആരാധകരെ നേടാനുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ കുറേക്കൂടെ എളുപ്പത്തില്‍ താരങ്ങള്‍ക്ക് സാധിക്കും. കഴിവ് തെളിയിക്കാന്‍ വേണ്ടി അവസരം കാത്തിരിക്കേണ്ടതില്ല. സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ കഴിവ് ലോകത്തെ അറിയിക്കാം. അവസരങ്ങള്‍ പിന്നാലെ വരും.
സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായി മാറിയ ഒരുപാട് താരങ്ങള്‍ നമുക്കിടയിലുണ്ട്. ആ പ്രശസ്തി അവരെ സിനിമകളിലേക്കും വലിയ അവസരങ്ങളിലേക്കുമൊക്കെ എത്തിക്കുന്നതും കണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് നടി അമേയ മാത്യു. വെബ് സീരീസിലൂടെയാണ് അമേയ ശ്രദ്ധ നേടുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് അമേയ താരമാകുന്നത്.

അമേയയുടെ ഫോട്ടോഷൂട്ടുകളും ഡാന്‍സുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ക്യാപ്ഷന്‍ ക്വീന്‍ എന്നാണ് അമേയയെ ആരാധകര്‍ വിളിക്കുന്നത്. ബോള്‍ഡ് ഫോട്ടോഷൂട്ടുകളും മനോഹരമായ ചിത്രങ്ങളുമൊക്കെ അമേയ പങ്കുവെക്കാറുണ്ട്. ഈ ചിത്രങ്ങള്‍ക്ക് താരം നല്‍കുന്ന ക്യാപ്ഷനുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. തന്റെ ആരാധകര്‍ക്ക് രസകരമായ മറുപടി നല്‍കാനും ്അമേയ ശ്രദ്ധിക്കാറുണ്ട്.
ക്യാപ്ഷന്റെ കാര്യത്തില്‍ പുലിയല്ല, സിംഹം തന്നെയാണ് അമേയ എന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് അമേയ. താരം വിവാഹിതയാകാന്‍ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ മാസമാണ് താരം താന്‍ വിവാഹിതയാകാന്‍ പോകുന്ന വിവരം അറിയിച്ചത്. തന്റെ പിറന്നാളിനോടനുബന്ധിച്ചാണ് അമേയ ആ വാര്‍ത്ത പങ്കുവച്ചത്.
വിവാഹം നിശ്ചയം കഴിഞ്ഞ വിവരമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ അന്ന് പങ്കുവച്ചത്. എന്നാല്‍ തന്റെ വരന്റെ മുഖം ആദ്യം കാണിച്ചിരുന്നില്ല. പിന്നീട് പിറന്നാള്‍ ദിവസം പങ്കുവച്ച പോസ്റ്റിലൂടെയാണ് അമേയ വരനെ പരിചയപ്പെടുത്തിയത്. കിരണ്‍ എന്നാണ് അമേയയുടെ വരന്റെ പേര്. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഇപ്പോഴിതാ അമേയ പങ്കുവച്ച പുതിയ പോസ്റ്റും ആരാധകരുടെ ശ്രദ്ധ നേടുകയാണ്.
കിരണും അമേയയും ഇപ്പോള്‍ രണ്ടിടത്താണുള്ളത്. അതിനാല്‍ അമേയയ്ക്ക് കിരണിനെ നന്നായി മിസ് ചെയ്യുന്നുണ്ട്. അതാണ് താരം തന്റെ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ''ഇതേപോലെ എനിക്ക് ലൈഫില്‍ ഒരാളെ സ്‌നേഹിക്കാന്‍ പറ്റും എന്നെനിക്കറിയില്ലായിരുന്നു...പക്ഷെ നീയെന്നെ തിരുത്തി. ഒരുപക്ഷെ എന്റെ അച്ഛന്‍ കഴിഞ്ഞാല്‍ ഞാന്‍ ലൈഫില്‍ ഇത്രയും ക്ലോസ് ആയിട്ടുള്ളൊരു ആളില്ലെന്ന് തന്നെ പറയാം. എത്രയും പെട്ടെന്ന് നമ്മള്‍ വീണ്ടും ഒന്നിക്കാന്‍ പ്രാര്‍ത്ഥിക്കാം... ശരിയായ വ്യക്തി നിങ്ങളുടെ കഥയുടെ ഭാഗമാകുമ്പോള്‍ സന്തോഷം അതിന്റെ ഏറ്റവും മനോഹരമായ അധ്യായങ്ങള്‍ രചിക്കും. ഉപാധികളില്ലാതെ നിന്റേത്, എന്നെന്നും'' എന്നാണ് അമേയയുടെ കുറിപ്പ്.

കിരണിനൊപ്പമുള്ള ചിത്രങ്ങളും വിവാഹ നിശ്ചയത്തിന്റെ വീഡിയോയുമെല്ലാം താരം പങ്കുവച്ചിട്ടുണ്ട്. നമ്മളുടെ വലിയ ദിവസത്തിനായി കാത്തിരിക്കുന്നു. നിന്നെ മിസ് ചെയ്യുന്നു. വീണ്ടും കാണും വരെ എന്ന ഹാഷ്ടാഗുകളും അമേയ നല്‍കിയിട്ടുണ്ട്. പിന്നാലെ കിരണ്‍ കമന്റുമായെത്തി. മിസ്സിംഗ് യു എന്നാണ് കിരണ്‍ കമന്റ് ചെയ്തത്. മിസ്സിംഗ് യു സോ മച്ച് ബൂ... എന്ന് അമേയ മറുപടിയും നല്‍കിയിട്ടുണ്ട്. ധാരാളം പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്.
നിങ്ങള്‍ തമ്മിലുള്ള രെജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞോ, ചേച്ചിയും കാനഡയ്ക്ക് പോവുകയാണോ എന്നൊക്കെ ആരാധകര്‍ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. താരത്തിന്റെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍.
കരിക്കിന്റെ സീരീസിലൂടെയാണ് അമേയ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമയിലെത്തി. ആട് 2, ഒരു ബോംബ് കഥ, ദ പ്രീസ്റ്റ്, വോള്‍ഫ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications