പപ്പ പോയത് വലിയൊരു വിടവാണ്, ഓരോ ക്രിസ്തുമസ് കാലത്തും പപ്പയെ ഒരുപാട് മിസ് ചെയ്യും: അമേയ മാത്യു
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് അമേയ മാത്യു. തന്റെ ഫോട്ടോഷൂട്ടുകളിലൂടേയും ഡാന്‍സ് റീലുകളിലൂടേയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഫോട്ടോകള്‍ പോലെ തന്നെ അവയ്‌ക്കൊപ്പം അമേയ പങ്കുവെക്കുന്ന ക്യാപ്ഷനുകളും കയ്യടി നേടാറുണ്ട്. വെബ് സീരീസുകൡലൂടെയാണ് അമേയ താരമാകുന്നത്. ഇപ്പോള്‍ സിനിമയിലും നിറ സാന്നിധ്യമാണ്.
തന്റെ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് അമേയ. ഈയ്യടുത്തായിരുന്നു അമേയയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഏറെ നാളത്തെ സുഹൃത്തായിരുന്ന കിരണിനെയാണ് അമേയ വിവാഹം കഴിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അമേയ തന്റെ വരനെ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ അമേയ വിദേശത്താണുള്ളത്.

ഇതിനിടെ ഇപ്പോഴിതാ തന്റെ ക്രിസ്തുമസ് ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അമേയ. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമേയ മനസ് തുറന്നത്. ഈ ക്രിസ്തുമസ് തനിക്ക് ഏറെ സ്‌പെഷ്യലാണെന്നാണ് അമേയ പറയുന്നത്.
ജീവിതത്തില്‍ പുതിയൊരാള്‍ വരുന്നുവെന്നത് തന്നെയാണ് ഈ വര്‍ഷത്തെ ക്രിസ്തുമസ് സ്പഷ്യലാവുന്നത്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് വരെ ഞാന്‍ സിംഗിളായിരുന്നു. എന്നാല്‍ ഈ വര്‍ഷം എന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞു. എന്റെ സുഹൃത്തായ കിരണിനെയാണ് വിവാഹം കഴിക്കുന്നത്. പണ്ടേത്താള്‍ കൂടുതല്‍ എക്‌സൈറ്റ്‌മെന്റ് തോന്നാന്‍ ഇപ്പോള്‍ ഞങ്ങളുടെ ഫാമിലി വലുതായി. അപ്പോള്‍ ആഘോഷങ്ങളുടെ പകിട്ട് കൂടും. അടുത്ത വര്‍ഷത്തെ ക്രിസ്തുമസ് കിരണിനൊപ്പമെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. വിവാഹം അടുത്ത വര്‍ഷം കാണുമെന്നും അമേയ അറിയിക്കുന്നു.
പപ്പ ഉണ്ടായിരുന്നപ്പോള്‍ ഉണ്ടായ ഓരോ കുഞ്ഞു ആഘോഷങ്ങളും സ്‌പെഷ്യലായിരുന്നു. ഓരോ കുഞ്ഞു നിമിഷങ്ങളും ആഘോഷിക്കാറുള്ള ഞങ്ങള്‍ക്ക് പപ്പ പോയത് വലിയൊരു വിടവ് തന്നെയായിരുന്നു. പപ്പ പോയതിന് ശേഷം ഓരോ ക്രിസ്തുമസ് കാലം വരുമ്പോഴും ഒരുപാട് മിസ് ചെയ്യാറുണ്ട്. ഇനിയുള്ള കാലത്തും ക്രിസ്തുമസ് കാലം പപ്പയുടെ ഓര്‍മ്മകള്‍ നിറഞ്ഞതാവുവെന്നും അമേയ പറയുന്നുണ്ട്. തന്റെ 2023 നെക്കുറിച്ചും അമേയ സംസാരിക്കുന്നുണ്ട്.
ഒന്ന് കണ്ണടച്ചു തുറക്കുന്ന സമയത്ത് ഒരു വര്‍ഷം കഴിഞ്ഞു. കഴിഞ്ഞ ക്രിസ്തുമസ് ഇന്നലെ കഴിഞ്ഞതു പോലെയുണ്ട്. എന്നെ സംബന്ധിച്ച് വളരെ നല്ലൊരു വര്‍ഷമായിരുന്നു 2023. എന്റെ ജീവിതത്തിലേക്ക് കിരണ്‍ വന്നു. എന്‍ഗേജ്‌മെന്റ് ഈ വര്‍ഷമായിരുന്നു. അടുത്ത വര്‍ഷം വിവാഹം കാണും. ജീവിതത്തിന്റെ മറ്റൊരു ചാപ്റ്റര്‍ തുറക്കുന്നതിന്റേതായ എല്ലാ എക്‌സൈറ്റ്‌മെന്റുമുണ്ട്. പിന്നെ സുഹൃത്തായ കിരണ്‍, ഇപ്പോള്‍ ജീവിത പങ്കാളിയായി മാറുന്നുവെന്നതില്‍ മറ്റൊരു സന്തോഷം കൂടിയുണ്ടെന്നും താരം പറയുന്നു.

ഓരോ ഫെസ്റ്റിവലും എനിക്ക് നല്‍കുന്നത് ഫാമിലിയും ഫ്രണ്ട്‌സും എല്ലാവരും കൂടിച്ചേരുന്ന സന്തോഷനിമിഷങ്ങളാണ്. എത്ര തിരക്കുണ്ടെങ്കിലും ക്രിസ്തുമസ് സമയത്ത് എല്ലാവരും വീട്ടിലേക്കെത്തും. ഞങ്ങള്‍ കസിന്‍സും അയല്‍വാസികളും എല്ലാവരും ഒരുമിച്ചുകൂടുന്ന ഒരു ആഘോഷമാണിത്. ക്രിസ്തുമസ് രാത്രി കുര്‍ബാനയ്ക്ക് പോകുന്നതും എല്ലാവരും ഒന്നിച്ചുചേര്‍ന്ന് പുല്‍ക്കൂട് ഒരുക്കുന്നതുമെല്ലാം സന്തോഷം നല്‍കുന്ന കാര്യമാണ്. ഇപ്പോഴും ആ സന്തോഷങ്ങളെല്ലാം മനസ് നിറയ്ക്കാറുണ്ടെന്നും അമേയ പറയുന്നു.


Click it and Unblock the Notifications