ഒരു കാറ്റിലും ഉലയാതെ...; പരസ്പരം ചേര്‍ത്തുപിടിച്ച് അമൃതയും കുടുംബവും; എന്നും ഇങ്ങനെ ഇരിക്കട്ടേയെന്ന് ആരാധകര്‍

വാര്‍ത്തകളില്‍ നിറയുകയാണ് അമൃത സുരേഷും കുടുംബവുമൊക്കെ. മുന്‍ ഭര്‍ത്താവ് ബാലയ്‌ക്കെതിരെ മകള്‍ അവന്തിക രംഗത്തെത്തിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ബാല തന്നോടും അമ്മയോടും കാണിച്ച ക്രൂരതകള്‍ തുറന്നു പറഞ്ഞായിരുന്നു പന്ത്രണ്ട് വയസുകാരിയായ മകള്‍ രംഗത്തെത്തിയത്.പിന്നാലെ മകള്‍ക്ക് മറുപടിയുമായി ബാലയും രംഗത്തെത്തി. ഇതിന് പിന്നാലെ പാപ്പുവിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തുകയായിരുന്നു.

മകള്‍ക്കെതിരെ സൈബര്‍ ആക്രമണം ശക്തമായതോടെയാണ് അമൃത തന്നെ നേരിട്ട് പ്രതികരണവുമായി എത്തുന്നത്. ബാല തന്നോടും മകളോടും കാണിച്ച ക്രൂരതകള്‍ അമൃത തുറന്നു പറഞ്ഞു. ഇതിന് പിന്നാലെ ബാലയുടെ മുന്‍ ഡ്രൈവറും അമൃതയുടെ സുഹൃത്തുമെല്ലാം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബാലയ്‌ക്കെതിരെ രംഗത്തെത്തുകയായിരുന്നു.

Abhirami Suresh

ഗുരുതര ആരോപണങ്ങളാണ് ബാലയ്‌ക്കെതിരെ പിന്നാലെ ഉയര്‍ന്നു വന്നിരിക്കുന്നത്. അമൃതയെ ബാല ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നതിന് താന്‍ സാക്ഷിയാണെന്നായിരുന്നു ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ബാലയുടെ രണ്ടാം ഭാര്യയായിരുന്നു താനെന്നും ആദ്യ ഭാര്യ കന്നഡക്കാരിയായ പെണ്‍കുട്ടിയാണെന്നുമുള്ള അമൃതയുടെ വെളിപ്പെടുത്തലും വാര്‍ത്തയായിരുന്നു.

ബാല മൂന്നാം ഭാര്യ എലിസബത്തിനോടും സമാനമായ ക്രൂരതകള്‍ കാണിച്ചിട്ടുണ്ടെന്നും എലിസബത്ത് ജീവനും കൊണ്ട് ഓടിയതാണെന്നുമുള്ള അമൃതയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തലും ചര്‍ച്ചയായി. ബാല റേപ്പിസ്റ്റും ലൈംഗിക വൈകൃതമുള്ളയാളാണെന്നും അമൃതയുടെ സുഹൃത്ത് ആരോപിച്ചിരുന്നു. തുടക്കത്തില്‍ അമൃതയ്ക്കും കുടുംബത്തിനും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ബാലയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതോടെ സോഷ്യല്‍ മീഡിയയും നിലപാട് മാറ്റിയിട്ടുണ്ട്.

്അമൃതയുടെ കഴിഞ്ഞ ദിവസത്തെ പോസ്റ്റിന് താഴെ നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. ഇതിനിടെ ഇപ്പോഴിതാ അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ് പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ്. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളാണ് അഭിരാമി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ അഭിരാമിയ്‌ക്കൊപ്പം അമൃതയും മകളും അമ്മയുമുണ്ട്. നാല് പേരും ചിരിച്ചുകൊണ്ട് പരസ്പരം ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

നിരവധി പേരാണ ്ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാന്‍ സാധിക്കട്ടെ, അല്ല പിന്നെ, ഇങ്ങനെ ഹാപ്പി ആയി അടിച്ചു പൊളിക്കൂ, തിരിച്ചു വന്നത് കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, കരുത്തയായിരിക്കൂ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Abhirami Suresh

''തലക്ക് വെളിവുള്ള മനുഷ്യര്‍ക്കെല്ലാം നിങ്ങള്‍ പറയുന്നത് ബോധ്യപ്പെടുന്നുണ്ട്. നിങ്ങളുടെ കരിയറില്‍ ശ്രദ്ധ ചെലുത്തി മുന്നോട്ട് പോവുക. നിങ്ങള്‍ കഴിവുള്ള ഗായികയാണ്. പുതിയ പാട്ടുകള്‍ പങ്കുവെക്കുകയാണ്. സമാധാനത്തോടെയിരിക്കുക. എല്ലാവരേയും ബോധ്യപ്പെടുത്താന്‍ സാധിക്കില്ല. നിങ്ങളെ കുറ്റം പറയുന്നവരെ അവഗണിക്കുക. അവര്‍ നിങ്ങളുടെ സമയം അര്‍ഹിക്കുന്നില്ല'' എന്നായിരുന്നു അമൃതയുടെ കഴിഞ്ഞ ദിവസത്തെ പോസ്റ്റിന് ലഭിച്ചൊരു കമന്റ്.

അമൃതയുടെ ആദ്യ ഭര്‍ത്താവാണ് അമൃത സുരേഷ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. വിവാഹ ബന്ധം അവസാനിച്ച് 14 വര്‍ഷത്തിന് ശേഷവും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. അമൃതയ്ക്കും കുടുംബത്തിനുമെതിരെ പലപ്പോഴായി ബാല രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തേത് അടക്കം രണ്ട് തവണയാണ് അമൃത പ്രതികരിച്ചിട്ടുള്ളത്. ഇതാദ്യമായിട്ടാണ് മകള്‍ പ്രതികരിക്കുന്നത്.

Read more about: abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X